സംരംഭം തുടങ്ങാൻ പ്ലാനുണ്ടോ? പ്രവാസികൾക്കായി നോർക്ക – ഐ.ഒ.ബി സംരംഭക വായ്പാ നിർണ്ണയക്യാമ്പ്, ഏങ്ങനെ അപേക്ഷിക്കാം?

തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും ഇന്ത്യൻ ഓവർസീസ് ബാങ്കും (IOB) സംയുക്തമായി ഒരു സംരംഭക വായ്പാ നിർണ്ണയ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് 27-ന് തിരുവനന്തപുരത്തെ കനകക്കുന്നിലുള്ള കേരള സംസ്ഥാന ജവഹർ ബാലഭവൻ ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം. പ്രവാസി കൂട്ടായ്മകൾ, കമ്പനികൾ, സൊസൈറ്റികൾ എന്നിവയ്ക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. … Continue reading സംരംഭം തുടങ്ങാൻ പ്ലാനുണ്ടോ? പ്രവാസികൾക്കായി നോർക്ക – ഐ.ഒ.ബി സംരംഭക വായ്പാ നിർണ്ണയക്യാമ്പ്, ഏങ്ങനെ അപേക്ഷിക്കാം?