ക്ലാസിലിരുന്ന് മരുന്ന് കഴിക്കണോ? മുൻകൂർ അനുമതി നിർബന്ധം; യുഎഇയിലെ സ്കൂളുകളിലെ പുതിയ നിയന്ത്രണം അറിയാതെ പോകരുത്

അബുദാബി: യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പ്രമേഹം, രക്തസമ്മർദ്ദം, ആസ്മ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾക്ക് സ്കൂൾ സമയങ്ങളിൽ മരുന്ന് നൽകുന്നതിനാണ് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ആരോഗ്യമന്ത്രാലയം പുതിയ ചട്ടങ്ങൾ നൽകിയത്. വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഈ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യം. വിട്ടുമാറാത്ത രോഗങ്ങളുള്ള കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ രക്ഷിതാക്കൾ സ്കൂൾ അധികൃതർക്ക് കൃത്യമായി നൽകണം.രോഗവിവരം, ആവശ്യമെങ്കിൽ നൽകേണ്ട മരുന്നുകളുടെ പേര്, ഡോസേജ്, സമയം എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ … Continue reading ക്ലാസിലിരുന്ന് മരുന്ന് കഴിക്കണോ? മുൻകൂർ അനുമതി നിർബന്ധം; യുഎഇയിലെ സ്കൂളുകളിലെ പുതിയ നിയന്ത്രണം അറിയാതെ പോകരുത്