ഐപാഡുകളില്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസുമായി ബന്ധപ്പെട്ട് പുതിയൊരു റിപ്പോര്‍ട്ട് പുറത്തെത്തി. യുഎസ് പിടിഒ നല്‍കിയ പേറ്റന്റ് ഉപയോഗിച്ച് സ്‌റ്റൈലസ് ഇറക്കുകയാണെങ്കില്‍ അതില്‍ ഒരു ടച് സെന്‍സറും ഉള്‍പ്പെടുത്തും. ഇപ്പോള്‍ സ്റ്റൈലസുകള്‍ സ്‌ക്രീനുകളുടെ പ്രതലത്തില്‍ നടത്തുന്ന ടച്ചിങ് ഇന്‍പുട്ട് അഥവാ ടാക്ടൈല്‍ ഇന്‍പുട്ടാണ് പ്രയോജനപ്പെടുത്തുന്നത്. ആപ്പിള്‍ നര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റൈലസിന്‍ ആളുകള്‍ സ്വാഭാവികമായി പെന്‍സിലില്‍ പിടിക്കുന്ന ഭാഗത്ത് കപാസിറ്റീവ് ടച് സെന്‍സറും ഉള്‍ക്കൊള്ളിക്കും. ഇതുവഴി നല്‍കുന്ന കമാന്‍ഡുകളും സ്‌ക്രീനുകള്‍ക്ക് വായിച്ചെടുക്കാനാകും എന്നതാണ് വിവരം.
അതേ സമയം ആപ്പിളിന്റെ ഐഒഎസ് 10, 11 പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ താമസിയാതെ വാട്‌സാപ് പ്രവര്‍ത്തിക്കാതെ വന്നേക്കുമെന്ന് വാബീറ്റാ ഇന്‍ഫോ. ഐഒഎസ് 12 മുതലുള്ള ഉപകരണങ്ങളിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക. ഇതോടെ, ഐഫോണ്‍ 5, 5സി എന്നീ മോഡലുകളില്‍ വാട്‌സാപ് ലഭിക്കാതാകും.
ഐഫോണ്‍ 14 സീരീസില്‍ വന്‍ മാറ്റങ്ങള്‍. മികച്ച ക്യാമറയായിരിക്കും ഉണ്ടാവുക. ഐഫോണ്‍ 13 സീരീസിലുള്ള സെല്‍ഫി ക്യാമറയെക്കാള്‍ മുന്നിരട്ടി വില വരുന്നതാണ് അടുത്ത സീരീസിലെ ക്യാമറ എന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടല്‍ പറയുന്നു. അതായത് പുതിയ സെന്‍സറിനെ ഒരു ഹൈ-എന്‍ഡ് ക്യാമറ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് ബില്‍റ്റ്-ഇന്‍ ഓട്ടോഫോക്കസ് ഉണ്ടായിരിക്കും. ഇത് ദക്ഷിണ കൊറിയയിലായിരിക്കും നിര്‍മിക്കുക.
അതേസമയം, ഇത്തരം ഒരു ക്യാമറ ഐഫോണ്‍ 15 സീരീസില്‍ വരുമെന്നായിരുന്നു ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. പക്ഷേ അത് ഐ ഫോണ്‍ 14 ല്‍ തന്നെ എത്തിയിരിക്കുന്നു. ആപ്പിളിന്റെ ഒരു ചൈനീസ് സപ്ലൈ ചെയില്‍ പങ്കാളിയുമായുള്ള ബന്ധം വേര്‍പെടുത്തിയതാണ് പെട്ടെന്നു വരുത്തിയ ഈ മാറ്റത്തിനു പിന്നില്‍. ഇനി ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി ഇനോടെക്ക് ആയിരിക്കും ആപ്പിളിനായി പുതിയ ക്യാമറ നിര്‍മിച്ചു നല്‍കുക. ഇതാണ് വിലക്കൂടുതലിന്റെ കാരണങ്ങളിലൊന്ന്. ചൈനീസ് പാര്‍ട്ണറില്‍ നിന്നു വാങ്ങിച്ചാലുണ്ടാകുന്ന ഗുണനിലവാരത്തകര്‍ച്ചയാണ് ആപ്പിളിനെ മാറ്റി ചിന്തിപ്പിച്ചതെന്നും പറയുന്നു. എല്‍ജി ഇനോടെക്കുമായുള്ള കരാര്‍ 2023ലെ ഐഫോണ്‍ 15 സീരീസിനായി ആയിരുന്നു. അതാണിപ്പോള്‍ ഒരു തലമുറ മുന്‍പേ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അടക്കം പല വിശകലന വിദഗ്ധരും ഐഫോണ്‍ 14 സീരീസിലെ സെല്‍ഫി ക്യാമറയെക്കുറിച്ച് പ്രവചനം നടത്തിയിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അവയുമായി ഒത്തു പോകുന്നവയാണ്. ഐഫോണ്‍ 14 സീരീസിലെ സെല്‍ഫി ക്യാമറകള്‍ക്ക് കൂടുതല്‍ ഓട്ടോഫോക്കസ് മികവ് ലഭിക്കും. ഇതിന്റെ ഫെയ്സ്ടൈം കോളുകളും, സെല്‍ഫികളും കൂടുതല്‍ മികവുറ്റതായിരിക്കും. കൂടുതല്‍ വലിയ അപേര്‍ചര്‍ സെല്‍ഫി ക്യാമറയ്ക്കു ലഭിക്കുമെന്നാണ് കുവൊയുടെ പ്രവചനം. സെല്‍ഫി ക്യാമറയുടെ പോര്‍ട്രെയ്റ്റ് മോഡും കൂടുതല്‍ മികവാര്‍ന്നതായിരിക്കും. കുവോയുടെ പ്രവചനത്തില്‍ പറയുന്നത് ഐഫോണ്‍ 14 സീരീസിലുള്ള എല്ലാ ഫോണുകള്‍ക്കും ഇതു ലഭിക്കുമെന്നാണ്. അതേസമയം, നേരത്തേ പ്രചരിച്ച ഊഹാപോഹങ്ങളില്‍ പറഞ്ഞിരുന്നത് പ്രോ വേരിയന്റുകള്‍ക്കു മാത്രമായിരിക്കും പുതിയ മുന്‍ ക്യാമറാ സിസ്റ്റം വരിക എന്നായിരുന്നു.
വിലപ്പെട്ട രേഖകള്‍ കയ്യില്‍കൊണ്ട് നടക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. ഇതിന് ഒരു പരിഹാരമായിരിക്കുകയാണ്. പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍. സര്‍ക്കാര്‍സേവനങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമായി ജനങ്ങള്‍ക്ക് കിട്ടാന്‍ ഡിജിലോക്കര്‍ സേവനം വാട്‌സാപ്പില്‍ ലഭ്യമാക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍.
കോവിഡ് പ്രതിസന്ധിയില്‍ രോഗസംബന്ധമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനും വാക്സിനേഷന് ബുക്കുചെയ്യാനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുമായി ആരംഭിച്ച ‘മൈ ഗവ് ഹെല്‍പ് ഡെസ്‌കി’ലൂടെയാണ് (MyGov Helpdesk) ഡിജിലോക്കര്‍ സേവനം വാട്‌സാപ്പില്‍ ലഭ്യമാക്കുക. എന്നാല്‍ പുതിയ ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങാനും അക്കൗണ്ടില്‍ സൂക്ഷിച്ച പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പത്ത്-12 ക്ലാസുകളിലെ പാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങള്‍ എന്നീ രേഖകള്‍ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാനും പുതിയസംവിധാനത്തില്‍ സൗകര്യമൊരുക്കും. ഈസേവനം പ്രയോജനപ്പെടുത്താന്‍ ‘മൈ ഗവ് ഹെല്‍പ്പ്ഡെസ്‌ക്’ നമ്പറായ 9013151515-ല്‍ ബന്ധപ്പെടാം.