‘മകളുടെ മരണത്തിൽ നീതി ലഭിക്കാൻ നിയമ പോരാട്ടം തുടരും’: അതുല്യയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും

ഷാർജയിൽ മരിച്ച ടി. അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിക്കും. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോർട്ടം നടത്തുക. മൃതദേഹത്തിനൊപ്പം അതുല്യയുടെ സഹോദരി അഖിലയും അഖിലയുടെ ഭർത്താവും നാട്ടിലെത്തും. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരെ കേസെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം … Continue reading ‘മകളുടെ മരണത്തിൽ നീതി ലഭിക്കാൻ നിയമ പോരാട്ടം തുടരും’: അതുല്യയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും