റിയാദ്: ഖത്തറിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കാൻ സഊദി അറേബ്യ എപ്പോഴും ഖത്തറിനൊപ്പമുണ്ടാകുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.
ദോഹയിലെ ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് സഊദിയുടെ ശക്തമായ പ്രതികരണം. ഖത്തറിനെതിരായ ആക്രമണം ഗൾഫ് മേഖലയിലെ സ്ഥിരതയ്ക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും നേരിട്ടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രദേശത്തിന്റെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങൾ ഐക്യത്തോടെ മുന്നോട്ട് വരണം എന്നും, പാലസ്തീൻ പ്രശ്നത്തിന് 2002ലെ അറബ് സമാധാന പദ്ധതിയും രണ്ടുരാജ്യ പരിഹാരം മാത്രമാണ് ദീർഘകാലത്തേക്ക് വഴിയൊരുക്കുകയെന്നും പ്രിൻസ് അഭിപ്രായപ്പെട്ടു.
ഖത്തറിനുവേണ്ടി സഊദി പ്രഖ്യാപിച്ച ഈ തുറന്ന പിന്തുണ, ഗൾഫ് രാഷ്ട്രീയത്തിൽ വലിയൊരു സന്ദേശമായി വിലയിരുത്തപ്പെടുന്നു.
*യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാവുക*
https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t