ഹൃദയ സംരക്ഷണത്തിന് ഒഴിവാക്കേണ്ട പ്രഭാത ഭക്ഷണം ഇതാ

ഇന്ന് കൂടുതല്‍ പേരേയും അലട്ടുന്നത് ഹൃദയ രോഗങ്ങളാണ്. പലർക്കും സാധാരണയിൽ കവിഞ്ഞ് അസുഖങ്ങള്‍ വരാന്‍ കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാന്‍ നമ്മൾ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയേ മതിയാകൂ.

വൈറ്റ് ബ്രെഡ് ഇനി മുതല്‍ ഒഴിവാക്കുക. വൈറ്റ് ബ്രെഡിന് പകരം മുഴുധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ബ്രെഡ് ആണ് ഹൃദയാരോഗ്യത്തിന് നല്ലത്. വൈറ്റ് ബ്രെഡില്‍ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നാരുകള്‍, ധാതുക്കള്‍, നല്ല കൊഴുപ്പുകള്‍ യാതൊന്നും തന്നെ അടങ്ങിയിട്ടില്ല.പ്രഭാതത്തിലോ അല്ലെങ്കിൽ വൈകുന്നേരമോ നമ്മൾ കഴിക്കുന്ന ബേക്കറി പലഹാരങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. അവ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് അളവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. ഇത് രക്തത്തിലെ പഞ്ചസാരയെ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.

കൂടാതെ, സോഡയില്‍ ഫോസ്‌ഫോറിക് ആസിഡ് ഉണ്ട്. ഇത് കാല്‍സ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാല്‍സ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോള്‍ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനും പല്ലില്‍ പോടു വരാനും കാരണമാകും. മാത്രമല്ല അമിതഭാരം, നീര്‍ക്കെട്ട്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് ഇടയാക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *