Tag: PRICE

  • എയര്‍ടല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

    എയര്‍ടല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

    എയര്‍ടെല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചിരുന്നു.

    അതേ സമയം ഒരു വര്‍ഷം തികയും മുന്‍പ് മറ്റൊരു വര്‍ധിപ്പിക്കല്‍ കൂടി സംഭവിക്കുമെന്നാണ് എയര്‍ടെല്‍ സിഇഒ സൂചന നല്‍കുന്നത്. എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് കമ്പനി സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞത്. എന്നാല്‍ 2022 ല്‍ എയര്‍ടെല്‍ വീണ്ടും വില ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തവണ, ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) 200 രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രായിയുടെ 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വിലകളില്‍ എയര്‍ടെല്‍ തൃപ്തരല്ലെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 5ജി സ്‌പെക്ട്രത്തിന്റെ വിലയില്‍ വന്‍തോതിലുള്ള കുറവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുറവുണ്ടായില്ലെന്നും ഇതില്‍ ടെലികോം കമ്പനികള്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം, സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്ന് ടെലികോം കമ്പനികളും നിരക്കുകള്‍ ഏകദേശം 18 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. 2021 നവംബറില്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില 18 മുതല്‍ 25 ശതമാനം വരെ ആദ്യം വര്‍ധിപ്പിച്ചത് എയര്‍ടെല്ലായിരുന്നു. എന്നാല്‍ 2022ല്‍ വില വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ എന്ന് റിലയന്‍സ് ജിയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.