യുഎഇയിലെ ഈ എമിറേറ്റിൽ ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം; ശ്രദ്ധിക്കുക

അജ്മാനിൽ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് തീരുമാനം അജ്മാന്‍ പൊലീസാണ് അറിയിച്ചത്. നിയന്ത്രണം റോഡിലും തെരുവിലും എല്ലാത്തരം ഇ-സ്കൂട്ടറുകള്‍ക്കും ബാധകമാണ്. ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം ട്രാഫിക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന നിഗമനത്തിലാണ് പുതിയ നീക്കമെന്ന് കരുതുന്നു. ​അതേസമയം, നിയന്ത്രണം എത്ര കാലത്തേക്കാണെന്ന്​ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അജ്മാനിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുനിരത്തുകളിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് എമിറേറ്റ് പൊലീസ് അറിയിച്ചു. അജ്മാനിലെ റോഡ് ഉപയോക്താക്കളുടെ … Continue reading യുഎഇയിലെ ഈ എമിറേറ്റിൽ ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം; ശ്രദ്ധിക്കുക