കൊടുംചൂടിനിടയിൽ ആശ്വാസമായി മഴ; യുഎഇയിൽ മഴയും പൊടിക്കാറ്റും

ചൊവ്വാഴ്ച വൈകുന്നേരം അൽഐനിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴ ലഭിച്ചു. എന്നാൽ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും കനത്ത ചൂടും അനുഭവപ്പെട്ടു. ദുബൈയുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് കാരണം കാഴ്ചാപരിധി കുറഞ്ഞതായി റിപ്പോർട്ടുണ്ട്. അൽഐനിലെ ഉമ്മു ഗഫ, സആ, ഖത്തം തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ആഴ്ച കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ … Continue reading കൊടുംചൂടിനിടയിൽ ആശ്വാസമായി മഴ; യുഎഇയിൽ മഴയും പൊടിക്കാറ്റും