ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; യുഎഇയിൽ പ​രാ​തി​ക്കാ​ര​ന് 7,000 ദി​ർഹം ന​ഷ്ട​പ​രി​ഹാ​രം

ഓ​ൺലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ത​ട്ടി​യെ​ടു​ത്ത പ​ണ​വും ന​ഷ്ട​പ​രി​ഹാ​ര​വും അ​ട​ക്കം 7,000 ദി​ർഹം തി​രി​കെ ന​ൽകാ​ൻ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രോ​ട് ഉ​ത്ത​ര​വി​ട്ട് അ​ബൂ​ദ​ബി ഫാ​മി​ലി ആ​ൻഡ് സി​വി​ൽ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി. പ​രാ​തി​ക്കാ​ര​ൻ നേ​രി​ട്ട ധാ​ർമി​ക, ഭൗ​തി​ക ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ന​ട​പ​ടി. കീ​ഴ്‌​കോ​ട​തി വി​ധി​ക്കെ​തി​രെ പ്ര​തി​ക​ൾ സ​മ​ർപ്പി​ച്ച അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. ഒ​രു റ​സ്‌​റ്റാ​റ​ൻറ്​ ന​ൽകി​യ പ​ര​സ്യ​ത്തോ​ട് പ്ര​തി​ക​രി​ച്ച​തി​ലൂ​ടെ​യാ​ണ് പ​രാ​തി​ക്കാ​ര​ന് പ​ണം ന​ഷ്ട​മാ​യ​ത്. പ​ര​സ്യം ക​ണ്ട് ഓ​ർഡ​ർ ന​ൽകി​യ​പ്പോ​ൾ അ​വ​ർ അ​യ​ച്ചു​ന​ൽകി​യ ലി​ങ്ക് മു​ഖേ​ന 11 ദി​ർഹം അ​ട​ക്കാ​ൻ നി​ർദേ​ശം ല​ഭി​ച്ചു. … Continue reading ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; യുഎഇയിൽ പ​രാ​തി​ക്കാ​ര​ന് 7,000 ദി​ർഹം ന​ഷ്ട​പ​രി​ഹാ​രം