ദുബൈ: ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ പാസ്പോർട്ടുകൾ സ്വീകരിക്കില്ലെന്ന് യു.എ.ഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെൻററിൻറെ മുന്നറിയിപ്പ് വീണ്ടും. വിമാനക്കമ്പനികൾക്ക് നൽകിയ നിർദേശത്തിലാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. പാസ്പോർട്ടിൽ സർ നെയിം, ഗിവൺ നെയിം എന്നിവയിൽ ഏതെങ്കിൽ ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കിൽ യാത്രാനുമതി ലഭിക്കില്ല. എന്നാൽ സർ നെയിം, ഗിവൺ നെയിം എന്നിവയിൽ എവിടെയെങ്കിലും രണ്ട് പേരുണ്ടെങ്കിൽ പ്രവേശനാനുമതി ലഭിക്കും. ഗിവൺ നെയിം എഴുതി സർ നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതെയിരുന്നാലോ സർ നെയിം എഴുതി ഗിവൺ നെയിം ചേർക്കാതിരുന്നാലോ യു.എ.ഇ പ്രവേശനം സാധ്യമാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ബോധവത്കരണം ലക്ഷ്യമാക്കിയാണ് വീണ്ടും നോട്ടീസ് ഇറക്കിയിരിക്കുന്നത്. അതേസമയം പാസ്പോർട്ടിലെ ഏതെങ്കിലും പേജിൽ രണ്ടാം പേര് പറഞ്ഞിട്ടുണ്ടെങ്കിൽ സ്വീകരിക്കും. യു.എ.ഇ റസിഡൻറ്സ് വിസയുള്ളവർക്ക് യാത്രക്ക് സിംഗ്ൾ പേരാകുന്നത് തടസ്സമാകില്ല. വിസിറ്റ് വിസയിൽ എത്തുന്നവർക്കാണ് ഇത് ബാധകമാകാറുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Leave a Reply