എട്ടിന്റെ പണി, വമ്പൻ പിഴ; യുഎഇയിൽ മദ്യപിച്ച് വാഹനം ഓടിച്ചു; പ്രവാസിക്ക് അഞ്ച് ലക്ഷത്തിലധികം രൂപ പിഴ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് ദുബായ് കോടതി 25,000 ദിർഹം (ഏകദേശം 6 ലക്ഷം രൂപ) പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ ഇയാൾ മദ്യപിച്ച് വാഹനമോടിച്ച് റോഡിലെ കൊടിമരം തകർക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, നിയമവിരുദ്ധമായി മദ്യപിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിനും കൊടിമരത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t