ലാൻഡിങ്ങിന് നാലുമണിക്കൂർ ബാക്കി, വിമാനത്തിലാകെ പുക, പരിഭ്രാന്തി; തീപിടിച്ചത് പവർ ബാങ്കിന്

ആംസ്റ്റർഡാമിലേക്കുള്ള KLM എയർലൈൻസ് വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ച് യാത്രക്കാർ പരിഭ്രാന്തരായി. ബോയിംഗ് 777 വിമാനം ലാൻഡ് ചെയ്യാൻ നാല് മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് സംഭവം. ഓവർഹെഡ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് പെട്ടെന്ന് തീപിടിച്ചത്. തുടർന്ന്, വിമാനത്തിനുള്ളിൽ പുക നിറഞ്ഞതോടെ ഉറങ്ങുകയായിരുന്ന യാത്രക്കാർ ഭയന്നു. വിമാനത്തിലെ ജീവനക്കാർ ഉടനടി ഇടപെട്ട് തീയണച്ചു. ആർക്കും പരിക്കുകളില്ലാതെ വിമാനം സുരക്ഷിതമായി ആംസ്റ്റർഡാമിൽ ഇറങ്ങി. യാത്രക്കാരിൽ ഒരാളായ സിമിയോൺ മാലഗോളി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുക നിറഞ്ഞ ക്യാബിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. … Continue reading ലാൻഡിങ്ങിന് നാലുമണിക്കൂർ ബാക്കി, വിമാനത്തിലാകെ പുക, പരിഭ്രാന്തി; തീപിടിച്ചത് പവർ ബാങ്കിന്