കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം

കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി ദുബായ് മാരിടൈം റെസ്ക്യൂ ടീം. അതിശക്തമായ കാറ്റും തിരമാലകളും കാരണം നിയന്ത്രണം വിട്ട് ഒരു കപ്പൽ ബ്രേക്ക് വാട്ടറിനടുത്ത് കുടുങ്ങുകയായിരുന്നു. ദുബായ് പൊലീസിന്റെ മറൈൻ റെസ്ക്യൂ യൂണിറ്റ് മേധാവി മേജർ മർവാൻ അൽ കഅബിയാണ് ഇക്കാര്യം അറിയിച്ചത്.അപകടകരമായ കടൽ സാഹചര്യങ്ങൾക്കിടയിലും ദുബായ് മാരിടൈം റെസ്ക്യൂ ടീമിന്റെ ധീരവും വേഗമേറിയതുമായ പ്രവർത്തനം വലിയൊരു ദുരന്തം ഒഴിവാക്കി. ഈ ടീം രാപകൽ പ്രവർത്തിക്കുന്നുണ്ടെന്നും സമാന സാഹചര്യങ്ങളിൽ ഒട്ടേറെ അടിയന്തര സാഹചര്യങ്ങൾ … Continue reading കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം