51 വര്‍ഷത്തെ പ്രവാസജീവിതം; വിമാനത്താവളത്തിലിറങ്ങിയ ‘ഗഫൂര്‍ക്ക’യെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസ് വാടകയ്ക്കെടുത്ത് നാട്ടുകാര്‍

1 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞെത്തിയ 65കാരനായ ഗഫൂര്‍ തയ്യിലിന് അപ്രതീക്ഷിതമായ വരവേല്‍പ്പാണ് നല്‍കിയത്. മരുതിന്‍ചിറയിലെ കെകെബി പൗരസമിതിയും വൈഎസ്എസ്സിയും ചേര്‍ന്നാണ് വരവേറ്റത്. വരവേല്‍പ്പ് വ്യത്യസ്തമാക്കാന്‍ പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ബസ് വാടകയ്‌ക്കെടുത്തു. രാവിലെ 10ന് ദുബായിയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ഇറങ്ങുംവരെ ഗഫൂര്‍ തനിക്ക് സ്വീകരണം ഒരുക്കിയത് അറിഞ്ഞിരുന്നില്ല. എല്ലാവരെയും സഹായിക്കുന്ന ആ വലിയ മനസാണ് ഗഫൂറിനെ നാട് ഇങ്ങനെ നെഞ്ചിലേറ്റാന്‍ കാരണം. ജന്മനാടായ മരുതിന്‍ചിറയില്‍നിന്ന് ഗള്‍ഫിലെത്തിയവരില്‍ ഭൂരിപക്ഷവും ഗഫൂറിന്റെ സഹായത്തില്‍ എത്തിയവരാണ്. ജോലി ആവശ്യാര്‍ഥംതന്നെ സമീപിച്ചവരെയെല്ലാം … Continue reading 51 വര്‍ഷത്തെ പ്രവാസജീവിതം; വിമാനത്താവളത്തിലിറങ്ങിയ ‘ഗഫൂര്‍ക്ക’യെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസ് വാടകയ്ക്കെടുത്ത് നാട്ടുകാര്‍