യുഎഇയിലെ ഈ സ്ഥലങ്ങളിൽ മഴ, ആലിപ്പഴ വർഷം

യുഎഇയിലെ അ​ബൂ​ദ​ബി​യി​ലും അ​ൽ​ഐ​നി​ലും ഇന്നലെ ആ​ലി​പ്പ​ഴ വ​ർ​ഷ​വും ശ​ക്​​ത​മാ​യ മ​ഴ​യും ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​ എ​ട്ടു​​മ​ണി​വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ഴ​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ൽ​ഐ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ നേ​രി​യ മ​ഴ​യോ​ടു​​കൂ​ടി​യ ആ​ലി​പ്പ​ഴ വ​ർ​ഷ​മു​ണ്ടാ​യ​ത്. വാ​ഹ​ന യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ൾ മു​ന്ന​റി​യി​പ്പും ന​ൽ​കി. മ​ഴ​യോ​ടൊ​പ്പം അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ​തി​നാ​ൽ റോ​ഡു​ക​ളി​ൽ ദൃ​ശ്യ​പ​ര​ത ന​ന്നേ കു​റ​വാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പൊ​തു​വെ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച … Continue reading യുഎഇയിലെ ഈ സ്ഥലങ്ങളിൽ മഴ, ആലിപ്പഴ വർഷം