എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങൾക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കിൽ നമുക്ക് നല്ല ഊർജമായിരിക്കും ദിവസം മുഴുവൻ ലഭിക്കുക. കാരണം അത് ദഹിക്കാൻ കുറച്ച് സമയമെടുക്കും.
പ്രഭാത ഭക്ഷണത്തിന് റവ ഉപ്മാവ്, ഇഡ്ഡലി, ദോശ എന്നിവയെല്ലാം നമ്മുടെ തീൻമേശയിലെ സ്ഥിരം വിഭവമാണ്. ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് റവ ഉപുമാവ്. കൊളസ്ട്രോൾ കുറയുമെന്ന് ഉറപ്പ് തരും ഒറ്റമൂലി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് റവ എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ആരോഗ്യഗുണങ്ങളറിയാത്തവരാണ് ഇതിനെ ഒഴിവാക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് റവ കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.
അമിത ഭക്ഷണശീലം ഇല്ലാതാക്കുന്നു: പലരും എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും അമിതമായി ഭക്ഷണം കഴിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമായ പ്രതിവിധിയാണ് റവ. തടി കുറക്കുന്നു ഭക്ഷണശീലത്തിൽ മാറ്റമുണ്ടായാൽ തടി കൂടുന്നവരും കുറയുന്നവരുമാണ് നമ്മളിൽ പലരും. റവ ഇത്തരത്തിൽ ശീലമാക്കിയാൽ അത് ആരോഗ്യത്തിനും മാത്രമല്ല തടി കുറയുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ഊർജ്ജം വർദ്ധിപ്പിക്കുന്നു: ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ സഹായിക്കുന്ന ഒന്നാണ് റവ. റവ വേവിച്ച് പാലിലിട്ട് കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കാം.
എല്ലിന്റെ ആരോഗ്യത്തിന്: എല്ലിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് റവ. ഇത് എല്ലുകൾക്ക് ബലം വർദ്ധിപ്പിക്കുന്നതിനു മാത്രമല്ല എല്ല് തേയ്മാനം എന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും ഫലപ്രദമായ ഒന്നാണ് റവ. റവ കഴിക്കുന്നത് ഹൃദയത്തിലെ ബ്ലോക്ക് ഇല്ലാതാക്കുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.
വിരമിക്കൽ പ്രായം അടുക്കുന്തോറും പെൻഷൻ കോർപ്പസ് സമാഹരിക്കാൻ പലർക്കും ഉത്സാഹമാണ്. പലവിധ കാരണങ്ങളാൽ അതു നടക്കാതെ പോകുന്നവരാകട്ടെ നിരാശയിലും ആശങ്കയിലുമായിരിക്കും. എന്നാൽ വിരമിച്ചുകഴിഞ്ഞാൽ രണ്ടുകൂട്ടരും സാമ്പത്തികാസൂത്രണം മറന്നമട്ടാണ്. പെൻഷൻ തുകയ്ക്കുള്ളിൽ ചെലവുകൾ ചുരുക്കുക, പെൻഷൻ കോർപ്പസ് പൊല്ലാപ്പില്ലാതെ സ്ഥിരനിക്ഷേപമായോ ആന്വറ്റി ആയോ ഇട്ട് പലിശ കൊണ്ടു ജീവിക്കുക, ഈ പരമ്പരാഗത വിരമിക്കൽ ചിന്തകളിൽ എല്ലാ ആസൂത്രണങ്ങളും ഒതുങ്ങും. ഓർമിക്കുക, നേരത്തേ സാമ്പത്തികാസൂത്രണ കാര്യങ്ങളിൽ ചെലുത്തിയ നിഷ്കർഷത വിരമിക്കലിനുശേഷം ഒരു മടങ്ങ് കൂടുതൽ വേണം. അതാണ് ഇന്നത്തെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്.
പെൻഷൻ കോർപ്പസ് വീതിക്കൽ
വിരമിക്കുമ്പോൾ കയ്യിൽക്കിട്ടുന്ന തുക എത്ര വീതം ഏതൊക്കെ നിക്ഷേപങ്ങളിൽ വീതിച്ചു നിക്ഷേപിക്കണമെന്നത് ഏവരെയും കുഴക്കുന്ന ചോദ്യമാണ്. ഒന്നിച്ച് ബാങ്കു നിക്ഷേപമാക്കുകയാണു പതിവ്. മുതലിന്റെ ഉറപ്പും സ്ഥിരതയുള്ള പലിശയുമാണു കാരണം. നാഷണൽ പെൻഷൻ പദ്ധതിയിലും മറ്റും ആന്വറ്റി നിർബന്ധമാക്കിയതോടെ ചിലരൊക്കെ ആ വഴിക്കും നിക്ഷേപിക്കും.
അടിസ്ഥാന പ്രമാണങ്ങൾ
കോർപ്പസ് തുകയുടെ നിക്ഷേപവും വിനിയോഗിക്കലും സംബന്ധിച്ച് പ്രധാനമായും അഞ്ച് അടിസ്ഥാന പ്രമാണങ്ങൾ പരിഗണിക്കണം.
അത്യാവശ്യത്തിനു പണം അടിയന്തര ഘട്ടങ്ങളിൽ എടുക്കാനും ഉപയോഗിക്കാനും ഒരു എമർജൻസി ഫണ്ടിനായി ഒരു ഭാഗം മാറ്റിവയ്ക്കണം. അത്യാവശ്യം വന്നാൽ എങ്ങനെ പണം കണ്ടെത്താം, സാമ്പത്തിക പ്രതിസന്ധി ഉണ്ടായാൽ അത്യാവശ്യചെലവുകൾ എങ്ങനെ നിർവഹിക്കാം എന്നിവ വിലയിരുത്തി കരുതൽ ധനം സ്വരൂപിച്ചുവയ്ക്കണം. അത്യാവശ്യത്തിനു പിൻവലിക്കാവുന്ന ചിട്ടി, ആവർത്തന നിക്ഷേപം എന്നിങ്ങനെ കരുതൽ ധനം ക്രമമായി ഉണ്ടാക്കിയെടുക്കാം.
പണപ്പെരുപ്പത്തെ മറികടക്കണം പെൻഷൻ ഉൾപ്പെടെ ജീവിതച്ചെലവിനായി മാസം ലഭിക്കുന്ന തുക, ക്രമമായി വർധിക്കുമെന്ന് ഉറപ്പാക്കണം. അതായത് പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം ഉറപ്പാക്കണം.
എത്രനാള്‍ തുടർച്ചയായി പിൻവലിച്ച് ഉപയോഗിക്കുമ്പോൾ ബാക്കിനിൽക്കുന്ന മുതൽതുകകൊണ്ടു തനിക്കും പങ്കാളിക്കും ജീവിച്ചിരിക്കുന്നിടത്തോളം കാലം മുന്നോട്ടുപോകാൻ കഴിയുമോ എന്നു വിലയിരുത്തണം.
മെഡിക്കൽ ഇൻഷുറൻസ് പ്രായം ഏറുംതോറും രോഗങ്ങൾ കൂടും. ഉയരുന്ന ചികിത്സാച്ചെലവുകളും വെല്ലുവിളിയാകും. അതുകൊണ്ട് മെഡിക്കൽ ഇൻഷുറൻസ് അത്യന്താപേക്ഷിതമാണ്.
ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ കാലശേഷം ജീവിതപങ്കാളിയെയോ ആശ്രിതരെയോ തുടർന്നു സംരക്ഷിക്കണം എന്നുണ്ടെങ്കിൽ ലൈഫ് ഇൻഷുറൻസ് കവറേജും വേണ്ടിവരാം.
നിക്ഷേപം പലതിലാക്കാം
കയ്യിലെ തുക ഒരുമിച്ചു നിക്ഷേപിക്കാതെ വ്യത്യസ്ത പദ്ധതികളിൽ വിഭജിച്ചിടണം. അതിൽ ആദ്യപരിഗണന ബാങ്കു നിക്ഷേപത്തിനു തന്നെയാകാം. മുതലിനും പലിശയ്ക്കും സുരക്ഷയും സ്ഥിരതും ഉറപ്പാക്കാം എന്നതാണ് കാരണം. ഓരോരുത്തരുടെയും ജീവിതസാഹചര്യവും ബാക്കിനിൽക്കുന്ന സാമ്പത്തികലക്ഷ്യങ്ങളും അനുസരിച്ച് കോർപ്പസിന്റെ 50 ശതമാനംവരെ ഓഹരികളിലോ മ്യൂച്വൽഫണ്ടുകളിലോ നിക്ഷേപിക്കാം. നാഷണൽ പെൻഷൻ സ്കീമിൽ ഉയർന്ന മൂലധന വർധന ലഭിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇവിടെ തുടക്കത്തിൽ, മുതൽ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ടു മ്യൂച്വൽഫണ്ടിലിട്ട് ലാഭം പിൻവലിച്ചെടുക്കുന്ന രീതിയിൽ ശ്രദ്ധിച്ചു മുന്നോട്ടുനീങ്ങണം. ഓഹരി നിക്ഷേപത്തിന്റെ പാഠങ്ങൾ പഠിച്ചെടുത്താൽ നിശ്ചിത തുക ഓഹരിയിലേക്കും മാറ്റിവയ്ക്കാം. നിലവിൽ ന്യായമായ പെൻഷൻ ലഭിക്കുന്നവർക്ക് അതിൽ ഒരു ഭാഗം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ വഴി നല്ല ഫണ്ടുകളിൽ പുനർ നിക്ഷേപമാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മധ്യകാല, ദീർഘകാല കാഴ്ചപ്പാടിൽ വേണം നിക്ഷേപങ്ങൾ. വിപണി മെച്ചപ്പെടുമ്പോൾ ഒരു ഭാഗം ഓഹരികൾ വിറ്റു മുതൽ തിരിച്ചുപിടിക്കാവുന്നതാണ്. പെൺകുട്ടികളുടെ വിവാഹം നടത്താനുള്ളവർക്ക് കുറച്ചു സ്വർണം വാങ്ങിവയ്ക്കാം. എല്ലാക്കാലത്തും സ്വർണം പണപ്പെരുപ്പനിരക്കിനുമേൽ മൂലധന വളർച്ച നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് ബോണ്ടായോ പണയംവയ്ക്കാനും വിൽക്കാനും സാധിക്കുന്ന ആഭരണങ്ങളായോ സ്വർണം വാങ്ങാം. ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമുള്ള എമർജൻസി ഫണ്ടിന്റെ ഒരു ഭാഗവും സ്വർണത്തിലാക്കാം. സ്വന്തം സംരംഭം റിസ്ക്കാണ്. എന്നാൽ കുടുംബത്തിലുള്ളവരുടെ നല്ല ബിസിനസിൽ വായ്പ നൽകുകയോ മൂലധനമായി നിക്ഷേപിക്കുകയോ ചെയ്യാം. തുടക്കത്തിലേ നല്ല തുക കയ്യിലുണ്ടെങ്കിൽ ചെറിയ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ആകാം. വീടോ കടയോ നിർമിക്കാവുന്ന ചെറുപ്ലോട്ടുകളിൽ ആകുന്നതാണ് നല്ലത്. ചെറു പ്ലോട്ടുകളുണ്ടെങ്കിൽ വീട് നിർമിച്ചു വിൽക്കാൻ പണം മുടക്കാം. ഊഹക്കച്ചവട സാധ്യത ഒഴിവാക്കി ഉടൻ ആവശ്യംവരാത്ത പണം വേണം റിയൽ എസ്റ്റേറ്റിൽ മുടക്കാൻ.
വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും കാര്യങ്ങൾക്കുവേണ്ടി പൊടുന്നനേ പണത്തിന് ആവശ്യമുയരുകയും എന്നാൽ എടിഎമ്മിലേക്കോ ബാങ്കിലേക്കോ പോകാൻ കഴിയാത്തതോ സമയമില്ലാത്തതോ ആയ അവസ്ഥയിൽ എന്തുചെയ്യുമെന്ന് ആലോചിച്ച് ഇനി നിങ്ങൾ വിഷമിക്കേണ്ട. സഹായത്തിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (ഐപിപിബി) പോസ്റ്റ്മാനും വീട്ടുപടിക്കലെത്തും. ഐപിപിബി ഓൺലൈൻ ആധാർ എടിഎം (ആധാർ അധിഷ്ഠിത പണമിടപാട്) മുഖേനയാണ് വീട്ടുപടിക്കൽ ബാങ്കിങ് സേവനങ്ങൾ സാധ്യമാക്കുക. ഐപിപിബി ഓൺലൈൻ ആധാർ എടിഎം മുഖേന നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ പണം പിൻവലിക്കാൻ സാധിക്കുമെന്നും ഇതിനായി പോസ്റ്റുമാൻ സഹായിക്കുമെന്നതുമാണ് ഇതിന്റെ പ്രത്യേകത.
എന്താണ് ആധാർ അധിഷ്ഠിത പണമിടപാട്?
ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാർ കാർഡുമായി ബന്ധപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് മുഖേന, ബയോമെട്രിക് വിരങ്ങളുടെ സാധൂകരണത്തിലൂടെയും തുടർന്ന് മൊബൈലിലേക്ക് ലഭിക്കുന്ന ഒടിപിയും ഉഫയോഗപ്പെടുത്തി ചെയ്യുന്ന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനമാണ് ആധാർ അധിഷ്ഠിത പണമിടപാട് എന്നു വിശേഷിപ്പിക്കുന്നത്. ഇതിലൂടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഉപയോക്താവിന് അടിസ്ഥാന ബാങ്കിങ് സേവനങ്ങളും നിശ്ചിത പരിധിയിലുള്ള പണം പിൻവലിക്കലും നടത്താനാകും. യൂസർ ഐഡിയോ പാസ്‍വേഡുകളോ ഇല്ലാതെ പൂർണമായും ഉപയോക്താവിന്റെ ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇതിനായി ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ നേരത്തെ തന്നെ ബന്ധിപ്പിച്ചിരിക്കണം എന്നുമാത്രം. എന്തായാലും സമയലാഭം നേടിത്തരുന്നതിനൊപ്പം പ്രായമുള്ളവരെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരവും സൗകര്യപ്രദവുമായ പോസ്റ്റോഫീസ് സേവനം കൂടിയാണിത്.
പണമിടപാടിന് ആധാർ കാർഡ് കൈവശം വെക്കണോ?
ആധാർ കാർഡ് കൈവശം വെച്ചില്ലെങ്കിലും പണമിടപാട് നടത്താവുന്നതാണ്. ആധാർ നമ്പറും ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈലും കൈവശം ഉണ്ടായാൽ മതി. എന്നിരുന്നാലും ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ അതിനകം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രേമ പണമിടപാട് വിജയകരമായി പൂർത്തിയാകൂ എന്നുമാത്രം.
എന്തൊക്കെ സേവനങ്ങൾ ലഭിക്കും?
പണം പിൻവലിക്കാൻ കഴിയും അക്കൗണ്ടിലെ ബാലൻസ് തിരക്കാം ബാങ്ക് അക്കൗണ്ടിന്റെ മിനി സ്റ്റേറ്റ്മെന്റ് ഒരു ആധാറിൽ നിന്നും മറ്റൊരു ആധാറിലേക്ക് പണം അയക്കാം കൂടുതൽ വിവരങ്ങൾക്ക് ഐപിപിബി വെബ്സൈറ്റിൽ എഇപിഎസിനെ കുറിച്ചുള്ള എഫ്എക്യു വായിച്ചുനോക്കാവുന്നതാണ്.
ഇടപാട് പൂർത്തിയായെന്ന് എങ്ങനെ അറിയും?
പോസ്റ്റ്മാന്റെ കൈവശമുള്ള മൈക്രോ-എടിഎമ്മിൽ പണമിടപാട് നടത്തിയതിന്റെ തൽസ്ഥിതി അറിയാനാകും. കൂടാതെ ഐപിപിബിയിൽ നിന്നും ഉപയോക്താവിന് മെസേജ് ലഭിക്കുന്നതായിരിക്കും. അതുപോലെ ഉപയോക്താവിന്റെ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവിടെ നിന്നും ഇടപാട് സംബന്ധിച്ച എസ്എംഎസ് ലഭിക്കുന്നതായിരിക്കും.
ചാർജുകളും പരിധിയും
പണമിടപാടിൽ പ്രത്യേകിച്ച് നിരക്ക് ഈടാക്കുന്നില്ലെങ്കിലും വീട്ടുപടിക്കലിലെ സേവനങ്ങൾക്ക് ഐപിപിബി മിതമായ നിരക്കിൽ ചാർജ് ഈടാക്കുന്നുണ്ട്. അതുപോലെ ആധാർ അധിഷ്ഠിത ഇടപാടുകൾക്ക് ഐപിപിബി പ്രത്യേകമായ പരിധി നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും ഒരു ഇടപാടിൽ പരമാവധി 10,000 രൂപയായി എൻപിസിഐ നിജപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ലഗേജ് നഷ്ടപ്പെടുന്ന വിമാനക്കമ്പനി എന്ന ചീത്തപ്പേര് മാറ്റുന്നതിനുള്ള നടപടികളുമായി എയർ ഇന്ത്യ. ഇതിനായി തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചർ ചേർത്തിട്ടുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് അവരുടെ ബാഗേജ് ലൈവ് ആയി ട്രാക്ക് ചെയ്യാൻ സാധിക്കും. ലഗേജ് നഷ്‌ടപ്പെടുകയോ കാലതാമസം നേരിടുന്നതോ ആയ പരാതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ എയർലൈൻ ജീവനക്കാരുമായി ബന്ധപ്പെടാതെ ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം നൽകുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നായി എയർ ഇന്ത്യ മാറി.
