വില്ലകളിൽ അനധികൃത താമസമുണ്ടെങ്കിൽ പിടിവീഴും; യുഎഇയിൽ വ്യാപക പരിശോധന

വില്ലകൾ അനധികൃതമായി വിഭജിച്ച്​ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്നത് കണ്ടെത്താൻ പരിശോധന ശക്​തമാക്കി അബൂദബി. അബൂദബി നഗര, ഗതാഗത വകുപ്പിൻറെ നേതൃത്വത്തിലാണ്​ എമിറേറ്റിലുടനീളം പരിശോധന​. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന്​ അധികൃതർ മുന്നറിയിപ്പു നൽകി. അബൂദബിയിലെ ജനസംഖ്യ ഉയരുന്നത് തുടരുന്നതിനാൽ താങ്ങാവുന്നതും ഗുണമേന്മയുള്ളതുമായ ഭവനങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് മുഖ്യ പരിഗണനയെന്ന് നഗര, ഗതാഗത വകുപ്പ് ഉപദേഷ്ടാവ് മുഹമ്മദ് അൽമസാസ്മി പറഞ്ഞു.കുറഞ്ഞ, ഇടത്തരം വരുമാനക്കാർക്ക്​ ചേരുന്ന ഭവന സൗകര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. 2040ഓടെ അബൂദബിയിലെ താമസക്കാരുടെ എണ്ണം … Continue reading വില്ലകളിൽ അനധികൃത താമസമുണ്ടെങ്കിൽ പിടിവീഴും; യുഎഇയിൽ വ്യാപക പരിശോധന