അതിജീവനത്തിന്റെ ആകാശം: 5000 അടിയിൽ എൻജിൻ നിലച്ചു, പൈലറ്റിന്റെ ധീരമായ ഇടപെടൽ രക്ഷയായി!

5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ വാഷിങ്ടൻ ഡളസ് വിമാനത്താവളത്തിൽ ഈ മാസം 25നാണ് സംഭവം. ജർമനിയിലെ മ്യൂണിക്കിലേക്ക് പോകുകയായിരുന്ന, യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനത്തിലാണ് സംഭവം. വാഷിങ്ടൻ ഡളസ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം 5000 അടി ഉയരത്തിലെത്തിയപ്പോൾ ഇടത് എൻജിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ് ഡേ സന്ദേശം അയച്ചു. നിറയെ ഇന്ധനമുണ്ടായിരുന്നതിനാൽ അടിയന്തര ലാൻഡിങ് നട‌ത്തിയാൽ അപകട സാധ്യതയുള്ളതിനാൽ രണ്ടര … Continue reading അതിജീവനത്തിന്റെ ആകാശം: 5000 അടിയിൽ എൻജിൻ നിലച്ചു, പൈലറ്റിന്റെ ധീരമായ ഇടപെടൽ രക്ഷയായി!