മുൻ കാമുകിയുടെ കൊലപാതകം; അറബ്​ യുവാവിൻറെ വധശിക്ഷ ശരിവെച്ച് യുഎഇ കോടതി

മുൻ കാമുകിയായ യൂറോപ്യൻ യുവതിയെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ അറബ് യുവാവിൻറെ വധശിക്ഷ ദുബായ് അപ്പീൽ കോടതി ശരിവെച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് കോടതി വിലയിരുത്തി. 2020 ജൂലൈ 16-നാണ് കൊലപാതകം നടന്നത്. 24 വയസ്സുള്ള യുവതി താമസിക്കുന്ന കെട്ടിടത്തിന് സമീപം പ്രതി കാത്തുനിന്നു. യുവതി അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഗോവണിയിലേക്ക് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനായി കത്തിയും മറ്റ് ഉപകരണങ്ങളും പ്രതി നേരത്തെതന്നെ തയ്യാറാക്കിയിരുന്നു. സംഭവസ്ഥലത്ത് ഏഴാം നിലയിൽനിന്ന് ബഹളം കേട്ടതിനെ തുടർന്ന് … Continue reading മുൻ കാമുകിയുടെ കൊലപാതകം; അറബ്​ യുവാവിൻറെ വധശിക്ഷ ശരിവെച്ച് യുഎഇ കോടതി