ലീഗൽ സേവനങ്ങൾക്ക് ഇനി ക്രിപ്റ്റോ കറൻസി; നിർണായക മാറ്റവുമായി യുഎഇ

ജുഡീഷ്യൽ, ലീഗൽ സേവനങ്ങൾക്കുള്ള ഫീസ് ഡിജിറ്റലായി കൈമാറുന്നതിനു അബുദാബി ജുഡീഷ്യൽ വകുപ്പും അൽ മര്യാഹ് ബാങ്കും തമ്മിൽ ധാരണയായി. ദിർഹവുമായി പെഗ് ചെയ്തിരിക്കുന്ന ക്രിപ്റ്റോ കറൻസിയായ എഇ കോയിൻ വഴി ഡിജിറ്റലായി പണമിടപാടുകൾ നടത്താവുന്ന മധ്യപൂർവ രാജ്യങ്ങളിലെ ആദ്യ സർക്കാർ സ്ഥാപനമായി അബുദാബി ജുഡീഷ്യൽ വകുപ്പ് മാറി. സർക്കാർ സേവനങ്ങൾക്ക് ക്രിപ്റ്റോ കറൻസി വഴി ഡിജിറ്റൽ പണമിടപാട് നടത്താൻ സാധിക്കുന്ന പുതിയ സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. ജൂഡീഷ്യറിയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ പണമിടപാടിന് അനുമതി നൽകിയതെന്ന് ജുഡീഷ്യൽ … Continue reading ലീഗൽ സേവനങ്ങൾക്ക് ഇനി ക്രിപ്റ്റോ കറൻസി; നിർണായക മാറ്റവുമായി യുഎഇ