യുഎഇയിൽ ഗർഭസ്ഥശിശു മരിച്ച കേസ്: ‍ഡോക്ടർമാരും നഴ്സുമാരും കുറ്റക്കാർ; 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണം

പ്രസവസമയത്ത് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ, ഡോക്ടർമാരും നഴ്‌സുമാരും കുഞ്ഞിന്റെ മാതാപിതാക്കൾക്ക് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബായ് സിവിൽ കോടതി വിധിച്ചു. കേസ് പരിഗണിച്ച കോടതി, കോടതിച്ചെലവുകൾക്കൊപ്പം ഉത്തരവ് പുറപ്പെടുവിച്ച ദിവസം മുതൽ നഷ്ടപരിഹാരം നൽകുന്നതുവരെ അഞ്ച് ശതമാനം പലിശയും നൽകണമെന്ന് ഉത്തരവിട്ടു. പ്രസവത്തിൻ്റെ ചുമതലയുണ്ടായിരുന്ന രണ്ട് ഡോക്ടർമാർക്കും രണ്ട് നഴ്‌സുമാർക്കുമെതിരെയാണ് കോടതി ഉത്തരവ്. കുഞ്ഞിൻ്റെ മരണത്തെത്തുടർന്നുണ്ടായ മാനസികാഘാതത്തിനും സാമ്പത്തിക നഷ്ടത്തിനും 4.99 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അറബ് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. … Continue reading യുഎഇയിൽ ഗർഭസ്ഥശിശു മരിച്ച കേസ്: ‍ഡോക്ടർമാരും നഴ്സുമാരും കുറ്റക്കാർ; 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണം