Month: January 2024

  • നോ​ൽ കാ​ർ​ഡു​ക​ൾ ന​വീ​ന​രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു:​ ഡിജിറ്റൽ വാലറ്റാകുന്നു, അറിയാം വിശദമായി

    നോ​ൽ കാ​ർ​ഡു​ക​ൾ ന​വീ​ന​രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു:​ ഡിജിറ്റൽ വാലറ്റാകുന്നു, അറിയാം വിശദമായി

    എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നോ​ൽ കാ​ർ​ഡു​ക​ൾ ഡിജിറ്റൽ വാലറ്റാകുന്നു. 35കോ​ടി ദി​ർ​ഹ​ത്തി​ൻറെ ക​രാ​ർ ആണ് പദ്ധതി നടപ്പാക്കാൻ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) നൽകിയിരിക്കുന്നത്. ദു​ബൈ​യി​ലെ എ​ല്ലാ ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ളി​ലും എ​ളു​പ്പ​ത്തി​ലു​ള്ള യാ​ത്ര​യാ​ണ്​ പു​തി​യ ഡി​ജി​റ്റ​ൽ വാ​ല​റ്റ്​ സം​വി​ധാ​നം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. യാ​ത്ര​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ബു​ക്ക്​ ചെ​യ്യാ​നും നേ​ര​ത്തേ പേ​മെ​ൻറ്​ ന​ട​ത്താ​നും നി​ര​വ​ധി പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ വാ​ല​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും. കു​ടും​ബ​ത്തി​ന്​ ഒ​രു​മി​ച്ചും ഗ്രൂ​പ്പു​ക​ളാ​യു​മു​ള്ള യാ​ത്ര​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​വും ഇ​തി​ലു​ണ്ടാ​കും. നി​ർ​മി​ത​ബു​ദ്ധി​യ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ഫേ​ഷ്യ​ൽ റെ​ക്ക​ഗ്​​നി​ഷ​ൻ രീ​തി​ക​ളും വാ​ല​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും. അ​ക്കൗ​ണ്ട്​ ബാ​ല​ൻ​സ്, മു​ൻ യാ​ത്ര​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ തു​ട​ങ്ങി​യ​വ നേ​രി​ട്ട്​ ഉ​പ​ഭോ​ക്താ​വി​ന്​ എ​ളു​പ്പ​ത്തി​ൽ അ​റി​യാ​നും സാ​ധി​ക്കും. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആ​ർ.​ടി.​എ പ്ര​ഖ്യാ​പി​ച്ച ഡി​ജി​റ്റ​ൽ സ്​​ട്രാ​റ്റ​ജി റോ​ഡ്​ മാ​പ്പ്​ 2023-2030 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ന​ട​പ​ടി.2009ൽ ​ന​ട​പ്പാ​ക്കി​യ ശേ​ഷം ആ​ർ.​ടി.​എ ഇ​തി​ന​കം മൂ​ന്നു​കോ​ടി നോ​ൽ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. 2023ൽ ​ശ​രാ​ശ​രി ദൈ​നം​ദി​ന കാ​ർ​ഡ്​ ഉ​പ​യോ​ഗം 25ല​ക്ഷ​ത്തി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ശ​രാ​ശ​രി മൂ​ല്യം 200 കോ​ടി​യി​ലെ​ത്തു​ക​യു​മായിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

    https://www.pravasiinfo.com/2023/06/12/calls-from-unknown-numbers-can-now-be-automatically-recorded-on-your-phone-here-is-a-cool-app/
    https://www.pravasiinfo.com/2024/01/28/drugs-caught-in-uae/
  • ഓട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ് നമുക്ക് പണി തരും, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    ഓട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ് നമുക്ക് പണി തരും, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    പലരും പതിവായി ഓട്സ് കഴിക്കുന്നവരാണ് കൂടുതൽപേരും. ഓട്‌സ് കഴിക്കുമ്പോൾ പ്രമേഹം കുറയുമെന്നും ശരിയായ ഡയറ്റ് പാലിക്കപ്പെടുമെന്നുമാണ് നമ്മൾ ധരിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ നമുക്ക് പണി തരുമെന്നു തിരിച്ചറിയണം.ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കിൽ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കാൻ കാരണമാകും. അതായത് ദിവസവുംമൂന്ന് ടേബിൾസ്പൂണിൽ കൂടുതൽ ഓട്സ് കഴിക്കാൻ പാടില്ല. കഞ്ഞിപോലെ ഓട്സ് കഴിക്കുന്നത് ചോറ് കഴിക്കുന്നതിന് സമാനമാണ്. കാരണം, ഓട്സിലും കാർബോഹാഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഓട്സ് സ്വാഭാവികമായും ഗ്ലൂറ്റൻ രഹിതമാണെങ്കിലും ഗോതമ്പ്, ബാർലി എന്നിവ കൈകാര്യം ചെയ്യുന്നയിടങ്ങളിലാണ് ഇവയുണ്ടാക്കുന്നത്. ഇത് മലിനീകരണത്തിന് കാരണമാകും. നിങ്ങൾ സീലിയാക് ഡിസീസ് അല്ലെങ്കിൽ ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി ഉള്ള ആളാണെങ്കിൽ സർട്ടിഫൈഡ് ഗ്ലൂറ്റൻ-ഫ്രീ ഓട്‌സ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഓട്സിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.എന്നിരുന്നാലും, ഓട്സിന്റെ അമിതമായ ഉപഭോഗം ചില വ്യക്തികളിൽ ഗ്യാസ്ട്രബിളിനും വീക്കത്തിനും കാരണമാകും. ഫൈബർ അടങ്ങിയ ഭക്ഷണം ക്രമേണ വർധിപ്പിക്കുന്നത് ഈ പ്രശ്‌നം ലഘൂകരിക്കാൻ സഹായിക്കും. ഓട്സിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ചില ധാതുക്കളുടെ ആഗിരണത്തെ തടയും. ഓട്സ് കുതിർക്കുകയോ പുളിപ്പിക്കുകയോ ചെയ്യുന്നത് അവയുടെ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.ഓട്സ് പോഷകഗുണമുള്ളതാണെങ്കിലും അവയിൽ കലോറി കൂടുതലാണ്. നിങ്ങൾ കലോറി ഉപഭോഗം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അവ പതിവായി കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഓട്സ് ധാരാളം അളവിൽ പോഷകങ്ങൾ നൽകും. എന്നാൽ ശരീരത്തിന് എല്ലാ ദിവസവും ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധതരം ഭക്ഷണങ്ങൾ ഉൾപ്പെടുന്ന സമീകൃതാഹാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ പ്രഭാതഭക്ഷണത്തിന് ദിവസവും ഓട്സിനെ ആശ്രയിക്കുന്നത് ഒരു മോശം ആശയമാണ്. ഓട്സ് പതിവായി കഴിക്കുന്നത് ചിലരിൽ അലർജിക്ക് കാരണമാകും. ഓട്സ് കഴിച്ചതിന് ശേഷം നിങ്ങൾക്ക് ചൊറിച്ചിൽ, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിച്ച് വേണ്ട നിർദേശം പിന്തുടരുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

    https://www.pravasiinfo.com/2023/06/09/having-trouble-learning-arabic-but-worry-no-more-download-this-app/
    https://www.pravasiinfo.com/2024/01/28/malayali-selected-as-chairman-of-cyber-security-committee-of-dubai-chamber-of-commerce/
    https://www.pravasiinfo.com/2024/01/28/gulf-aviation-sector-employment/
  • നൈട്രജൻ ഉപയോ​ഗിച്ച് വധശിക്ഷ, ലോകത്ത് ഇതാദ്യം, 5 മിനിറ്റ് ശ്വാസം മുട്ടിച്ച് മരണമുറപ്പിക്കൽ: എന്താണ് നൈട്രജൻ ഹൈപോക്‌സിയ

    നൈട്രജൻ ഉപയോ​ഗിച്ച് വധശിക്ഷ, ലോകത്ത് ഇതാദ്യം, 5 മിനിറ്റ് ശ്വാസം മുട്ടിച്ച് മരണമുറപ്പിക്കൽ: എന്താണ് നൈട്രജൻ ഹൈപോക്‌സിയ

    അമേരിക്കയിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. അലബാമയിൽ കെന്നത്ത് സ്മിത്തിനെയാണ്(58) നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചത്. യുഎസ് സുപ്രീം കോടതി ഉൾപ്പെടെ നിരവധി കോടതികളിലേക്ക് അവസാന നിമിഷം നൽകിയ അപ്പീലുകൾ തള്ളിയതിനെ തുടർന്ന് അലബാമ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ ശിക്ഷ നടപ്പാക്കിയത്.ഏകദേശം 15 മിനിറ്റോളം നൈട്രജൻ വാതകം കെന്നത്തിന് നേരെ പ്രയോഗിച്ചു. മുഖംമൂടിയിലൂടെയാണ് വാതകം പ്രയോഗിച്ചത്. പത്ത് മിനിറ്റോളം കെന്നത്ത് സ്മിത്ത് ബോധാവസ്ഥയിലായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ മാധ്യമപ്രവർത്തകർ പറഞ്ഞു. പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. കുറ്റവാളിയുടെ മുഖത്ത് ഘടിപ്പിക്കുന്ന പ്രത്യേകതരം മാസ്‌കിലൂടെ വാതകം കടത്തിവിടും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്‌സിജൻ നഷ്ടപ്പെട്ട് അബോധാവസ്ഥയിലേക്ക് എത്തപ്പെടും. പിന്നീടാണ് മരണം സംഭവിക്കുക. വ്യാഴാഴ്ചയാണ് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കുന്ന സമയം പരമാവധി സമയം ശ്വാസം പിടിച്ചുവയ്ക്കാൻ സ്മിത്ത് ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.എന്നാൽ, വൈകാതെ ശ്വാസം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ കാണിച്ചുതുടങ്ങി. ഇത് നാലു മിനിറ്റോളം നീണ്ടു. അഞ്ചുമിനിറ്റ് നേരത്തെ അസ്വസ്ഥതകൾക്കൊടുവിൽ സ്മിത്തിന് ബോധം നഷ്ടപ്പെട്ടു. വൈകാതെ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.1988ൽ കെന്നത്ത് സ്മിത്തും കൂട്ടാളികളും ചേർന്ന് ഒരു പ്രസംഗകന്റെ ഭാര്യയെ കൊല്ലപ്പെടുത്തിയിരുന്നു. 10 തവണ കുത്തിയാണ് പ്രതികൾ കൃത്യം നിർവഹിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കെന്നത്തിന് കോടതി വധശിക്ഷ വിധിച്ചത്തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ. ഓക്‌ലഹോമ, മിസിസിപ്പി എന്നിവയാണ് അമേരിക്കയിൽ പ്രതികളെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ.ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനുമടക്കം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള വധശിക്ഷാ രീതിയാണ് നൈട്രജൻ ഹൈപോക്‌സിയ. എന്നാൽ, അലബാമയിൽ ഈ രീതി ഉപയോഗിച്ച് 43 വധശിക്ഷകൾ കൂടി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതായി സ്റ്റേറ്റ്‌ അറ്റോണി ജനറൽ സ്റ്റീവ് മാർഷൽ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

    https://www.pravasiinfo.com/2024/01/27/uae-job-vacancy-17/
    https://www.pravasiinfo.com/2024/01/27/repatriation-of-bodies-to-india-dubai-welfare-group-calls-for-abolition-of-flawed-system/
  • നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങാം; സഹായിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി, ഏങ്ങനെ രജിസ്റ്റർ ചെയ്യാം

    നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങാം; സഹായിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി, ഏങ്ങനെ രജിസ്റ്റർ ചെയ്യാം

    രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി. നിലവിലുള്ള സംരംഭം വിപുലീകരിക്കാനും വായ്പ നൽകും. പ്രവാസിക്കൂട്ടായ്മകൾ, പ്രവാസികൾ രൂപവത്കരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവയ്ക്കും സംരംഭങ്ങൾ തുടങ്ങാം.
    നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് ‘നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ്’ (എൻ.ഡി.പി.ആർ.ഇ.എം.). ഒരു ലക്ഷം മുതൽ 30 ലക്ഷം രൂപവരെയുള്ള സംരംഭങ്ങൾക്കാണ് വായ്പ ലഭിക്കുക. കൃത്യമായി തിരിച്ചടച്ചാൽ മൂലധനം, പലിശ എന്നിവയിൽ സബ്‌സിഡിയും നോർക്ക ലഭ്യമാക്കും.ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ ഒറ്റപ്പാലത്ത് നോർക്കയും കനറാ ബാങ്കും ജില്ലയിലെ പ്രവാസികൾക്കായി വായ്പ നിർണയ ക്യാമ്പ് നടത്തും.ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപത്തെ ജെ.ആർ.ജെ. കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്.പദ്ധതിയിൽ അംഗമാകാൻ www.norkaroots.org/ndprem എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് നോർക്കയും കനറാ ബാങ്കും ചേർന്ന് നടത്തുന്ന വായ്പ നിർണയക്യാമ്പിൽ പങ്കെടുക്കാം.24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 എന്ന നമ്പരിൽ ഇന്ത്യയിൽ നിന്നും 918802012345 എന്ന നമ്പരിൽ വിദേശത്തുനിന്നും മിസ്‌കോൾ ചെയ്താൽ തിരിച്ച് ബന്ധപ്പെടുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

    https://www.pravasiinfo.com/2024/01/26/air-india-rebulic-day-offer/
    https://www.pravasiinfo.com/2024/01/26/expat-arrested-in-uae/
  • നിമിഷങ്ങൾക്കുള്ളിൽ സ്വന്തം ഫോട്ടോ വെച്ച് റിപ്പബ്ലിക്ദിന ആശംസ പോസ്റ്ററുകൾ നിർമ്മിക്കാം : വെറും ഒറ്റക്ലിക്കിൽ തന്നെ, ഇതാ ഒരു കിടിലൻ ആപ്പ്

    നിമിഷങ്ങൾക്കുള്ളിൽ സ്വന്തം ഫോട്ടോ വെച്ച് റിപ്പബ്ലിക്ദിന ആശംസ പോസ്റ്ററുകൾ നിർമ്മിക്കാം : വെറും ഒറ്റക്ലിക്കിൽ തന്നെ, ഇതാ ഒരു കിടിലൻ ആപ്പ്

    രാജ്യം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിലാണ് ഈ റിപ്പബ്ലിക് ദിനത്തിൽ ഭംഗിയായി കിടിലൻ പോസ്റ്ററുകൾ നിർമിച്ചു പ്രിയപ്പെട്ടവർക്ക് അയച്ചാലോ… എന്നാൽ വരു പരിചയപ്പെടാം ഒരു കിടിലൻ ആപ്പ്

    ഫോട്ടോ മേക്കർ ആപ്ലിക്കേഷൻ poster making free app ഉപയോ​ഗിച്ച് എല്ലാ തരത്തിലുമുള്ള ചെറുതും വലുതുമായ ബിസിനസ്സുകളുടെ ബ്രാൻഡ് ലോഗോ ഉപയോഗിച്ച് ഒരു ഫെസ്റ്റിവൽ പോസ്റ്ററും ഫോട്ടോയും വീഡിയോയും നിർമ്മിക്കാം. നിങ്ങളുടെ ലോഗോയും അതിനനുയോജ്യമായ വാക്യങ്ങളും ഉപയോഗിച്ച് ഒരു ഫെസ്റ്റിവൽ ബാനർ നിർമ്മിക്കുന്നതിനുള്ള മികച്ച എഡിറ്റർ ആപ്പ് കൂടിയാണ്. ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ ബിസിനസുകൾക്കായി ഫെസ്റ്റിവൽ ആശംസകളും പ്രമോഷനും വേണ്ടി ഇഷ്ടപ്പെട്ട ഫെസ്റ്റിവൽ പോസ്റ്റർ ഫ്രെയിമോ ഫോട്ടോ ടെംപ്ലേറ്റോ തിരഞ്ഞെടുക്കണം.

    നിങ്ങളുടെ കമ്പനിയുടെ ബ്രാൻഡ് ലോഗോയും ടെക്‌സ്‌റ്റും ഉപയോഗിച്ച് എല്ലാ ഫെസ്റ്റിവലുകൾക്കൊപ്പം ഫെസ്റ്റിവൽ ഫോട്ടോ പോസ്റ്ററുകൾ എളുപ്പത്തിൽ നിർമ്മിക്കാം. ചെറുകിട/വൻകിട വ്യവസായങ്ങൾ, ​ഗിഫ്റ്റ്/ബുക്ക് സ്റ്റോർ, പലചരക്ക് കട, സ്പോർട്സ്, കൊറിയർ സേവനം, നിർമ്മാണം, വിദ്യാഭ്യാസം, ഓൺലൈൻ സ്റ്റോർ, കഫേ, റെസ്റ്റോറന്റ്, സോഫ്റ്റ്‌വെയർ കമ്പനി, ഇറക്കുമതി/കയറ്റുമതി, ടൂറുകൾ & തുടങ്ങിയ എല്ലാ ബിസിനസ്സിനും ഫെസ്റ്റിവൽ പോസ്റ്റർ നിർമ്മിക്കുന്നതിന് ഈ ആപ്ലിക്കേഷൻ മികച്ചതാണ്. ഈ ആപ്ലിക്കേഷൻ ഉപയോ​ഗിക്കാൻ ഒരുപാട് അറിവിൻ്റെ ആവശ്യമില്ല. സാധരണക്കാരനും ഈ ആപ്ലിക്കേഷൻ വളരെ എളുപ്പത്തിൽ ഉപയോ​ഗിക്കാന കഴിയും.

