കേരളത്തിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത; സര്‍ക്കാര്‍ ഒ.ടി.ടി. ‘സി സ്പേസ് ‘ നവംബര്‍ ഒന്നിന്

സിനിമാപ്രേമികള്‍ക്കായി സംസ്ഥാനസര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം തുടങ്ങുന്നു. ‘സി സ്പേസ്’ എന്നപേരില്‍ കേരളപിറവി ദിനം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ സര്‍ക്കാരിനു കീഴില്‍ ആദ്യമായായി ഇത്തരത്തിലൊരു സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. അതേ സമയം സാംസ്‌കാരിക വകുപ്പിനുവേണ്ടി കെ.എസ്.എഫ്.ഡി.സി.യാണ് സംരംഭം ഒരുക്കുന്നത്. തിയേറ്റര്‍ റിലീസിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യില്‍ എത്തുക.

സി സ്‌പേസില്‍ ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും കാണാന്‍ സംവിധാനമൊരുക്കും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍ഗണന നല്‍കും.സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ജൂണ്‍ ഒന്നുമുതല്‍ കെ. എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന്റെ പേര് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, മാനേജിങ് ഡയറക്ടര്‍ എന്‍. മായ, ബോര്‍ഡ് അംഗം കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top