യുഎഇയിലെ പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവം: യുവാവ് നേരിട്ടത് ക്രൂരമർദനം; പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും

യുഎഇയിൽ ബിസിനസുകാരനായ മലപ്പുറം പാണ്ടിക്കാട് സ്വദേശി വി.പി. ഷമീറിനെ (40) തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവവുമായി ബന്ധപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിവരമനുസരിച്ച്, തട്ടിക്കൊണ്ടുപോകലിൽ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതികളെയാണ് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഷമീറിനെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, പ്രതികളെ പൊലീസ് സാഹസികമായി പിന്തുടർന്ന് പുനലൂർ തെന്മലയിൽ വെച്ച് പിടികൂടുകയായിരുന്നു. … Continue reading യുഎഇയിലെ പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവം: യുവാവ് നേരിട്ടത് ക്രൂരമർദനം; പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും