യുഎഇയിലെ പ്രമുഖ അവതാരകന്‍റെ ആഡംബര കാറിന് തീപിടിച്ചു

പ്രമുഖ എമിറാത്തി സംരംഭകനും പോഡ്‌കാസ്റ്റ് അവതാരകനുമായ അനസ് ബുഖാഷിന്റെ ആഡംബര കാറിന് തീപിടിച്ചു. നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. പോഡ്‌കാസ്റ്റ് ചിത്രീകരണത്തിലെ സാങ്കേതിക തകരാർ കാരണം യാത്ര വൈകിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇത് സംബന്ധിച്ച് അനസ് ബുഖാഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പും വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. പോഡ്‌കാസ്റ്റിന്റെ ചിത്രീകരണം പൂർത്തിയാക്കി അതിഥികളുമായി സംസാരിക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചതെന്ന് ആരോ വിളിച്ചുപറഞ്ഞതെന്ന് അനസ് പറഞ്ഞു. സാങ്കേതിക തകരാർ കാരണം ചിത്രീകരണം വൈകിയില്ലായിരുന്നെങ്കിൽ ഞങ്ങൾ കാറിൽ കയറുമായിരുന്നു. തീപിടിച്ചപ്പോൾ … Continue reading യുഎഇയിലെ പ്രമുഖ അവതാരകന്‍റെ ആഡംബര കാറിന് തീപിടിച്ചു