മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു; 10 വയസ്സുകാരനെ വിമാനത്താവളത്തിൽ ‘ഉപേക്ഷിച്ച്’ വിമാനയാത്ര നടത്തി മാതാപിതാക്കൾ

വിമാനത്താവളത്തിൽ യാത്രയ്ക്കായി എത്തിയ കുടുംബം മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസ്സുകാരനെ വിമാനത്താവളത്തിൽ തനിച്ചാക്കി യാത്ര നടത്തി. സ്പെയ്നിലാണ് സംഭവം. യാത്രാതടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് യാത്രതുടർന്നത്. എയർ ഓപ്പറേഷൻസ് കോഓർഡിനേറ്ററായ ലിലിയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. യാത്രാ രേഖകളിലെ പ്രശ്നം മൂലം പത്ത് വയസ്സുള്ള മകനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ എങ്ങനെ നിർവികാരതയോടെ യാത്ര ചെയ്യുന്നുവെന്ന് ലിലിയൻ വിഡിയോയിൽ ചോദിച്ചു. വിമാനത്താവളത്തിൽ ഒറ്റപ്പെട്ടുപോയ … Continue reading മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു; 10 വയസ്സുകാരനെ വിമാനത്താവളത്തിൽ ‘ഉപേക്ഷിച്ച്’ വിമാനയാത്ര നടത്തി മാതാപിതാക്കൾ