വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, കയ്യോടെ പിടിയിൽ

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തില്‍ വെച്ചാണ് സ്ത്രീയ്ക്ക് യാത്രക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായത്. മുൻ സീറ്റിലിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ശരീരഭാഗത്തില്‍, പിൻ സീറ്റിലിരുന്ന ജോസ് കാലുകൊണ്ട് സ്പർശിക്കുകയായിരുന്നു. അതിക്രമ ശ്രമം വ്യക്തമാക്കി യുവതി നൽകിയ പരാതിയിലാണ് ജോസിനെ അറസ്റ്റ് ചെയ്തത്. വിമാനം തിരുവനന്തപുരത്ത് എത്തിയതോടെ യുവതി … Continue reading വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, കയ്യോടെ പിടിയിൽ