Month: February 2023

  • എമിറേറ്റ്‌സ് ഐഡി നഷ്ടമായാല്‍ പുതിയത് സ്വന്തമാക്കാൻഈ ആപ്പ് നിങ്ങളെ സഹായിക്കും; ചെയ്യേണ്ടത്

    എമിറേറ്റ്‌സ് ഐഡി നഷ്ടമായാല്‍ പുതിയത് സ്വന്തമാക്കാൻ
    ഈ ആപ്പ് നിങ്ങളെ സഹായിക്കും; ചെയ്യേണ്ടത്

    ദുബായ്: യുഎഇയിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡാണ് എമിറേറ്റ്‌സ് ഐഡി. എന്നാല്‍ ഈ സുപ്രധാന രേഖ നഷ്ടപ്പെട്ടാലോ? പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആകെ പരിഭ്രാന്തരാവുക സ്വാഭാവികം. 24 മണിക്കൂറിനുള്ളില്‍ പുതിയ എമിറേറ്റ്‌സ് ഐഡി സ്വന്തമാക്കാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി നല്‍കുന്ന ഫൗരി എന്ന സേവന ആപ്പ് വഴിയാണ് ഇത് ലഭ്യമാവുക. യുഎഇയില്‍ താമസിക്കുന്ന യുഎഇ, ജിസിസി പൗരന്മാര്‍ക്കും എമിറേറ്റ്സ് ഐഡി കാര്‍ഡുകള്‍ ആദ്യമായി എടുക്കുന്നതിനും കാലഹരണപ്പെട്ട കാര്‍ഡുകള്‍ പുതുക്കുന്നതിനും നഷ്ടപ്പെട്ടതോ കേടായതോ ആയ കാര്‍ഡുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും ‘ഫൗരി’ സേവനം ഉപയോഗിക്കാം. എല്ലാ പ്രായക്കാര്‍ക്കും അപേക്ഷിക്കാൻ സാധിക്കും. എന്നാല്‍ യുഎഇ, ജിസിസി പൗരന്മാരല്ലാത്ത പ്രവാസികള്‍ക്ക് അവരുടെ നഷ്ടപ്പെട്ടതോ കേടായതോ ആയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ഫൗരി സേവനം പ്രയോജനപ്പെടുത്താമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ന്നുകില്‍ ഐസിഎയുടെ ഏതെങ്കിലും കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കി പുതിയ കാര്‍ഡ് സ്വന്തമാക്കാം. അല്ലെങ്കില്‍ iTunesല്‍ നിന്നോ Google Play-ല്‍ നിന്നോ UAE ICP ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഐഡി കാര്‍ഡ് മാറ്റിക്കിട്ടാന്‍ അപേക്ഷ നല്‍കാം. ഇതിനുള്ള ഫീസ് അടച്ചു കഴിഞ്ഞാല്‍ സമര്‍പ്പിച്ച അപേക്ഷയുടെ നിലയെക്കുറിച്ചും പ്രതീക്ഷിക്കുന്ന ഡെലിവറി തീയതിയെക്കുറിച്ചും അപേക്ഷകന് സന്ദേശം ലഭിക്കും. എക്‌സ്പ്രസ് സര്‍വീസ് അപേക്ഷ സമര്‍പ്പിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഐഡി കാര്‍ഡ് ലഭിക്കും. സാധാരണ അപേക്ഷകര്‍ക്ക് എമിറേറ്റ്‌സ് പോസ്റ്റ് വഴിയാണ് കാര്‍ഡ് ലഭിക്കുക. നഷ്ടപ്പെട്ടതോ കേടായതോ ആയ എമിറേറ്റ്സ് ഐഡിക്ക് പകരം പുതിയത് ലഭ്യമാക്കുന്നതിന്, അപേക്ഷകര്‍ ഒരു ടൈപ്പിംഗ് സെന്റര്‍ മുഖേന അപേക്ഷിക്കുകയാണെങ്കില്‍ അപേക്ഷാ ഫീസായ 70 ദിര്‍ഹം സഹിതം 300 ദിര്‍ഹം നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷാ ചെലവ് 40 ദിര്‍ഹമാണ്. എക്‌സ്പ്രസ് സര്‍വീസ് ആവശ്യമുള്ളവര്‍ 150 ദിര്‍ഹം അധികം നല്‍കണം. അബുദാബിയിലെ അല്‍ ജസീറ, ഖലീഫ സിറ്റി, ദുബായിലെ അല്‍ ബര്‍ഷ, അല്‍ റാഷിദിയ, കറാമ, പടിഞ്ഞാറന്‍ മേഖലയിലെ മദീനത്ത് സായിദ്, അല്‍ ഐന്‍ സെന്റര്‍, ഷാര്‍ജ സെന്റര്‍, അജ്മാന്‍ സെന്റര്‍, ഫുജൈറ സെന്റര്‍, റാസല്‍ഖൈമ സെന്റര്‍, ഉമ്മുല്‍ ഖുവൈന്‍ സെന്റര്‍ എന്നീ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളില്‍ ഫൗരി സേവനം ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

    എമിറേറ്റ്‌സ് ഐഡി കാര്‍ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ആദ്യം ചെയ്യേണ്ടത് ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള മറ്റേതെങ്കിലും രേഖകളുമായി അടുത്തുള്ള ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററില്‍ പോയി സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും കാര്‍ഡ് നിര്‍ജ്ജീവമാക്കുകയും ചെയ്യുക എന്നതാണ്. കാര്‍ഡ് കേടായതാണെങ്കില്‍ പഴയ കാര്‍ഡും കൂടെ കരുതണം. യുഎഇ പൗരന്മാര്‍ അവരുടെ യഥാര്‍ത്ഥ പാസ്പോര്‍ട്ടും ഫാമിലി ബുക്കും ജിസിസി പൗരന്മാര്‍ യുഎഇയിലെ താമസം തെളിയിക്കുന്ന രേഖയുമാണ് ഇതിനായി കൊണ്ടുപോവേണ്ടത്. പ്രവാസി താമസക്കാര്‍ തങ്ങളുടെ സാധുതയുള്ള റസിഡന്‍സി പെര്‍മിറ്റ് സ്റ്റാമ്പ് ചെയ്ത യഥാര്‍ത്ഥ പാസ്പോര്‍ട്ട് കൈയില്‍ കരുതണം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

    https://www.pravasiinfo.com/2023/02/21/sell-gold-near-me-gold-smuggling-through-airport/
    https://www.pravasiinfo.com/2023/02/21/pinarello-road-bike-road-closures-announced-for-cycling-tour-tomorrow/
    https://www.pravasiinfo.com/2023/02/21/eb5-investment-uae-residence-visa-more-than-6-months-is-non-renewable/
    https://www.pravasiinfo.com/2023/02/21/usd-php-dh-inr-exchange-rate-39/
    https://www.pravasiinfo.com/2023/02/21/iec-62443-military-to-conduct-exercises-police-issue-warning-to-residents/
  • വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ ഇനി കെ–9 പോരാളി സംഘവും

    വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ ഇനി കെ–9 പോരാളി സംഘവും

    ദുബായ് : യുഎഇയിൽ വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താനും ദുർഘട മേഖലകളിൽ ഹെലികോപ്റ്ററിലെത്തി രക്ഷാപ്രവർത്തനം നടത്താനും ശ്വാന സേനയെ സജ്ജമാക്കി ദുബായ് പൊലീസ്.
    കാണാതായവരെ കണ്ടെത്താനും ഒളിപ്പിച്ചുവച്ച ലഹരിമരുന്നും സ്ഫോടക വസ്തുക്കളും മണത്തറിഞ്ഞു കണ്ടെത്താനും വിദഗ്ധ പരിശീലനം ലഭിച്ചവയാണ് കെ–9 നായകൾ. ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനും ഇവയെ ഉപയോഗിച്ചുവരുന്നു.
    കൂടാതെ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി പുറത്തെടുക്കുന്നതിനു ശ്വാനസേന സഹായിക്കുന്നു. ഇതുമൂലം കാണാതായവരെ എളുപ്പത്തിൽ കണ്ടെത്താനും തിരിച്ചറിയൽ പ്രക്രിയ സുഗമമാക്കാനും സാധിക്കുന്നതായി ദുബായ് പോലീസിലെ കെ9 സുരക്ഷാ വിഭാഗം ഡയറക്ടർ മേജർ സലാ അൽ മസ്റൂയി പറഞ്ഞു.
    സാംക്രമിക രോഗികളെയും വിട്ടുമാറാത്തതുമായ രോഗങ്ങൾ ബാധിച്ചവരെയും കണ്ടെത്താൻ പൊലീസ് നായ്ക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. മാർച്ച് 7-9 തീയതികളിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിൽ കെ–9ന്റെ വൈദഗ്ധ്യം പ്രദർശിപ്പിക്കും. കോവിഡ് മഹാമാരി രൂക്ഷമായ കാലങ്ങളിൽ യാത്രക്കാരിലെ കോവിഡ് ബാധിതരെ കണ്ടെത്താൻ ശ്വാനസേനക്കു കഴിയുമെന്ന് യുഎഇ തെളിയിച്ചിരുന്നു.
    ഉയർന്ന താപനില നായ്ക്കളുടെ ആരോഗ്യത്തെയും പ്രകടനത്തെയും സാരമായി ബാധിക്കുമെന്നതാണ് പ്രധാന വെല്ലുവിളി. ഇതു മറികടക്കാനുള്ള ഉപാധികൾ ലോക പൊലീസ് ഉച്ചകോടിയിൽ ചർച്ച ചെയ്യും. സുരക്ഷാ ഭീഷണികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ചെലവ് കുറഞ്ഞ സുരക്ഷാ രീതി ആവിഷ്ക്കരിക്കുന്നത് സംബന്ധിച്ചും ഉച്ചകോടി ചർച്ച നടത്തും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

    https://www.pravasiinfo.com/2023/02/19/eb5-investment-visachanged-in-uae/
    https://www.pravasiinfo.com/2023/02/19/expat-expat-died-in-uae-4/
    https://www.pravasiinfo.com/2023/02/19/cheapo-air-passenger-died-in-flight/
    https://www.pravasiinfo.com/2023/02/19/dupixent-two-fined-dh10000-banned-from-bank-transfers-for-purchasing-drugs/
  • മൊബൈൽ ഫോൺ കടകളിൽ തുടർച്ചയായി മോഷണം നടത്തുന്ന സംഘത്തെ ഷാർജ പൊലീസ് പിടികൂടി

    മൊബൈൽ ഫോൺ കടകളിൽ തുടർച്ചയായി മോഷണം നടത്തുന്ന സംഘത്തെ ഷാർജ പൊലീസ് പിടികൂടി

    ഷാർജ : മൊബൈൽ ഫോൺ കടകളിൽ തുടർച്ചയായി മോഷണം നടത്തുന്ന സംഘത്തെ ഷാർജ പൊലീസ് പിടികൂടി. ഷാർജയിൽ മൊബൈൽ ഫോൺ വിൽക്കുന്ന കടകളുടെ ഉടമകളിൽ നിന്ന് മോഷണം നടന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. പ്രതികളെ പിടികൂടാൻ സിഐഡി സംഘം പദ്ധതി തയ്യാറാക്കിയതെന്ന് ഷാർജ പോലീസിലെ ക്രിമിനൽ ഐ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഒമർ അഹമ്മദ് അബു അൽ സാവ്ദ് പറഞ്ഞു. മോഷ്ടിച്ച ഫോണുകൾ രസീതില്ലാതെ വാങ്ങാൻ സമ്മതിച്ച മോഷ്ടാവിനെയും രണ്ട് വാങ്ങുന്നവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും മോഷ്ടിച്ച ഫോണുകൾ അവരുടെ കൈവശം നിന്ന് കണ്ടെടുക്കുകയും ചെയ്തു. രാത്രി ഏറെ വൈകി മൊബൈൽ ഫോണുകൾ വിൽക്കുന്ന കടയുടെ വാതിൽ തകർത്ത് അകത്ത് കടന്ന ഒരാൾ 200.000 ദിർഹം വിലമതിക്കുന്ന സ്‌മാർട്ട് ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് സംഘത്തിന് ലഭിച്ചിരുന്നു. മാസ്ക് , തൊപ്പി, കോട്ട്, കയ്യുറകൾ എന്നിവ ഉപയോഗിച്ച് പ്രതികൾ മുഖം മറച്ചിരുന്നുവെങ്കിലും കുറ്റകൃത്യം നടന്ന് എട്ട് മണിക്കൂറിനുള്ളിൽ ഇയാളെ തിരിച്ചറിയാനും പിടികൂടാനും മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാനും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

    https://www.pravasiinfo.com/2023/02/16/hdfc-annuity-plan-uae-pension-authority-inspectors-can-visit-offices-without-prior-notice/
    https://www.pravasiinfo.com/2023/02/16/efiling-woman-working-in-ladies-salon-convicted-of-drug-abuse/
    https://www.pravasiinfo.com/2023/02/16/extra-curricular-student-safety-in-uae/
    https://www.pravasiinfo.com/2023/02/16/usd-php-dh-inr-exchnage-rate-5/
    https://www.pravasiinfo.com/2023/02/16/dubai-launches-first-virtual-shopping-mall/
    https://www.pravasiinfo.com/2023/02/16/golden-visa-apply-online-uae-golden-visa-fees-hike/