രാജ്യത്തുടനീളം ഓൺലൈൻ ഗെയിമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം . രാഷ്ട്രപതിയുടെ ഒപ്പോടെ പ്രാബല്യത്തിൽ വന്ന ‘ഓൺലൈൻ ഗെയിമിംഗ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ആക്ട് 2025’ പ്രകാരം, ഇനി പണം വെച്ച് കളിക്കുന്ന ഗെയിമുകളും അവയുടെ പരസ്യങ്ങളും ഇടപാടുകളും പൂർണ്ണമായും ഇന്ത്യയിൽ നിരോധിതമാണ്.
നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും 1 കോടി രൂപ വരെ പിഴയും ലഭിക്കും. ഇതിനൊപ്പം നിരവധി ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ അവരുടെ റിയൽ മണി ഗെയിം സേവനങ്ങൾ അടച്ചുപൂട്ടാൻ തുടങ്ങിയിട്ടുണ്ട്.
സർക്കാരിന്റെ വാദമനുസരിച്ച്, യുവാക്കളെ സാമ്പത്തിക നഷ്ടത്തിൽ നിന്നും മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടുത്താനും, കള്ളപ്പണ ഇടപാടുകളും തട്ടിപ്പുകളും തടയാനും വേണ്ടിയാണ് ഈ കർശന നടപടി.
വ്യവസായത്തിന് വൻ ആഘാതം സൃഷ്ടിച്ച ഈ നിയമം, രാജ്യത്ത് ഏറെ ചര്‍ച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply