അതുല്യക്ക് വിടചൊല്ലാൻ പ്രവാസലോകം: ആത്മഹത്യയെന്ന ഫോറൻസിക് റിപ്പോർട്ട് ഏറ്റുവാങ്ങി സഹോദരി; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യയുടെ മരണം ആത്മഹത്യയാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. ജൂലൈ 19-ന് പുലർച്ചെ ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതുല്യയുടേത് കൊലപാതകമാണെന്ന് സംശയിച്ച് ബന്ധുക്കൾ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവന്നതോടെ, അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അതുല്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭർത്താവ് സതീഷിനെതിരെ കേരളത്തിൽ പൊലീസ് … Continue reading അതുല്യക്ക് വിടചൊല്ലാൻ പ്രവാസലോകം: ആത്മഹത്യയെന്ന ഫോറൻസിക് റിപ്പോർട്ട് ഏറ്റുവാങ്ങി സഹോദരി; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും