മയക്കുമരുന്ന് കടത്ത് കേസിൽ പ്രധാനികൾ; രണ്ട്​ പിടികിട്ടാപ്പുള്ളികളെ നാടുകടത്തി യു.എ.ഇ

ദുബൈ: അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കെതിരായ നടപടികളുടെ ഭാഗമായി രണ്ട് വിദേശ കുറ്റവാളികളെ യു.എ.ഇ ആഭ്യന്തര മന്ത്രാലയം അവരുടെ രാജ്യങ്ങൾക്ക് കൈമാറി. ഫ്രാൻസിലേക്കും ബെൽജിയത്തിലേക്കുമാണ് ഇവരെ നാടുകടത്തിയത്. ഇൻറർപോളിൻ്റെ റെഡ് നോട്ടീസിനെ തുടർന്ന് ദുബൈ പോലീസ് യു.എ.ഇയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരുകൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഒന്നാമത്തെ കുറ്റവാളി വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ച ആളാണ്. ഇയാളെ ഫ്രാൻസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ കുറ്റവാളിയെ മയക്കുമരുന്ന് കടത്ത് കേസിൽ ബെൽജിയവും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. … Continue reading മയക്കുമരുന്ന് കടത്ത് കേസിൽ പ്രധാനികൾ; രണ്ട്​ പിടികിട്ടാപ്പുള്ളികളെ നാടുകടത്തി യു.എ.ഇ