ബാഗേജ് ട്രാക്ക് ചെയ്യുന്നതിനായുള്ള സംവിധാനത്തിൽ നിലവിലെ ലൊക്കേഷൻ, ട്രാൻസിറ്റ് സ്റ്റാറ്റസ്, ബാഗേജ് എത്തിച്ചേരൽ വിശദാംശങ്ങൾ എന്നിവ പോലുള്ള പ്രധാന വിവരങ്ങൾ ലഭിക്കും. ഇതിൽ, ചെക്ക്-ഇൻ, സെക്യൂരിറ്റി ക്ലിയറൻസ്, എയർക്രാഫ്റ്റ് ലോഡിംഗ്, ലോഡിംഗ് ട്രാൻസ്ഫർ, ബാഗേജ് ക്ലെയിം ഏരിയ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ബാഗേജ് ടച്ച് പോയിന്റുകളിലും ലഗേജുകളുടെ വരവ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ‘ട്രാക്ക് യുവർ ബാഗ്’ ടാബിന് കീഴിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്.
കണക്കുകൾ പ്രകാരം ഓരോ ദിവസവും ശരാശരി 1,456 ബാഗുകൾ ആണ് എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപ്പെടുന്നത്. ‘luggagelosers.com’ എന്ന വെബ്‌സൈറ്റാണ്, വിമാനത്താവളങ്ങളിൽ നഷ്ടപ്പെട്ട ലഗേജുകളുടെ കണക്കുകൾ പുറത്തുവിട്ടത്. എയർ ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരന്റെ ലഗേജ് നഷ്ടപ്പെടാനുള്ള സാധ്യത 2.42 ശതമാനം ആണന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 42 യാത്രക്കാരിൽ ഒരാൾക്ക് എയർ ഇന്ത്യയിൽ ബാഗുകൾ നഷ്ടപ്പെടാം.
കുറഞ്ഞ പ്രീമിയം തുകയിൽ കൂടുതൽ നേട്ടം നൽകുന്ന തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ആകൃഷ്ടരായി ഉപഭോക്താക്കൾ. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉൾപ്പെടെ വളരെ പ്രയോജനം ലഭിക്കുന്ന തപാൽ വകുപ്പിന്റെ ഹെൽത്ത് പ്ലസ് ആന്റ് എക്‌സ്പ്രസ് ഹെൽത്ത് പ്ലാൻ പദ്ധതിയാണ് വലിയ ശ്രദ്ധ നേടുന്നത്. തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കൾക്കാണ് ഈ പോളിസിയിൽ അംഗമാകാനാകുക. വ്യക്തിഗത പ്ലാൻ ആയ ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം നേടാനുള്ള പ്രായപരിധി 18 വയസ് മുതൽ 65 വയസ് വരെയാണ്. അഞ്ച് ലക്ഷം, 10 ലക്ഷം,15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ലഭിക്കുന്ന പോളിസികൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും. ഒരു വർഷമാണ് പോളിസിയുടെ കാലാവധി. അപകട മരണമോ പൂർണ്ണ വൈകല്യമോ സംഭവിച്ചാൽ മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കുകയും ചെയ്യും. പനി ഉൾപ്പെടെയുള്ള രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റായാൽ പോലും പതിനഞ്ച് ദിവസത്തേക്ക് ഈ പോളിസി വഴി ആശുപത്രി ചെലവിനുള്ള പണം ലഭിക്കും. അപകടം സംഭവിച്ചാൽ വെയിറ്റിങ് പിരീഡിന്റെ ആവശ്യവും ഇത്തരം പോളിസികൾക്കില്ലെന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നു. 15 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാൻ വർഷം ഒരാൾ മുടക്കേണ്ടത് ജിഎസ്ടി ഉൾപ്പെടെ 755 രൂപയാണ്. 355, 555 തുടങ്ങിയവയാണ് മറ്റ് പ്ലാനുകൾ. 755 രൂപയുടെ പ്ലാനിൽ ആശുപത്രിയിൽ 15 ദിവസം വരെ അഡ്മിറ്റായാൽ സാധാരണ മുറിക്ക് പ്രതിദിനം 1,000 രൂപയും ഐസിയുവിന് 2,000 രൂപയും ലഭിക്കും. പരമാവധി 15 ദിവസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. 30 ദിവസത്തിനുള്ളിൽ പണം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കെത്തും. കൂടാതെ ഉപഭോക്താവിന്റെ കുട്ടിയുടെ കല്യാണ ആവശ്യത്തിനോ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ ഒരു ലക്ഷം രൂപ വരെ ധനസഹായമായി ലഭിക്കും. അപകടം മൂലം അഡ്മിറ്റാകുന്ന കേസുകളിലും ആശുപത്രി ചെലവുകൾക്കായും 1 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. അടുത്തുള്ള ഏത് തപാൽ ഓഫീസിൽ നിന്നോ പോസ്റ്റ് മാൻ വഴിയോ പോളിസി എടുക്കാം.1865 നും ഇടയിൽ പ്രായമുള്ളവർക്ക് ആണ് പോളിസി ലഭിക്കുക. പോളിസി എടുക്കാൻ ഉപഭോക്താവിന് തപാൽ വകുപ്പിന്റെ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് തപാൽ ഓഫീസ് വഴി ഉടനടി സീറോ ബാലൻസ് അക്കൗണ്ട് എടുക്കാം. ആധാർ, പാൻ തുടങ്ങിയ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. അക്കൗണ്ട് ആവശ്യമായവർ നേരിട്ട് എത്തുകയും വേണം.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
രോഗം പകരുന്നതെങ്ങനെ?
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധ വേണ്ട ഒന്നാണ് നോറ വൈറസ് ബാധ.
രോഗ ലക്ഷണങ്ങൾ
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
· ആഹാരത്തിനു മുമ്പും, ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
· കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
· ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക.
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.49 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.73 ആയി. അതായത് 44.00 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. ഇത്തരത്തിൽ എല്ലാ കറൻസി റേറ്റുകളും എളുപ്പത്തിൽ അറിയാൻ ഇതാ ഒരു ആപ്പ്.
വിനിമയ നിരക്ക് ദിവസേന എളുപ്പത്തിൽ അറിയാൻ ഇതാ ഒരു കിടിലൻ ആപ്പ്
നിങ്ങൾക്കായി ഇതാ ഒരു മികച്ച കറൻസി കൺവെർട്ടർ മൊബൈൽ ആപ്ലിക്കേഷൻ! ലോകത്തിലെ എല്ലാ കറൻസികൾക്കും ആനുപാതികമായ കറൻസി നിരക്കുകൾ പരിശോധിക്കാൻ കഴിയുന്ന ഒരു മികച്ച ആപ്പ് ഇതാ best currency exchange app . ഈ കറൻസി കൺവെർട്ടർ ഉപയോഗിക്കാൻ വളരെ എളുപ്പമാണ് കൂടാതെ ഇതിൽ കറൻസി നിരക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ആഗോള കറൻസികളിൽ അടുത്തിടെയുണ്ടായ തീവ്രമായ വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് വളരെ അത്യാവശ്യമാണ്. ഒരു വിനിമയത്തിൽ നിന്ന് മറ്റൊന്നിലേക്ക് കറൻസി പരിവർത്തനം ചെയ്യുന്നതിനുള്ള മികച്ച ഉപകരണമാണിത്. നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, വിദേശത്ത് നിന്ന് പണം അയയ്‌ക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം.
നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച കറൻസി കൺവെർട്ടറാണ് ഈ കറൻസി കൺവെർട്ടർ. യുഎസ് ഡോളർ മുതൽ കൊളംബിയൻ പെസോ വരെയുള്ള ലോകമെമ്പാടുമുള്ള 150-ലധികം വ്യത്യസ്ത കറൻസികളെ ഇത് പിന്തുണയ്ക്കുന്നു. ഇത് ബിറ്റ്കോയിൻ, ലിറ്റ്കോയിൻ, ഡോഗ്കോയിൻ എന്നിവയും പിന്തുണയ്ക്കുന്നു. നിങ്ങൾ യാത്ര ചെയ്യുമ്പോൾ, ഈ ആപ്പ് മികച്ചതും ഉപയോഗിക്കാൻ എളുപ്പവുമാണ്. ഓരോ രാജ്യത്തെയും അതിന്റെമൂല്യത്തെയും കൃത്യമായി മനസിലാക്കാൻ എന്നും ഈ ആപ്പ് സഹായകമാണ്. ഈ കറൻസി കൺവെർട്ടർ നിങ്ങൾ കണ്ടെത്തുന്ന ഏറ്റവും ലളിതവും മനോഹരവുമായ കറൻസി കൺവെർട്ടറാണ്.
യുഎസ് ഡോളർ മുതൽ കൊളംബിയൻ പെസോ വരെ ലോകമെമ്പാടുമുള്ള 150 വ്യത്യസ്ത കറൻസികളെ ഇത് പിന്തുണയ്ക്കുന്നു! ഇത് BitCoin, LiteCoin, Dogecoin എന്നിവയെപ്പോലും പിന്തുണയ്ക്കുന്നു! നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, വിദേശത്ത് നിന്ന് പണം അയയ്‌ക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം. ഈ ആപ്പ് ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ് കൂടാതെ കറൻസി നിരക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു.നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, ഇത് ശരിക്കും ഉപയോഗിക്കാനുള്ള ഒരു മികച്ച ആപ്പാണ് . നിങ്ങൾ ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിട്ടില്ലെങ്കിൽപ്പോലും, കുറച്ച് നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ കറൻസിയുടെ മൂല്യം എത്രയാണെന്ന് നിങ്ങൾക്ക് കണ്ടെത്താനാകും!
ഈ ആഴ്ച്ച എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനങ്ങൾ നേടിയത് 6190 പേർ. മൊത്തം AED 965,500-ത്തിന് മുകളിൽ സമ്മാനത്തുകയും ഇവർ പങ്കിട്ടു.
തുർക്കിയിൽ നിന്നുള്ള അലി സെയ്ദി മെഗാ7 നറുക്കെടുപ്പിൽ ഏഴിൽ ആറ് അക്കങ്ങൾ മാച്ച് ചെയ്ത് AED 250,000 നേടി. ഒറ്റ അക്കത്തിനാണ് അദ്ദേഹത്തിന് ഗ്രാൻഡ് പ്രൈസ് നഷ്ടമായത്. ഭാഗ്യമുള്ളയാൾ (lucky guy) എന്ന പേരിൽ അറിയപ്പെടുന്ന അലി, ഇതിന് മുൻപ് ഒറ്റ ഡ്രോയിൽ 39 തവണ വിജയിച്ചിട്ടുണ്ട്. “ഇത്തവണത്തെ വലിയ വിജയത്തിൽ ഞാൻ അത്യധികം സന്തോഷവാനാണ്.” അലി സെയ്ദി പറയുന്നു. നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ വാഹനം നിർത്തി ഞാൻ പരിശോധിച്ചു. എനിക്ക് വിശ്വസിക്കാനായില്ല, ഈ വിജയം”
ഇസ്താംബൂളിലെ ഒരു ലോജിസ്റ്റിക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് അലി സെയ്ദി. സമ്മാനത്തുകയുടെ ഒരു പങ്ക് നിക്ഷേപിക്കാനും ബാക്കി കാരുണ്യപ്രവർത്തികൾക്കായി മാറ്റിവെക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. സ്ഥിരമായി ഗെയിം കളിക്കുന്നവർക്ക് ഭാഗ്യം ഒരുനാൾ ഉറപ്പായും വരും എന്നാണ് അലി പറയുന്നത്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള നാതി ദുർഗപ്രസാദ് ആണ് മറ്റൊരു വിജയി. 23 വയസ്സുകാരനായ അദ്ദേഹം മെഗാ7 ടോപ് റാഫ്ൾ സമ്മാനമായ AED 70,000 നേടി. രണ്ടു മാസമേ ആയിട്ടുള്ള നാതി, ഗെയിം കളിച്ചു തുടങ്ങിയിട്ട്.
“ഇത് വലിയൊരു മാറ്റം എന്റെ ജീവിതത്തിൽ ഉണ്ടാക്കും. ഇതിൽ നിന്നും 25% ചാരിറ്റിക്കായി ചെലവഴിക്കും. ബാക്കി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാനാണ് ഉപയോഗിക്കുക.” – നാതി പറയുന്നു.
മലയാളിയായ മുഹമ്മദ് ഷിഹാബാണ് മറ്റൊരു വിജയി. ഐ.ടി ടെക്നീഷ്യനായ ഷിഹാബ്, ഫാസ്റ്റ്5 ടോപ് റാഫ്ൾ സമ്മാനമായ AED 50,000 നേടി. 20 ദിവസമേ ആയിട്ടുള്ളൂ ഷിഹാബ് ഗെയിം കളിച്ചു തുടങ്ങിയിട്ട്.
“അച്ചന്റെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ ഈ പണം ഉപയോഗിക്കും. ഇത് വലിയ സഹായമാണ് എനിക്ക്.“ – ഷിഹാബ് പറഞ്ഞു.
ജൂലൈ അഞ്ച് മുതൽ ഏഴ് വരെ യു.എ.ഇ സമയം രാത്രി 9 മണിക്ക് അടുത്ത നറുക്കെടുപ്പ് നടക്കും. എമിറേറ്റ്സ് ഡ്രോയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് സ്ട്രീം കാണാം. ഇപ്പോൾ തന്നെ നമ്പറുകൾ ബുക്ക് ചെയ്യാം. അപ്ഡേറ്റുകൾക്ക് ഫോളോ ചെയ്യാം @emiratesdraw അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ [email protected] അല്ലെങ്കിൽ സന്ദർശിക്കാം emiratesdraw.com
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ ഏറെയാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ മലേറിയ, ന്യുമോണിയ, വയറിളക്കം, എച്ച്‌ഐവി, ക്ഷയം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് വേഗത്തില്‍ ഇരകളാകുന്നു. കുട്ടികള്‍ക്ക് സ്‌കൂള്‍ എന്നത് അവരുടെ രണ്ടാമത്തെ വീടാണ്. കാരണം അവര്‍ അവരുടെ ദിവസത്തിന്റെ പകുതിയും അവിടെയാണ് ചെലവഴിക്കുന്നത്. സ്‌കൂളില്‍ മറ്റ് കുട്ടികളുമായി ഇടപഴകുന്നതിലൂടെ കുട്ടികള്‍ക്ക് പരാന്നഭോജികള്‍, വൈറസ്, ബാക്ടീരിയകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന പകര്‍ച്ചവ്യാധികളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നിങ്ങളോട് പറയുന്നത്.
കുട്ടികളില്‍ പകര്‍ച്ചവ്യാധികള്‍ കുട്ടികളില്‍ നേരിട്ട് അടുത്തിടപഴകിയാല്‍ പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ വികസിക്കാം. മിക്ക കുട്ടികളും അവരുടെ കളിപ്പാട്ടങ്ങളും വിവിധ വസ്തുക്കളും വായില്‍ വയ്ക്കുക. കൂടാതെ, ധാരാളം അണുക്കള്‍ വഹിക്കുന്നുണ്ടെങ്കിലും അവര്‍ ഇടയ്ക്കിടെ കൈ കഴുകുകയോ ഇവയില്‍ സ്പര്‍ശിച്ചതിനുശേഷമോ ചെയ്യാറില്ല. മുതിര്‍ന്നവരേക്കാള്‍ കുട്ടികളും അണുബാധയെ ചെറുക്കുന്നതില്‍ ദുര്‍ബലരാണ്. കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന 5 പകര്‍ച്ചവ്യാധികള്‍ ഇതാ:
ജലദോഷം കുട്ടികളില്‍ ഉണ്ടാകാവുന്ന ഏറ്റവും സാധാരണമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ജലദോഷം. ജലദോഷമോ മറ്റേതെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖമോ ഉണ്ടാക്കുന്ന 200ലധികം വൈറസുകളുണ്ട്. സാധാരണയായി, ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജലദോഷത്തിന് വിധേയരാകുന്നു. മുതിര്‍ന്ന കുട്ടികള്‍ക്ക് ജലദോഷം വരുന്നത് സാധാരണയായി കുറവാണ്. രോഗിയായ കുട്ടിയുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ചുമ, തുമ്മല്‍ സ്രവങ്ങളിലൂടെയോ ജലദോഷം പടരുന്നു. രോഗം ബാധിച്ച് ഏകദേശം രണ്ട് ദിവസത്തിനുള്ളില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ഒരാഴ്ച വരെ അത് നീണ്ടുനില്‍ക്കുകയും ചെയ്യും.
ചെങ്കണ്ണ് വൈറസ്, ബാക്ടീരിയ എന്നിവ കാരണം ചെങ്കണ്ണ് വരാം. ഇത് ഒരു കുട്ടിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരുകയും മറ്റുള്ളവരെ ബാധിക്കുകയും ചെയ്യും. രക്തക്കുഴലുകളുടെ വീക്കം കാരണം കണ്ണ് പിങ്ക് നിറത്തില്‍ കാണപ്പെടും. കണ്ണില്‍ ചൊറിച്ചില്‍, കത്തുന്ന സംവേദനം, കണ്ണുനീര്‍ എന്നിവയാണ് ലക്ഷണങ്ങള്‍. സാധാരണയായി ചെങ്കണ്ണിന് ചികിത്സയൊന്നും ആവശ്യമില്ല, രണ്ടു ദിവസം കൊണ്ടുതന്നെ മാറും. എന്നാല്‍ ഇതിനുശേഷവും മാറുന്നില്ലെങ്കിലോ കഠിനമായ വേദന, കാഴ്ച മങ്ങല്‍ എന്നിവയുണ്ടെങ്കിലോ ഡോക്ടറെ കാണുന്നതാണ് നല്ലത്.
ചുമ കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന മറ്റൊരു പകര്‍ച്ചവ്യാധിയാണ് ചുമ. സ്രവതുള്ളികളിലൂടെയാണ് ഇത് പടരുന്നത്. ചുമ പിടിപെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അസുഖം കനത്തേക്കാം. അത്തരം ചുമയുടെ ലക്ഷണങ്ങള്‍ രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും. അവര്‍ രോഗികളായിരിക്കുന്നിടത്തോളം കാലം അത് പകര്‍ച്ചവ്യാധിയായി തുടരും.
പേന്‍ ശല്യം മനുഷ്യന്റെ തലയില്‍ നിന്ന് രക്തം വലിച്ചെടുത്ത് ജീവിക്കുന്ന ചെറിയ പരാന്നഭോജികളായ പ്രാണികളാണ് പേന്‍. തലയില്‍ നിന്ന് തലയുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ എളുപ്പത്തില്‍ പടരുന്നതിനാല്‍ കുട്ടികളിലെ ഒരു സാധാരണ പകര്‍ച്ചവ്യാധിയായി പേന്‍ശല്യത്തെ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും പേന്‍ ശല്യം ഒരു ഗുരുതരമായ രോഗമല്ല. പക്ഷേ അവ ധാരാളം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ കുട്ടിയുടെ തലയില്‍ നിന്ന് പേന്‍ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
സോഷ്യൽ മീഡിയയിലേക്ക് വേണ്ട കിടിലൻ മാർക്കറ്റിംഗ് പോസ്റ്ററുകൾ നിർമ്മിക്കാൻ ഇതാ ഒരു അടിപൊളി ആപ്ലിക്കേഷൻ POSTER MAKER . ഇത് ഉപയോഗിക്കാൻ പൂർണ്ണമായും സൗജന്യമാണ്. ഒരു പോസ്റ്റർ മോഡൽ തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ പ്രൊഫഷണലായി രൂപകൽപ്പന ചെയ്ത ഒരു പോസ്റ്റർ ടെംപ്ലേറ്റിനായി തിരയുകയാണോ? വാചകവും ഫോട്ടോകളും ഉപയോഗിച്ച് പോസ്റ്റർ മേക്കർ ഉപയോഗിച്ച് തുടങ്ങാം. ഇഷ്‌ടാനുസൃത പോസ്റ്ററുകൾ സൃഷ്‌ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഇത്. ഉയർന്ന നിലവാരമുള്ള പോസ്റ്റർ ഡിസൈനുകൾ എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. അതിനാൽ, നിങ്ങൾക്ക് നിങ്ങളുടെ ഭാവനയിൽ ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റർ ഉണ്ടാക്കാം. സോഷ്യൽ മീഡിയയിലുടനീളം നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളർത്താൻ ഈ ആപ്പ് ഉപയോഗിക്കാം. സോഷ്യൽ മീഡിയയിൽ തുടർച്ചയായി പോസ്റ്ററുകൾ ക്രിയേറ്റ് ചെയ്യാനും ഷെയർ ചെയ്യുന്നത് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കും.
പോസ്റ്ററുകൾ എങ്ങനെ നിർമ്മിക്കാം
ആപ്പ് ഓപ്പൺ ചെയ്യുക
മികച്ച പോസ്റ്റർ ടെംപ്ലേറ്റ് കണ്ടെത്തുക
നിങ്ങളുടെ പോസ്റ്റർ ഡിസൈൻ ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റുക
കൂടുതൽ പോസ്റ്റർ ഡിസൈൻ ഘടകങ്ങൾ ഉപയോഗിച്ച് ക്രിയേറ്റീവ് ആക്കുക
സേവ് ചെയ്യുക, ഷെയർ ചെയ്യുക അല്ലെങ്കിൽ വീണ്ടും എഡിറ്റ് ചെയ്യുക
നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന ഏറ്റവും എളുപ്പമുള്ള പോസ്റ്റർ ക്രിയേറ്ററാണിത്. തിരഞ്ഞെടുക്കാൻ ആയിരക്കണക്കിന് പോസ്റ്റർ ടെംപ്ലേറ്റുകൾ ഉള്ളതിനാൽ, മിനിറ്റുകൾക്കുള്ളിൽ തന്നെ നിങ്ങളുടെ ആശയത്തിന് പറ്റിയ പോസ്റ്ററുകൾ പൂർത്തിയാക്കാൻ സാധിക്കും. പോസ്റ്ററുകളിലൂടെ നിങ്ങളുടെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ആപ്ലിക്കേഷൻ മികച്ച ഒരു ആപ്പ് ആണ്. പാർട്ടികൾ, ഇവൻ്റുകൾ, ബിസിനസ്സുകൾ, ഭക്ഷണം, റെസ്റ്റോറൻ്റുകൾ, റിയൽ എസ്റ്റേറ്റ്, സ്പാ, സലൂൺ, ഗ്രോസറി, യാത്ര, വിദ്യാഭ്യാസം എന്നിവയ്ക്കും അതിലേറെ കാര്യങ്ങൾക്കുമായി ഇഷ്‌ടാനുസൃത പോസ്റ്റർ ഡിസൈൻ ചെയ്യാം. 5000ത്തിലധികെ പോസ്റ്റർ ടെംപ്ലേറ്റുകൾ. വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാം.
വീണ്ടും സർവീസുകൾ മുടക്കി യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്.വ്യാഴാഴ്ച പുലർച്ചെ 1.40ന് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. സർവീസ് റദ്ദാക്കിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസിന് പകരം യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ എന്ത് സംവിധാനം ഒരുക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല. എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെയായി വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരം സർവീസ് റദ്ദാക്കുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്. അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയതോടെ പെരുവഴിയിലായിരിക്കുകയാണ് നിരവധി യാത്രക്കാർ .
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഇനി ഒരു കുടക്കീഴില്‍ ഒരുമിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു. ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടൽ വഴിയാണ് ഇതിനായി അവസരം ഒരുക്കുന്നത്. താല്പര്യമുള്ളവർക്ക് വെബ്ബ്സൈറ്റില്‍ (www.lokakeralamonline.kerala.gov.in) ലളിതമായ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനുശേഷം ഡിജിറ്റല്‍ ഐഡി കാര്‍ഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയര്‍ (എന്‍.ആര്‍.കെ), അസ്സോസിയേഷനുകള്‍ കൂട്ടായ്മകള്‍ എന്നിവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവുമായിരിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
മലയാളികൾക്ക് തങ്ങളുടെ ആശയങ്ങൾ കൈമാറുന്നതിനും പ്രൊഫഷണൽ കൂട്ടായ്മകള്‍ക്കും ബിസിനസ്/തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും കഴിയുന്ന ഒരു ആഗോളകേരള കൂട്ടായ്മ എന്ന രീതിയിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായത്.
ഭൂരിഭാഗം ആളുകൾക്കും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത എ.ടി.എം കാർഡിനെയാണ് ഡെബിറ്റ് കാർഡ് എന്നു വിളിക്കുന്നത്. നമ്മുടെ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ നമുക്കത് എ.ടി.എം കാർഡ് അഥവാ ഡെബിറ്റ് കാർഡ് വഴി ഉപയോഗിക്കാം.
വരുമാനവും ചെലവും തമ്മിൽ പൊരുത്തപ്പെട്ടു പോകാത്തവിധം അമിതവ്യയ ശീലമുള്ളവർ ക്രെഡിറ്റ് കാർഡുകൾ വെച്ചുനീട്ടുന്ന ബാങ്കുകളുടെ ഓഫറുകളിൽ പ്രലോഭിതരാകുന്നതിനു മുൻപ് വാരൻ ബഫെറ്റിന്റെ വാക്കുകൾ ഓർക്കുന്നത് ഉചിതമായിരിക്കും. പ്രത്യേകിച്ച് യാതൊരു ഈടും ആവശ്യമില്ലാതെ ക്രെഡിറ്റ് അടിസ്ഥാനത്തിൽ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം സാമ്പത്തിക അച്ചടക്കമില്ലാത്തവരെ കടക്കെണിയിൽപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം, പ്ലാസ്റ്റിക് മണിയോടുള്ള വാരൻ ബഫെറ്റിന്റെ സമീപനം ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ കാര്യത്തിലുള്ള അന്തിമമായ ഒരു തീർപ്പായി കരുതേണ്ടതില്ല. ഉപഭോഗത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെ രീതികൾ അതിദ്രുതം മാറുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗം ചിലപ്പോഴൊക്കെ ഒഴിവാക്കാനാകാത്തതായി വരും.
മിതവ്യയം ശീലമാക്കിയവർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനങ്ങൾ പലതുണ്ട്. മറ്റേതൊരു ധനകാര്യ ഉത്പന്നത്തെയും പോലെ ക്രെഡിറ്റ് കാർഡും ദോഷവും ഗുണവും ചെയ്യുന്നത് ഉപയോഗിക്കുന്നവരുടെ സാമ്പത്തിക ശീലങ്ങളെ ആശ്രയിച്ചാണ്.
ക്രെഡിറ്റ് കാർഡ് എന്നാൽ ഈടൊന്നും നൽകാതെ നമുക്ക് ഒരു ബാങ്ക് അനുവദിച്ചിരിക്കുന്ന നിശ്ചിത തുക പരമാവധി 50 ദിവസം വരെ പലിശയൊന്നുമില്ലാതെ ഷോപ്പിങ്ങിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ഉപയോഗിക്കാനായി നൽകുന്ന കാർഡ് ആണെന്നു പറയാം. ഒരു ചെറിയ തുക പലിശ നൽകി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാവും. പലിശയില്ല എന്നുകേട്ട് സന്തോഷിക്കാൻ വരട്ടെ, വ്യക്തമായ നിബന്ധനകൾ ഇതിനെല്ലാം ഉണ്ട്. ഇത്തരത്തിൽ ഒരു ബാങ്ക് നമുക്ക് ക്രെഡിറ്റ് കാർഡ് നൽകിയാൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അതിന്റെ ബില്ലിങ് സർക്കിൾ ആണ്. അത് ശ്രദ്ധയോടെ മനസ്സിലാക്കി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും കൃത്യമായി പണം തിരിച്ചടക്കുകയും ചെയ്താൽ സംഗതി എളുപ്പമാണ്.
ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള പരോക്ഷമായ ഗുണങ്ങളുമുണ്ട്. മറ്റ് വായ്പകൾ എടുക്കാത്തവർക്ക് ക്രെഡിറ്റ് സ്കോർ ഉയർത്താൻ ക്രെഡിറ്റ് കാർഡ് സഹായകമാണ്. പിൽക്കാലത്ത് ഭവനവായ്പ പോലുള്ള വലിയ വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ ഉറപ്പുവരുത്താൻ കൃത്യസമയത്ത് തിരിച്ചടക്കുന്ന ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വഴി നേടിയെടുത്ത മികച്ച ക്രെഡിറ്റ് സ്കോർ സഹായകമാകും.
ദോഷഫലങ്ങൾ ഒഴിവാക്കാം
പ്രതിമാസ ബജറ്റിന് മുകളിലേക്ക് ചെലവ് ഉയരാത്ത വിധമാകണം ഓരോ മാസത്തെയും ക്രെഡിറ്റ് കാർഡ് വഴിയുള്ള ഉപഭോഗം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങാനും ശീലിക്കുക.എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. വളരെ ഉയർന്ന പലിശയാണ് നൽകേണ്ടിവരുക എന്നതുതന്നെ കാരണം.ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകളുണ്ടെങ്കിൽ ബില്ലിങ് തീയതി അടുത്തുനിൽക്കുന്ന കാർഡ് ഉപയോഗിക്കുന്നതിനു പകരം ബില്ലിങ് തീയതിക്ക് കൂടുതൽ ദിവസങ്ങളുള്ള കാർഡ് ഉപയോഗിക്കുക. ഇത് സൗജന്യ വായ്പ കാലയളവ് ദീർഘിപ്പിക്കാൻ സഹായിക്കും.ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ സൗജന്യ വായ്പ കാലയളവിനുള്ളിൽ ബിൽ തുക അടച്ചിരിക്കണം. ഇല്ലെങ്കിൽ പ്രതിമാസ പലിശയും കുറഞ്ഞ തുക അടച്ചില്ലെങ്കിൽ ലേറ്റ് ഫീസും നൽകേണ്ടിവരും.