യുഎഇയിലെ മലയാളി യുവതി അതുല്യയുടെ ആത്മഹത്യ: ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയിലായിരുന്നു എൻജിനീയറായി സതീഷ് ജോലി ചെയ്തിരുന്നത്. ഒരു വർഷം മുൻപാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ് ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി നേരിട്ട് സതീഷിനെ അറിയിച്ചതായാണ് വിവരം. അതേസമയം, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ സതീഷിനെ വിളിപ്പിച്ചിട്ടുണ്ട്. അതുല്യയുടെ വിസ സതീഷിന്റെ പേരിലായിരുന്നു. … Continue reading യുഎഇയിലെ മലയാളി യുവതി അതുല്യയുടെ ആത്മഹത്യ: ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു