സാധനങ്ങളിൽ കീടങ്ങളും, വൃത്തിയില്ലാഴ്മയും, ആരോഗ്യത്തിന്​ ഭീഷണി; യുഎഇയിൽ പലചരക്കുകട അടപ്പിച്ചു

അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന നിയമലംഘനങ്ങൾ നടത്തിയ ഖാജൂർ തോലയിലെ ഒരു പലചരക്ക് കട അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ) അടപ്പിച്ചു. നേരത്തെ പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാൻ കട ഉടമ തയ്യാറാകാത്തതിനാലാണ് ഈ നടപടി. നിയമലംഘനങ്ങൾ പരിഹരിച്ച് അഡാഫ്‌സയെ അറിയിച്ചാൽ കട തുറക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കടയുടമ പറഞ്ഞു. വാഷ് ബേസിൻ സ്ഥാപിക്കുക, കൈകഴുകുന്ന സ്ഥലം മാറ്റുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്. പരിശോധനയിൽ കീടങ്ങളെയോ വൃത്തിയില്ലായ്മയോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യസുരക്ഷാ … Continue reading സാധനങ്ങളിൽ കീടങ്ങളും, വൃത്തിയില്ലാഴ്മയും, ആരോഗ്യത്തിന്​ ഭീഷണി; യുഎഇയിൽ പലചരക്കുകട അടപ്പിച്ചു