സുനാമി മുന്നറിയിപ്പുകൾ വ്യാജം: യുഎഇയിൽ ആശങ്ക വേണ്ടെന്ന് അധികൃതർ, ജാഗ്രതാ നിർദേശം

അറേബ്യൻ ഗൾഫ് തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ യുഎഇ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) ഔദ്യോഗികമായി തള്ളി. ഇത്തരം റിപ്പോർട്ടുകൾക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുന്ന വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും NCM വ്യക്തമാക്കി. സമീപകാലത്ത് റഷ്യയിലും ജപ്പാനിലുമുണ്ടായ സുനാമിക്ക് പിന്നാലെ, യുഎഇയുടെ ചില ഭാഗങ്ങളിലും സുനാമിക്ക് സാധ്യതയുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിനെ തുടർന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. അംഗീകൃത ഏജൻസികൾ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാനാണ് … Continue reading സുനാമി മുന്നറിയിപ്പുകൾ വ്യാജം: യുഎഇയിൽ ആശങ്ക വേണ്ടെന്ന് അധികൃതർ, ജാഗ്രതാ നിർദേശം