    ആപ്ലിക്കേഷൻ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ

    1) മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക.

    2) നിങ്ങളുടെ ബിസിനസിൻ്റെ ഡീറ്റെയിൽസ് പേര്, മൊബൈൽ നമ്പർ, ബിസിനസ് ലോഗോ, വെബ്സൈറ്റ്, വിലാസം എന്നിവ നൽകുക.

    3) ഫെസ്റ്റിവൽ ഫോട്ടോ തിരഞ്ഞെടുക്കുക

    4) ഫ്രെയിം തിരഞ്ഞെടുക്കുക (നിങ്ങൾക്ക് ടെക്സ്റ്റ് ചേർക്കാം, ടെക്സ്റ്റിൻ്റെ നിറം മാറ്റാം, ഫോണ്ട് മാറ്റാം, ബാക്​ഗ്രൗണ്ട് മാറ്റാം).

    5) ഇത്രയും കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ പോസ്റ്റർ മേക്കിം​ഗ് കഴിഞ്ഞു.

    ഫെസ്റ്റിവൽ പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുകയും ചെയ്യാം.

    DOWNLOAD ANDROID :https://play.google.com/store/apps/details?id=com.app.festivalpost&hl=en_NZ&gl=US

    DOWNLOAD IOS : https://apps.apple.com/by/app/festival-poster-maker-video/id1554065069

    https://www.seekofferings.com/boodmo-spare-parts-expert/

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

    https://www.pravasiinfo.com/2024/01/25/credit-card-fraud/
    https://www.pravasiinfo.com/2024/01/25/relaxation-in-visa-rules/
  • ഉറങ്ങുന്നതിന് മുൻപ് കുറച്ച് വെള്ളം കുടിക്കാം: ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

    ഉറങ്ങുന്നതിന് മുൻപ് കുറച്ച് വെള്ളം കുടിക്കാം: ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

    ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. ഒരു പഠനമനുസരിച്ച്, നിർജ്ജലീകരണം നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് നിങ്ങളുടെ ഉറക്കരീതിയിൽ മാറ്റത്തിന് കാരണമായേക്കാം.കുറഞ്ഞ അളവിൽ വെള്ളം കുടിക്കുന്നവർ വെള്ളം കുടിക്കുന്നത് വർദ്ധിപ്പിക്കുമ്പോൾ പോസിറ്റീവ് വികാരവും സംതൃപ്തിയും ശാന്തതയും വർദ്ധിക്കുന്നതായി കാണുന്നു.കുടിവെള്ളം – പ്രത്യേകിച്ച് ചൂടുള്ളതോ ചെറുചൂടുള്ളതോ ആയ വെള്ളം – ശരീരത്തെ വിഷാംശം ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു സ്വാഭാവിക മാർഗമാണ്.ചൂടുവെള്ളം രക്തചംക്രമണം വർധിപ്പിക്കുന്നു, മാലിന്യങ്ങൾ വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു, വിയർപ്പ് ഉൽപാദനം വർദ്ധിപ്പിക്കുന്നു. വിയർപ്പ് രാത്രി മുഴുവൻ ദ്രാവകം നഷ്ടപ്പെടാൻ ഇടയാക്കും. എന്നാൽ, ഇത് അധിക ലവണങ്ങൾ അല്ലെങ്കിൽ വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചർമ്മകോശങ്ങളെ വൃത്തിയാക്കുകയും ചെയ്യും. കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഉണ്ടാക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും.കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീര വേദനയും വയറ്റിലെ മലബന്ധവും അകറ്റാൻ സഹായിക്കുന്നു. ദിവസവും കുടിക്കുന്ന വെള്ളത്തിൽ അൽപം ചെറുനാരങ്ങാനീര് ചേർക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

    https://www.pravasiinfo.com/2023/06/12/calls-from-unknown-numbers-can-now-be-automatically-recorded-on-your-phone-here-is-a-cool-app/
    https://www.pravasiinfo.com/2024/01/22/gold-smuggling-through-airport-9/
    https://www.pravasiinfo.com/2024/01/22/driver-fined-dh2000-for-running-over-injuring-jawalking-pedestrians/
  • കോവിഡിനേക്കാൾ അപകകാരിയോ, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ? ജാ​ഗ്രത വേണം

