യുഎഇയിൽ കെട്ടിടങ്ങൾ കൂടിയിട്ടും വാടക കുറയുന്നില്ല; സാമ്പത്തിക ബാധ്യത കുറയ്ക്കാൻ നഗരത്തിന് പുറത്തേക്ക് താമസം മാറ്റി പ്രവാസികൾ

ദുബായ്: നഗരത്തിൽ പാർപ്പിട കെട്ടിടങ്ങളുടെ എണ്ണം വർധിച്ചിട്ടും വാടക കാര്യമായി കുറയുന്നില്ലെന്ന് റിപ്പോർട്ട്. പലയിടങ്ങളിലും പ്രതിവർഷം അഞ്ച് മുതൽ 15 ശതമാനം വരെ വാടക വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ചിലയിടങ്ങളിൽ വാടകയ്ക്ക് ലഭ്യമായ ഫ്ലാറ്റുകൾ കൂടിയിട്ടുണ്ട്. പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ പലരും നഗരഹൃദയങ്ങളിൽ നിന്ന് പുറത്തേക്കു മാറിത്താമസിക്കാൻ തുടങ്ങി. സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ എന്നിവ പരിഗണിച്ചാണ് ആളുകൾ പുതിയ താമസസ്ഥലം തിരഞ്ഞെടുക്കുന്നത്. നഗരവികസനത്തിൻ്റെ ഭാഗമായി ഈ സൗകര്യങ്ങളെല്ലാം പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നതും ഇതിന് കാരണമാകുന്നു. … Continue reading യുഎഇയിൽ കെട്ടിടങ്ങൾ കൂടിയിട്ടും വാടക കുറയുന്നില്ല; സാമ്പത്തിക ബാധ്യത കുറയ്ക്കാൻ നഗരത്തിന് പുറത്തേക്ക് താമസം മാറ്റി പ്രവാസികൾ