യുഎഇയിലെ അതുല്യയുടെ മരണം: നിർണായക ദൃശ്യങ്ങൾ കൈമാറി, തുളസിഭായിയും ബന്ധുക്കളും ക്രൈംബ്രാഞ്ചിന് മൊഴി നൽകി

ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട്, അമ്മ തുളസിഭായി കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. അതുല്യയുടെ ഭർത്താവ് സതീഷ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു. അതുല്യയെ സതീഷ് ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങൾ തുളസിഭായി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങൾ പഴയതാണെന്ന് പ്രതിഭാഗം ആരോപിച്ചതിനെ തുടർന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ജൂലൈ 19-നാണ് ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. … Continue reading യുഎഇയിലെ അതുല്യയുടെ മരണം: നിർണായക ദൃശ്യങ്ങൾ കൈമാറി, തുളസിഭായിയും ബന്ധുക്കളും ക്രൈംബ്രാഞ്ചിന് മൊഴി നൽകി