    കോവിഡിനേക്കാൾ അപകകാരിയോ, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ? ജാ​ഗ്രത വേണം

    കോവിഡ് -19 ന്റെ അനന്തരഫലങ്ങളിൽ നിന്ന് ലോകം ഉയർത്തെഴുന്നേക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രജ്ഞരും ആഗോള നേതാക്കളും (നിഗൂഢവും കൂടുതൽ വിനാശകരവുമായ ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്: ഡിസീസ് എക്സ്.ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന, മുൻകൂട്ടിക്കാണാൻ കഴിയാത്ത രോഗാണുവിനെയാണ് ഈ സാങ്കൽപ്പിക രോഗകാരി പ്രധിനിധികരിക്കുന്നുത്.ബോധവൽക്കരണ ക്യാമ്പയിനുകളിൽ എബോള, സിക്ക വൈറസ് തുടങ്ങിയ ഉയർന്ന മുൻ‌ഗണനയുള്ള രോഗങ്ങളോടൊപ്പമണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡിസീസ് എക്‌സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണം എന്നാണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. 76-ാമത് ആഗോള ആരോഗ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോ​ഗ്യസംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്. കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കുള്ള സാധ്യത നിലനിൽക്കുകയാണെന്നും എന്നാൽ കോവിഡിനേക്കാൾ തീവ്രമായ മറ്റൊരു വൈറസ് ഉയർന്നുവന്നേക്കാം എന്നുമാണ് ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞത്. പുതിയൊരു മഹാമാരിയെ നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കോവിഡ് മഹാമാരിയെ എത്രത്തോളം പ്രാധാന്യത്തോടെ നേരിട്ടുവോ അതേ രീതിയിൽ മറ്റ് വൈറസുകൾക്കെതിരെയും പോരാടണമെന്നും സുസ്ഥിരവികസനലക്ഷ്യങ്ങൾ നേടിയെടുക്കാനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് 19 നെക്കാൾ 20 മടങ്ങ് കൂടുതൽ മരണങ്ങൾക്ക് കാരണമായേക്കാവുന്ന ഡിസീസ് എക്സിനെക്കുറിച്ച് ചർച്ച ചെയ്യാൻ വേൾഡ് ഇക്കണോമിക് ഫോറം. ഈ ആഴ്ച സ്വിറ്റ്‌സർലൻഡിലെ ദാവോസിലാണ് വേൾഡ് ഇക്കണോമിക് ഫോറം ചേരുക. കോവിഡിനെക്കാൾ അപകടകാരിയായ മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറായിരിക്കണമെന്ന് 76ാമത് ആഗോള ആരോഗ്യസഭയിൽ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻറെ കൂടി പശ്ചാത്തലത്തിലാണ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഡിസീസ് എക്സിനെക്കുറിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യരില്‍ രോഗങ്ങളുണ്ടാക്കുമെന്ന് ഇതുവരെ അറിവായിട്ടില്ലാത്ത ഒരു രോഗകാരി മൂലം ഭാവിയില്‍ ഉണ്ടാകാവുന്ന പകര്‍ച്ചവ്യാധിയുടെ ആസൂത്രണത്തെയും പ്രതിരോധത്തെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ഡിസീസ് എക്‌സ്.ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോ​ഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ ഡിസീസ് എക്സ് വൈകാതെ വരും എന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

    https://www.pravasiinfo.com/2024/01/19/uae-rain-alert-6/
    https://www.pravasiinfo.com/2024/01/19/dh-inr-exchange-rate-30/
  • ഇന്ത്യക്കാർക്ക് ഇനി ഈ ഗൾഫ് രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പറക്കാം

    ഇന്ത്യക്കാർക്ക് ഇനി ഈ ഗൾഫ് രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പറക്കാം

    ഇന്ത്യക്കാര്‍ക്ക് ഇനി ഖത്തര്‍, ഒമാന്‍ അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക.

    https://www.pravasiinfo.com/2024/01/12/uae-school-exam/
    https://www.pravasiinfo.com/2024/01/12/new-arrangments-in-uae-airports/