പ്രതികൂല കാലാവസ്ഥ; ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു

ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റമാണ് ലാൻഡിങിനിടെ റൺവേയിൽ ഇടിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് ഇൻഡിഗോയുടെ 6E 1060 എന്ന വിമാനത്തിന്റെ വാലറ്റം റൺവേയിൽ ഇടിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാന യാത്രക്കാർക്കോ, ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. കാലാവസ്ഥ മോശമാണെന്ന് കണ്ടെത്തിയതോടെ താഴ്ന്ന് പറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാലറ്റം ഇടിച്ചതെന്നും അടുത്ത ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. … Continue reading പ്രതികൂല കാലാവസ്ഥ; ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു