യുഎഇ തീപിടിത്തം: ഞെട്ടലിൽ പ്രദേശവാസികൾ, പൊട്ടിത്തെറികളും കറുത്ത പുകയും!
ഷാർജയിലെ വ്യാവസായിക മേഖലയിലുണ്ടായ വൻ തീപിടിത്തം പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് കറുത്ത പുക ഉയർന്നുപൊങ്ങുന്നതായും, വലിയ പൊട്ടിത്തെറികളുടെ ശബ്ദം കേൾക്കാമെന്നും അൽ വാസൽ വില്ലേജിലുള്ളവർ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കെട്ടിടങ്ങളിലെ ചില്ലുവാതിലുകൾ കുലുങ്ങുന്നതായും ചില താമസക്കാർ വ്യക്തമാക്കി. ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ ഉടൻതന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഷാർജയിലെ വ്യാവസായിക മേഖലകളിൽ സമീപകാലത്ത് നിരവധി തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. 2023 ജൂലൈ … Continue reading യുഎഇ തീപിടിത്തം: ഞെട്ടലിൽ പ്രദേശവാസികൾ, പൊട്ടിത്തെറികളും കറുത്ത പുകയും!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed