നൈജറിൽ ഭീകരാക്രമണം: 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി; ജാഗ്രതാ നിർദേശവുമായി എംബസി

ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണത്തിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടു. മറ്റൊരാളെ തട്ടിക്കൊണ്ടുപോയതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.‘‘ജൂലൈ 15ന് നൈജറിലെ ഡോസോ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും തട്ടിക്കൊണ്ടു പോയയാളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനുമായി നിയാമിലെ അധികാരികളെ ബന്ധപ്പെട്ടിരിക്കുന്നു. നൈജറിലെ എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കുക’’ … Continue reading നൈജറിൽ ഭീകരാക്രമണം: 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി; ജാഗ്രതാ നിർദേശവുമായി എംബസി