Month: December 2024

  • ഈ ന്യൂഇയറിന് നിങ്ങളുടെ സ്വന്തം ഫോട്ടോ വെച്ച് ഇനി പ്രിയപ്പെട്ടവർക്ക് കിടിലനായി ന്യൂ ഇയർ ആശംസ അയക്കാം; ഈ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ

    ഈ ന്യൂഇയറിന് നിങ്ങളുടെ സ്വന്തം ഫോട്ടോ വെച്ച് ഇനി പ്രിയപ്പെട്ടവർക്ക് കിടിലനായി ന്യൂ ഇയർ ആശംസ അയക്കാം; ഈ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ

    ഒരു നല്ല തുടക്കം അത് ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവർക്കും എല്ലാ നിമിഷവും വിലപ്പെട്ടതാണ്. അതും വർഷത്തിന്റെ തുടക്കം പറയേണ്ടതില്ല. എല്ലാവർക്കും ആശംസകൾ അറിയിച്ചും അയച്ചും അന്നേ ദിവസം ഗംഭീരമാക്കും.അപ്പൊ പിന്നെ നിങ്ങളുടെ ഫോട്ടോ വെച്ച് ഒരു കിടിലൻ ആശംസ അയക്കാൻ സാധിച്ചാലോ.. അതും കളർഫുള്ളായി. ഇനി വളരെ എളുപ്പത്തിൽ സിംപിളായി ന്യൂഇയർ ഫോട്ടോ ഫ്രെയിം നിർമിക്കാം.ഈ ആഘോഷരാവിൽ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ ഫോട്ടോ വെച്ചുള്ള ആശംസാകാർഡുകളും അയക്കാം ഞൊടിയിടയിൽ.
    To download Application ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ …

    https://apps.apple.com/us/app/new-year-photo-frames/id1328883348

    ഒറ്റ ക്ലിക്കിൽ സ്വന്തം ഫോട്ടോ വെച്ച് അടിപൊളി ആശംസകൾ നിർമിക്കാനുള്ള ആപ്പുകളും വെബ്സൈറ്റുകളുമാണ് ഇവിടം പരിചയപ്പെടുത്തുന്നത്.

    സൗജന്യമായി മാർക്കറ്റിം​ഗ് പോസ്റ്ററുകൾ create posters and flyers free നിർമ്മിക്കാൻ ഇനി എളുപ്പം. ആദ്യം പോസ്റ്റർ തയ്യാറാക്കാനുള്ള ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. പോസ്റ്റർ മേക്കർ ഉപയോഗിച്ച് വാചകവും ഫോട്ടോകളും നൽകുക . ഇഷ്‌ടാനുസൃത പോസ്റ്ററുകൾ സൃഷ്‌ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഞങ്ങളുടെ സൗജന്യ പോസ്റ്റർ മേക്കർ. ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള പോസ്റ്റർ ഡിസൈനുകൾ എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റർ എളുപ്പത്തിൽ ഉണ്ടാക്കാം.

    സോഷ്യൽ മീഡിയയിലുടനീളം നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളർത്താൻ ഈ ആപ്പ് ഉപയോഗിക്കുക. സോഷ്യൽ മീഡിയയിൽ തുടർച്ചയായി പോസ്റ്ററുകൾ സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യുന്നത് നിങ്ങളുടെ ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ് മറ്റുള്ളവരിലേക്ക് എത്തിക്കാം.

    നിങ്ങൾക്ക് എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന ഈ അപ്ലിക്കേഷൻ ഉപയോഗിച്ച്:

    ട്രോളുകൾ

    ബക്രീദ്, ക്രിസ്മസ്, വിവാഹം, സൗഹൃദം & 100+ സീസണൽ ആശംസാ കാർഡുകൾ

    പോസ്റ്ററുകൾ

    അറിയിപ്പുകൾ

    WhatsApp-നുള്ള സ്റ്റാറ്റസ്

    ലോഗോകൾ(PNG)

    GIF ആനിമേഷൻ ചിത്രങ്ങൾ

    visit : https://www.postermywall.com/index.php/posters/search?s=christmas

    visit : https://www.canva.com/templates/?query=chrisamas

    https://www.pravasiinfo.com/2024/12/10/application-2/
  • കരൾ രോഗം മുതൽ ക്യാൻസറിന് വരെ ഫലപ്രദം! ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ അറിയാം

    കരൾ രോഗം മുതൽ ക്യാൻസറിന് വരെ ഫലപ്രദം! ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ അറിയാം

    നമ്മുടെ പരിസരങ്ങളിൽ കാണുന്ന ധാരാളം ചെടികളുണ്ട്. അവയിൽ പലതും ധാരാളം ഔഷധഗുണങ്ങളുള്ളവയാണ് എന്നാൽ നാം അവയൊന്നും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ ഔഷധഗുണമേറെയുള്ള ഒരു ചെടിയാണ് ഡാന്‍ഡിലിയോന്‍. ആയുര്‍വേദ പ്രകാരം പല ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സസ്യമാണിത്. നിങ്ങളുടെ ജീവന്‍ പോലും രക്ഷിയ്ക്കാന്‍ പ്രാപ്തമായ ഒന്നാണിത്. ഈ ചെടി ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പണ്ടുകാലം മുതല്‍ കരള്‍ രോഗങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്ന്. ഇതിന്റെ വേരാണ് ഉപകാരപ്രദം.

    മനുഷ്യരില്‍ കണ്ടുവരുന്ന രക്താര്‍ബുദത്തിനും ഇതു നല്ലൊരു മരുന്നാണ്. ക്യാൻസർ ചികിത്സാരീതിയായ കീമോയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന നല്ലൊരു പരിഹാരം. കനേഡിയന്‍ ക്യാന്‍സര്‍ ക്ലിനിക്കിലെത്തിയ പല ക്യാന്‍സര്‍ രോഗികള്‍ക്കും ഡാന്‍ഡെലിയോന്‍ ചായ കുടിച്ചതു കൊണ്ടു പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഇതെക്കുറിച്ചു പഠനം നടത്തിയ പ്രഗത്ഭ ഡോക്ടര്‍ കരോലിന്‍ ഹാം പറയുന്നു. രക്താര്‍ബുദത്തിന് മാത്രമല്ല, പാന്‍ക്രിയാറ്റിക് , സ്‌കിന്‍, ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍ക്കും ഇതു നല്ലൊരു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്. കൊറിയന്‍ ചികിത്സാരീതിയനുസരിച്ച് ഈ ചെടി ഊര്‍ജം നല്‍കാന്‍ ഏറെ സഹായകമാണെന്നു പറയുന്നു. ഡാന്‍ഡെലിയോന്‍ എന്ന ഈ ചെടിയുടെ വേര് ആയുര്‍വേദ മരുന്നുകളിലുണ്ട്. ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളം ഉപയോഗിക്കാവുന്നതാണ്. ചെടി അടിവേരോടെ പറിച്ചെടുക്കുക. ഇതിന്റെ വേരിന്റെ ഭാഗം വെട്ടിയെടുത്ത് നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കാം. തിളപ്പിച്ചതിനു ശേഷം 40 മിനിറ്റു നേരം ഈ വെള്ളത്തില്‍ തന്നെ കിടക്കാൻ അനുവദിയ്ക്കണം. അതിനു ശേഷം വെള്ളം കുടിക്കാവുന്നതാണ്.

  • മാസംതോറും 5000 രൂപ നിക്ഷേപിച്ച് 3.5 ലക്ഷം നേടാം; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

    മാസംതോറും 5000 രൂപ നിക്ഷേപിച്ച് 3.5 ലക്ഷം നേടാം; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

    ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് കേന്ദ്രം പോസ്റ്റ് ഓഫീസ് സ്‌കീമുകലുടെ പലിശനിരക്ക് നിര്‍ണയിക്കുന്നത്.

    വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റെക്കറിങ് ഡെപ്പോസിറ്റ് ഇത്തരത്തില്‍ നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിന് ഉപകാരപ്പെടുന്ന സുരക്ഷിതവും അച്ചടക്കപൂര്‍ണവുമായ നിക്ഷേപ മാര്‍ഗമാണ്. സര്‍ക്കാര്‍ ഉറപ്പോടെ ഉയര്‍ന്ന പലിശ നേടാന്‍ പോസ്റ്റ് ആര്‍ഡി നിക്ഷേപകര്‍ക്ക് സാധിക്കും. ഒരു നിശ്ചിത കാലാവധിയില്‍ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാന്‍ ഈ സ്‌കീം അനുവദിക്കുന്നു.പലിശയുടെ ത്രൈമാസ കോമ്പൗണ്ടിങ് വഴിയാണ് പദ്ധതിയില്‍ സമ്പാദ്യം വളരുന്നത്. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം വെറും 100 രൂപയാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാ വരുമാന വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും. പദ്ധതിയുടെ കാലാവധി അഞ്ചു വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം മൊത്തം തുക പലിശ സഹിതം ലഭിക്കും. ഇത് ഇടത്തരം സാമ്പത്തിക ആസൂത്രണത്തിന് അനുയോജ്യമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.

    സിംഗിള്‍ അല്ലെങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറക്കാം. കൂടാതെ 10 വയസിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍, വിപണിയിലെ അപകടസാധ്യതകള്‍ ഇല്ല.ഉദാഹരണത്തിന് പ്രതിമാസം 5000 രൂപ എന്ന നിലയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ വലിയ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുന്ന ആകെ തുക 3,00,000 രൂപയാണ്. പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം നിലവില്‍ 6.7 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം വരുമാനം 3,56,830 രൂപയായിരിക്കും. ഇവിടെ പലിശ മാത്രമായി 56,830 രൂപയാണ് ലഭിക്കുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/20/uae-1155/
    https://www.pravasiinfo.com/2024/12/20/uae-1152/
  • കണ്ണിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ! ഹൃദയാഘാതത്തിന്റെ സൂചനകൾ

    കണ്ണിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ! ഹൃദയാഘാതത്തിന്റെ സൂചനകൾ

    ഹൃദയാഘാതം എന്നത് വളരെയധികം ആളുകള്‍ ഭയപ്പെടുന്ന വളരെയധികം ആളുകളെ ബാധിക്കുന്ന ഒരു ഗുരുതര രോഗാവസ്ഥ തന്നെയാണ്. പലപ്പോഴും ലോകമെമ്പാടും നോക്കുകയാണെങ്കില്‍ ഓരോ ദിവസവും ഹൃദയാഘാതം ഉണ്ടാവുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും കൃത്യമായി രോഗാവസ്ഥ നിര്‍ണയിക്കാന്‍ സാധിക്കാത്തതാണ് ഗുരുതരാവസ്ഥയിലേക്കും അവിടെ നിന്ന് മരണത്തിലേക്കും എത്തിയ്ക്കുന്നത്. വളരെ ചെറിയ ലക്ഷണങ്ങള്‍ പോലും ശരീരം പ്രകടിപ്പിക്കുമ്പോള്‍ പലരും അതിനെ അവഗണിച്ച് വിടുന്നു.

    എന്നാല്‍ രോഗം പ്രകടമാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പോ അല്ലെങ്കില്‍ മാസങ്ങള്‍ക്ക് മുന്‍പോ നിങ്ങള്‍ക്ക് പല ലക്ഷണങ്ങളും പ്രകടമായി വരും. പലപ്പോഴും ഇതിനെ പ്രോഡ്രോമല്‍ ലക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ല എന്ന് തിരിച്ചറിയുന്നതിനും കൃത്യ സമയത്ത് ചികിത്സ തേടുന്നതിനും ഇത്തരം ലക്ഷണങ്ങള്‍ സഹായിക്കുന്നു. പലപ്പോഴും അകാരണമായുണ്ടാവുന്ന നെഞ്ച് വേദനയാണ് ആദ്യത്തെ ലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ പഠനങ്ങള്‍ അനുസരിച്ച്, ഹൃദയാഘാതത്തിന് ചികിത്സിക്കുന്ന മിക്ക ആളുകളും കൂടുതലും പ്രോഡ്രോമല്‍ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അത് കൂടാതെ കണ്ണുകളും നമുക്ക് ചില ലക്ഷണങ്ങളെ കാണിച്ച് തരുന്നു.

    സാധാരണ ലക്ഷണങ്ങള്‍

    ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്ന വളരെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്ന് നെഞ്ച് വേദന തന്നെയാണ്. ഇത് കൂടാതെ നെഞ്ചിന് ഭാരം അനുഭവപ്പെടുകയും, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും, ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ നെഞ്ചിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ എല്ലാം കത്തുന്നത് പോലെയുള്ള അനുഭവവും ഉണ്ടാവും. കൂടാതെ വിട്ടുമാറാതെ നില്‍ക്കുന്ന ക്ഷീണവും വളരെ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം തന്നെ ഉറക്കമില്ലായ്മ, ഉറക്കസംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം പലപ്പോഴും ഹൃദയാഘാതത്തിന് ഒരാഴ്ചക്ക് മുന്‍പ് തന്നെ പ്രകടമായിവരുന്നു. പലപ്പോഴും ധമനികളില്‍ അടഞ്ഞ് പോയവരില്‍ ഒരു മാസത്തിന് മുന്‍പ് തന്നെ ലക്ഷണങ്ങള്‍ പ്രകടമാവും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

    കണ്ണുകളില്‍ കാണുന്ന ലക്ഷണങ്ങള്‍

    ഹൃദയാഘാതം നിങ്ങളെ ബാധിയ്ക്കാന്‍ പോവുകയാണെന്നതിന്റെ സൂചനയില്‍ പലപ്പോഴും കണ്ണുകളില്‍ ചില ലക്ഷണങ്ങള്‍ കാണിയ്ക്കുന്നു. അതില്‍ ആദ്യത്തെ കാര്യം കണ്ണില്‍ മഞ്ഞ നിറം കാണപ്പെടുന്നു എന്നതാണ്. ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ ഉണ്ടെന്നത് സൂചിപ്പിക്കുന്നതാണ് ഇത്.

    രക്തനിറമുള്ള കണ്ണുകള്‍

    എപ്പോഴും രക്ത നിറമുള്ള കണ്ണുകള്‍ ഉള്ളവരില്‍ അല്‍പം കരുതലോടെ ഇരിക്കണം. ഇത് കൂടാതെ കടുത്ത ക്ഷീണവും അല്ലെങ്കില്‍ ഉറക്കമില്ലായ്മയും എല്ലാം ശ്രദ്ധിക്കണം. പലപ്പോഴും രക്തസമ്മര്‍ദ്ദം അമിതമാവുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇത്. പലപ്പോഴും കണ്ണിലെ രക്തക്കുഴലുകള്‍ വികസിക്കുന്ന അവസ്ഥയില്‍ ശരീരത്തിനും സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഇതാണ് കണ്ണില്‍ രക്ത നിറത്തില്‍ കാണപ്പെടുന്നത് എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നതും.

    കണ്ണുകള്‍ക്ക് ചുറ്റും വീക്കം

    ഇത് കൂടാതെ നിങ്ങളുടെ രണ്ട് കണ്ണുകള്‍ക്ക് ചുറ്റും ഉള്ള വീക്കവും നിസ്സാരമല്ല. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സൂചന കൂടിയാവാം ഇത്. ശരീരത്തില്‍ ദ്രാവകത്തിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഹൃദയാരോഗ്യം മികച്ചതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ ഇതിനോട് ചേര്‍ന്ന് കണ്ണിന് വേദന തോന്നുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ഇത് വ്യക്തമായ കാരണങ്ങളില്ലാതെയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ശരിയായ രക്തപ്രവാഹത്തിന്റെ അഭാവമാണ് ഇതിന് പിന്നില്‍.

    വിട്ടുമാറാത്ത തലവേദന

    വിട്ടുമാറാത്ത തലവേദനയും വളരെയധികം ശ്രദ്ധിക്കണം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനായായിരിക്കാം ഇത്തരം തലവേദനകള്‍. ഇവ പലപ്പോഴും കാഴ്ച പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പലപ്പോഴും പുരുഷന്‍മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് ഹൃദയാഘാതം കൂടുതലുണ്ടാവുന്നത്. എന്നാല്‍ മരണ സാധ്യത കൂടുതലുള്ളത് സ്ത്രീകളിലാണ്. ഹൃദയാഘാതം സംഭവിച്ച ഒരു വ്യക്തിക്ക് അത് സ്ത്രീയാണെങ്കില്‍ ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ 50%ത്തിലധികം കാണപ്പെടുന്നു. എന്നാല്‍ പുരുഷന്‍മാരില്‍ ഇത് 32% മാത്രമേ കാണപ്പെടുന്നുള്ളൂ എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/10/application-2/
    https://www.pravasiinfo.com/2024/12/20/uae-1152/#google_vignette
    https://www.pravasiinfo.com/2024/12/20/currency-41/
  • വണ്ണം കുറയ്ക്കാന്‍ പഴങ്ങള്‍ പതിവാക്കിയവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി ഉറപ്പ്, സൂക്ഷിക്കുക

    വണ്ണം കുറയ്ക്കാന്‍ പഴങ്ങള്‍ പതിവാക്കിയവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി ഉറപ്പ്, സൂക്ഷിക്കുക

    ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിന്റെ ഭാഗമായി പലരും അമിതമായി പഴങ്ങള്‍ കഴിക്കുന്നത് കാണാം. പഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തിന് നല്ലതാണ് എന്ന ധാരണയിലാണ് പലരും പഴങ്ങള്‍ കഴിക്കുന്നത്. മൂന്ന് നേരവും പഴങ്ങള്‍ മാത്രം ഭക്ഷിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. എന്നാല്‍, പഴങ്ങള്‍ അമിതമായാലും പ്രശ്‌നക്കാര്‍ തന്നെയാണ്. നിരവധി ദോഷവശങ്ങള്‍ പഴങ്ങള്‍ക്കും ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

    പഴങ്ങളും ഗുണങ്ങളും

    ഓരോ പഴങ്ങള്‍ക്കും വ്യത്യസ്ത ഗുണങ്ങളാണ് അടങ്ങിയരിക്കുന്നത്. നല്ല പുളിയുള്ള പഴങ്ങള്‍ എടുത്താല്‍, പ്രത്യേകിച്ച്, ഓറഞ്ച്, മുന്തിരി, കിവി എന്നിവയില്‍ ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ സി എന്നിവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്നത് കാണാം. അതുപോലെ, അവക്കാഡോ, ആപ്പിള്‍ എന്നിവയില്‍ ധാരാളം നാരുകളും, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. വാഴപ്പഴം എടുത്താല്‍ അതില്‍ ധാരാളം വിറ്റമിന്‍ ബി6, വിറ്റമിന്‍ സി, മഗാനീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം കാണാം. ഇത്തരത്തില്‍ ഓരോ പഴങ്ങള്‍ എടുത്താല്‍, അതിലെല്ലാം ഓരോ പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

    ശരീരഭാരം കുറയ്ക്കാന്‍ പഴങ്ങള്‍

    ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാന്‍ പഴങ്ങള്‍ സഹായിക്കും. പ്രത്യേകിച്ച്, ഡയറ്റില്‍ തണ്ണിമത്തന്‍ ചേര്‍ക്കുന്നത്, ശരീരത്തിലേയ്ക്ക് നാരുകള്‍ സമൃദ്ധമായി എത്തുന്നതിനും, വെള്ളത്തിന്റെ അംശം ധാരാളം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. അവക്കാഡോ കഴിക്കുന്നതും ശരീരത്തിലേയ്ക്ക് ഹെല്‍ത്തി ഫാറ്റ് എത്തുന്നതിനും, പോഷകങ്ങള്‍ എത്തുന്നതിനും സഹായിക്കുന്നു. പപ്പായ, പൈനാപ്പിള്‍, പേരയ്ക്ക എന്നിവയെല്ലാം തന്നെ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന പഴങ്ങളാണ്. കൃത്യമായ അളവില്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്യുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ നല്‍കാനും സഹായിക്കുന്നതാണ്.

    അമിതമായാല്‍ വിഷം

    പഴങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കും എന്നത് സത്യം. എന്നാല്‍, ഇതേ പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ വിപരീതഫലമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ഏതൊരു വസ്തുവും അമിതമായി ശരീരത്തില്‍ എത്തുന്നത് നല്ലതല്ല. വെള്ളം പോലും അമിതമായി കുടിച്ചാല്‍ നിരവധി ദോഷഫലമാണ് നല്‍കുന്നത്. പഴങ്ങളില്‍ തന്നെ സിട്രിക് പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാണ്. തൊണ്ടയില്‍ കരകരപ്പ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നതിന് ഇവ കാരണമാകുന്നു. അതുപോലെ, ആപ്പിള്‍, പഴം, പപ്പായ എന്നിങ്ങനെ മധുരം അമിതമായി അടങ്ങിയ പഴങ്ങള്‍ അമിതമായി ശരീരത്തില്‍ എത്തുമ്പോള്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ശരീരഭാരം വര്‍ദ്ധിക്കുന്നിതിനും ഇതൊരു കാരണമാണ്. കൂടാതെ, ഷുഗര്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരുന്നതിനും ഇത് കാരണമാകുന്നു. കൂടാതെ, പഴങ്ങള്‍ മാത്രം കഴിക്കുന്നവരില്‍ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെയധികമാണ്. ഇത് അസിഡിറ്റി പോലെയുള്ള പ്രശ്‌നങ്ങള്‍, വയറിളക്കം എന്നിവ വര്‍ദ്ധിപ്പിക്കുന്നു.

    കഴിക്കേണ്ട ശരിയായ വിധം

    മിതമായ രീതിയില്‍ നിങ്ങളുടെ ആരോഗ്യത്തിന് ചേരുന്ന വിധത്തില്‍ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, അമിതവണ്ണം ഉള്ളവര്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ഡയറ്റീഷ്യന്റെ അഭിപ്രായത്തോടെ മിതമായ രീതിയില്‍ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/10/application-2/
    https://www.pravasiinfo.com/2024/12/19/uae-1138/#google_vignette
    https://www.pravasiinfo.com/2024/12/19/currency-40/
  • വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗമുണ്ട്

    വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗമുണ്ട്

    വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകൾ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള 7 വഴികൾ ഏതൊക്കെയെന്ന് പരിശോധിക്കാം

    ബജറ്റിൽ ഉറച്ചുനിൽക്കുക

    കൃത്യമായി ഒരു പ്രതിമാസ ബജറ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തോന്നിയ പോലെ പണം ചെലവാക്കി എകൗണ്ട് കാലിയാകാതിരിക്കാൻ ഇത് സഹായിക്കും. ഏതെങ്കിലും ആഘാഷ പരിപാടികൾക്ക് പോയോ, ഓൺലൈൻ ഓഫറുകൾ കണ്ട് സാധനങ്ങൾ വാങ്ങിയോ പണം ചെലവാകാതിരിക്കാൻ ഇത് സഹായിക്കും. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ബജറ്റിൽ ഉറച്ചുനിൽക്കണം. സാമ്പത്തിക ഇടപാടുകൾക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാകാൻ ഇത് സഹായിക്കും

    ഷോപ്പിങ് ഫ്രീ ടൈമിൽ മാത്രം

    ജോലി തിരക്കിനിടയിലോ, ഒട്ടും സൗകര്യപ്രദമല്ലാത്തതോ ആയ സമയത്താണോ നിങ്ങൾ ഷോപ്പിങിന് പോകുന്നത് എങ്കിൽ ആ ശീലം മാറ്റാം. ഫ്രീ ടൈമിൽ, മനസ് ശാന്തമായിരിക്കുമ്പോൾ മാത്രം ഷോപ്പിങിന് പോവുക. ബുദ്ധി പൂർവം പണം ചിലവഴിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന് ഒരേ വിഭാഗത്തിൽ പെട്ട ഒരു ക്വാളിറ്റിയുള്ള രണ്ട് ബ്രാൻഡുകൾ. ഒന്നിന് വലിയ വിലയും മറ്റൊന്നിന് ന്യായമായ വിലയും. തിരക്കു പിടിച്ച സമയത്താണ് നിങ്ങൾ ഷോപ്പിങിന് പോകുന്നതെങ്കിൽ ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്ത് വാങ്ങാൻ സാധിക്കില്ല

    സ്മാർട് ഷോപ്പിങ്

    നിത്യോപയോഗ സാധനങ്ങൾ പരമാവധി ഡിസ്കൗണ്ടിൽ വാങ്ങാൻ ശ്രമിക്കുക. കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഷോപ്പുകൾ കണ്ടെത്തുക. ആപ്പുകൾ ഉപയോഗിച്ച് വില താരതമ്യം ചെയ്ത് ഉൽപ്പന്നങ്ങൾ വാങ്ങാം. ഓഫറുകൾ ഉള്ള ദിവസം കണ്ടെത്തി ആ ദിവസം ഷോപ്പിങ് നടത്താൻ ശ്രമിക്കുക

    സാമ്പത്തിക നിലയെ കുറിച്ച് ധാരണയുണ്ടാക്കുക

    മറ്റുള്ളവരുടെ ജീവിത ശൈലി നമ്മൾ അനുകരിക്കണോ? സാമ്പത്തികമായ പ്രയാസമുണ്ടായിട്ടും ലക്ഷ്വറി സ്റ്റൈലിൽ ജീവിക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകും. സ്വന്തം വരുമാനം, ചെലവ് എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കുക. പരിമിതികളെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുക.

    ആവശ്യമില്ലാത്ത ഷോപ്പിങ് ആപ്പുകൾ ഒഴിവാക്കുക

    പുതിയ വസ്ത്രം വാങ്ങേണ്ട ആവശ്യമില്ലായിരിക്കും. എന്നാലും ഷോപ്പിങ് ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷൻ വരുമ്പോൾ അത് വാങ്ങാൻ തോന്നുന്നുണ്ടോ എങ്കിൽ ആപ്പ് ഇപ്പോൾ തന്നെ ഫോണിൽ നിന്ന് ഒഴിവാക്കൂ..സാധനം വാങ്ങുന്നത് അത്യാവശ്യമായി വരുമ്പോൾ മാത്രം ആപ്പുകൾ ഉപയോഗിച്ച് താരതമ്യം ചെയ്ത് അവ വാങ്ങാം..അല്ലാത്തപ്പോൾ ആപ്പിൻറെ ആവശ്യമേയില്ല

    അമിതമായി പണം ചെലവാക്കുന്നത് എന്തുകൊണ്ട്

    ചില വ്യക്തികൾക്ക് സ്ട്രെസ് മാറ്റുന്നതിന് ഷോപ്പിങ് സഹായിക്കും, ചിലർ ആങ്സൈറ്റി കുറയ്ക്കുന്നതിന് ഷോപ്പിങ് നടത്താറുണ്ട്.പക്ഷെ ചോർന്ന് പോകുന്നത് പണമാണ് എന്നുള്ളത് കൊണ്ട് ഈ രണ്ട് പ്രശ്നങ്ങളും കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതാകും സാമ്പത്തിക ആരോഗ്യത്തിന് നല്ലത്

    സേവിംഗ്സ് ഉറപ്പാക്കുക

    ഒരു ബാങ്ക് അകൗണ്ട് തുടങ്ങു, എല്ലാ മാസവും കുറച്ച് പണം ആ അകൗണ്ടിലേക്ക് മാറ്റുക, ഡെബിറ്റ് കാർഡ്,നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ ഈ അകൗണ്ടിനുണ്ടാകരുത്. ഇത് സ്വീപ്പ് ഇൻ അകൗണ്ടായിരിക്കണം. സേവിങ്സ് അകൗണ്ടിൻറെ ലിക്വിഡിറ്റിയും ഫിക്സഡ് ഡെപോസിറ്റിൻറെ പലിശയും ലഭിക്കുന്നതാണ് സ്വീപ്പ് ഇൻ അകൗണ്ടുകൾ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/11/uae-1071/#google_vignette
    https://www.pravasiinfo.com/2024/12/11/uae-1072/
  • ഒരു റിസ്‌കും ഇല്ല, സുരക്ഷിതമായി സമ്പാദ്യം വളർത്താം; മികച്ച സർക്കാർ ബോണ്ടുകൾ ഇതാ

    ഒരു റിസ്‌കും ഇല്ല, സുരക്ഷിതമായി സമ്പാദ്യം വളർത്താം; മികച്ച സർക്കാർ ബോണ്ടുകൾ ഇതാ

    നിക്ഷേപത്തിലേയ്ക്ക് എത്തുമ്പോൾ ഏവരും ആദ്യം നോക്കുന്നത് റിട്ടേൺ തന്നെ. ഇന്ത്യൻ ഓഹരി വിപണികളുടെ റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലാത്ത ഏവരും തെരഞ്ഞെടുക്കുന്ന ഓപ്ഷൻ ഫിക്‌സഡ് ഡൊപ്പോസിറ്റുകൾ അഥവാ സ്ഥിര നിക്ഷേപങ്ങളാണ്. കൊവിഡിനു ശേഷം രാജ്യത്തെ നിക്ഷേപ നിരക്കുകൾ മുകളിലാണ്. എന്നാൽ അധികം വൈകാതെ ആർബിഐ നിരക്കു കുറ്‌യ്ക്കൽ ആരംഭിക്കുമെന്ന് ഉറപ്പാണ്. ഇതോടെ സ്ഥിര നിക്ഷേപ പലിശയും ആകർഷകമല്ലാതാകും. പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുവെന്ന് മറക്കരുത്.

    പണപ്പെരുപ്പം ഒരു വശത്തും, മറുവശത്ത് നിരക്ക് കുറയ്ക്കലും പരിഗണിക്കുമ്പോൾ നിക്ഷേപകർ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇവിടെയാണ് സർക്കാർ ബോണ്ടുകൾ വ്യത്യസ്തമാകുന്നത്. പലർക്കും സർക്കാർ ബോണ്ടുകളെ പറ്റി വേണ്ടത്ര അറിവില്ലെന്നതാണ് പ്രശ്‌നം. ഇന്ത്യയിലെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ബോണ്ടുകൾ പുറത്തിറക്കുന്നുണ്ട്.

    ധനസമ്പാദനം തന്നെയാണ് സർക്കാർ ബോ്ണ്ടുകൾ വഴി ലക്ഷ്യമിടുന്നത്. ഒരു സാമ്പത്തിക പ്രശ്‌നം, അല്ലെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ആവശ്യമായി വരുമ്പോൾ സർക്കാരുകൾ ബോണ്ടുകൾ ഇറക്കുന്നു. ഇവ സർക്കാരാണ് ഇറക്കുന്നത്. അതിനാൽ തന്നെ ഉയർന്ന സുരക്ഷ വാഗ്ാദനം ചെയ്യുന്നു. ഇതു ബോണ്ട് പുറത്തിറക്കുന്ന സർക്കാരും നിക്ഷേപകനും തമ്മിലുള്ള ഒരു കരാറാണ്. ഒരു നിശ്ചിത തീയതിയിൽ ബോണ്ടിന്റെ അടിസ്ഥാന തുക തിരികെ നൽകാമെന്നും നിക്ഷേപകരുടെ കൈവശമുള്ള ബോണ്ടിന്റെ മുഖവിലയ്ക്ക് പലിശ നൽകാമെന്നുമുള്ള വാഗ്ദാനം.

    ഇന്ത്യയിലെ ഏറ്റവും മികച്ച 10 സർക്കാർ ബോണ്ടുകളാണ് താഴെ പറയുന്നത്.

    തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ്

    കൂപ്പൺ റേറ്റ്: 9.72%
    വരുമാനം: 13.50%
    ക്രെഡിറ്റ് റേറ്റിംഗ്: എ

    കർണാടക സ്‌റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ

    കൂപ്പൺ റേറ്റ്: 9.24%
    വരുമാനം: 12.08%
    ക്രെഡിറ്റ് റേറ്റിംഗ്: എഎ

    വെസ്റ്റ് ബംഗാൾ സ്‌റ്റേറ്റ് ഇലക്ട്രിക്‌സിറ്റി ഡിസ്ട്രിബ്യൂഷൺ കമ്പനി

    കൂപ്പൺ റേറ്റ്: 9.34%
    വരുമാനം: 11.95%
    ക്രെഡിറ്റ് റേറ്റിംഗ്: എ

    ഇൻഡെൽ മണി ലിമിറ്റഡ്

    കൂപ്പൺ റേറ്റ്: 0%
    വരുമാനം: 11.88%
    ക്രെഡിറ്റ് റേറ്റിംഗ്: ബിബിബി

    പഞ്ചാബ് ഇൻഫ്രസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ബോർഡ്

    കൂപ്പൺ റേറ്റ്: 0.40%
    വരുമാനം: 11.70%
    ക്രെഡിറ്റ് റേറ്റിംഗ്: ബിബിബി

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/09/uae-1055/
    https://www.pravasiinfo.com/2024/12/09/uae-1056/
  • പ്രഭാതത്തിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഇതാ

    പ്രഭാതത്തിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഇതാ

    ഓരോ ദിവസത്തെയും ആരോഗ്യത്തിനും,ഉണർവിനും പ്രഭാത ഭക്ഷണം വളരെയധികം പങ്ക് വഹിക്കുന്നു. രാവിലെ നന്നായി ഭക്ഷണം കഴിച്ചാൽ ആ ഊർജ്ജം ദിവസം മുഴുവൻ നിലനിൽക്കും. മാറുന്ന കാലവും മാറുന്ന ഭക്ഷണ രീതിയും മൂലം നിരവധി വിദേശ ഭക്ഷണങ്ങൾ നാട്ടിൽ പ്രചാരത്തിലായി കഴിഞ്ഞു. എന്നാൽ ഇവയിൽ ചിലത് പ്രഭാതത്തിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളാണ്. ഇതറിയാത്തവർ അത് കഴിക്കുന്നു ഇത്തരത്തിൽ തെറ്റായ ഭക്ഷണക്രമം ക്യാൻസർ ഉൾപ്പടെയുള്ള മാരകരോഗങ്ങൾ വരുത്തിവെക്കും. അതിനാൽ ഏവരുടെയും അറിവിലേക്കായി പ്രഭാതത്തിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന് ചുവടെ ചേർക്കുന്നു.

    1. ചോക്ലേറ്റ് കേക്ക്
      അമിതമായ മധുരം അടങ്ങിയിട്ടുള്ള ഇത്തരം കേക്കുകൾ രാവിലെ കഴിച്ചാൽ ശാരീരികക്ഷമത നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് വിപരീതഫലമാകും ലഭിക്കുക. അമിതവണ്ണം ഉൾപ്പടെയുള്ള പ്രശ്‌നങ്ങളും ഉണ്ടാകും

    2 പാൻകേക്ക്
    അമിതമായ മധുരമുള്ളതിനാൽ പാൻകേക്കിൽ പ്രത്യേകിച്ച് പോഷകമൂല്യമുള്ള ഒന്നും അടങ്ങിയിട്ടില്ല. ഇതും അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

    1. ഫ്രൈഡ് ബ്രഡ്
      മുട്ടയോ വെണ്ണയോ ഉപയോഗിച്ച് ബ്രഡ് പൊരിച്ചെടുക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാൽ ഇത് കഴിച്ചാൽ അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാകുന്നു

    4.ടീകേക്ക്
    കാരറ്റ്, വാൽനട്ട്, ബദാം, വാഴപ്പഴം എന്നിവ ഉപയോഗിച്ചാണ് ടീകേക്ക് ഉണ്ടാക്കുന്നതെങ്കിലും രാവിലെ കഴിക്കുന്നത് അത്ര നല്ലതല്ല. ല്ല അളവിൽ മധുരം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹത്തിന് കാരണമാകുന്നു

    5.പ്രിസർവേറ്റിവ്

    വിപണിയിൽ ലഭിക്കുന്ന പാക്കേജ്ഡ് ഫുഡിൽ അധികവും വിവിധതരം പ്രിസർവേറ്റിവ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്താവുന്നവയാണ്. അതിനാൽ ഇത്തരം ഭക്ഷണം രാവിലെ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

    അതിനാൽ എപ്പോഴും ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ പ്രഭാത ഭക്ഷണമായി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇഡലി, ഇടിയപ്പം, പുട്ട്, പുഴുങ്ങിയ നേന്ത്രപ്പഴം എന്നിവ വളരെ നല്ലതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/08/uae-1049/
    https://www.pravasiinfo.com/2024/12/08/uae-1050/
  • പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും

    പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും

    ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തെ അതിന്റേതായ പ്രതിരോധം തീര്‍ത്ത് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗോതമ്പ് അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ പ്രമേഹത്തിന് ഒരിക്കലും വേരുറപ്പിക്കുന്നതിന് സാധിക്കുകയില്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ രക്ഷിക്കുന്നതും. ഗോതമ്പിന്‍റെ തവിടടക്കം അടങ്ങിയ ഭക്ഷണമാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. എങ്കില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കി പ്രമേഹമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പഴങ്ങള്‍ കഴിക്കുന്നതും പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.പഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ബ്ലൂബെറി, മുന്തിരി എന്നിവയയെല്ലാം സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കുക. പ്രമേഹം അടുത്ത് പോലും വരില്ല. മധുരക്കിഴങ്ങ് കഴിക്കുന്നതും പ്രമേഹത്തെ തുരത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പലരും മണ്ണിനടിയില്‍ നിന്ന് ലഭിക്കുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പലപ്പോഴും പ്രമേഹം വര്‍ദ്ധിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഇത്തരത്തില്‍ ഒരിക്കലും സംഭവിക്കുന്നില്ല.

    മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഇത് നല്‍കുന്നുമുണ്ട്. അതിലുപരി മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നതും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഓട്സ് കഴിക്കുന്നതിലൂടെ നിയന്ത്രാണാതീതമായ പ്രമേഹം നമുക്ക് നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിന് കഴിയുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഓട്സ് ശീലമാക്കാവുന്നതാണ്.

  • നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കാപ്പി കുടി വേ​ഗം ഒഴിവാക്കണം; ശ്രദ്ധിക്കാതെ പോകരുത്

    നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കാപ്പി കുടി വേ​ഗം ഒഴിവാക്കണം; ശ്രദ്ധിക്കാതെ പോകരുത്

    ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട പാനീയമാണ് കാപ്പി. കാപ്പിക്കുരുവിൻ്റെ മണവും രുചിയും ആളുകളെ എന്നും ആകർഷിക്കുന്ന ഒന്നാണ്. ദിവസവും ഒരു കപ്പ് കാപ്പിയെങ്കിലും കൂടിക്കുന്നവരാകും ഭൂരിഭാഗം പേരും. എന്നാൽ കാപ്പി ചിലപ്പോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് പലവിധ ആരോ​ഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്. മറ്റ് ആ​രോ​ഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കിൽ കാപ്പി കുടിക്കുന്നതിന് മുൻപ് ഒന്ന് ചിന്തിക്കണം. പോഷകാഹാര വിദഗ്ധയായ റിതിക കുക്രേജ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ കാര്യങ്ങൾ പറയുന്നുണ്ട്.

    ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രോഎസോഫേഷ്യൽ റിഫ്ലക്സ് രോഗം

    കാപ്പിയിലെ കഫീനും ആസിഡുകളും വയറ്റിലെ ആസിഡിൻ്റെ ഉൽപാദനം വർദ്ധിപ്പിക്കും. ഇത് നെഞ്ചെരിച്ചിലിനുള്ള സാധ്യത വർധിപ്പിക്കും. ഇത് അസ്വസ്ഥത, വയറു വീർപ്പ്, നെഞ്ചുവേദന എന്നിവയ്ക്ക് കാരണമാകും. നിങ്ങൾക്ക് പതിവായി ആസിഡ് റിഫ്ലക്സ് അനുഭവപ്പെടുകയാണെങ്കിൽ കാപ്പി പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. പകരം ഇഞ്ചി ചേർക്കുന്നത് പോലുള്ള ഹെർബൽ ടീകൾ തിരഞ്ഞെടുക്കുക. അവ ദഹനപ്രശ്നങ്ങൾ ഒരുപരിധി വരെ ശമിപ്പിക്കാൻ സഹായിക്കും.

    ഉത്കണ്ഠ ഉണ്ടാകാനും ഉറക്കമില്ലായ്മ വരാനും സാധ്യത

    ഉത്കണ്ഠ അല്ലെങ്കിൽ ഉറക്ക പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് കാപ്പിയിലെ കഫീൻ വലിയ പ്രശ്നമായിരിക്കും. ഉത്കണ്ഠയ്ക്ക് സാധ്യതയുള്ളവർക്ക് രോഗലക്ഷണങ്ങൾ വഷളാക്കുകയും വിശ്രമിക്കാൻ പ്രയാസമാക്കുകയും ചെയ്യും. കാപ്പിയിലെ കഫീൻ ഉറക്ക രീതികളെ തടസ്സപ്പെടുത്തും. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാപ്പി കുടുക്കുന്നത് ഒഴിവാക്കണം.

    ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശക്തി ഇല്ലാതാക്കും

    ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവിനെ കാപ്പി തടസ്സപ്പെടുത്തും. ഭക്ഷണത്തോടൊപ്പം പരമാവധി കാപ്പി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ കാപ്പിയുടെ സ്വാധീനം കുറയ്ക്കുന്നതിന് കാപ്പി കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇടയിൽ കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂർ വ്യത്യാസം ഉണ്ടായിരിക്കണം.

    ഗർഭാവസ്ഥയിൽ കാപ്പി ഒഴിവാക്കണം

    ഗർഭാവസ്ഥയിൽ കാപ്പി കുടിക്കുന്നത് പരമാവധി ഒഴിവാക്കണം. കഫീനിന്റെ ഉയർന്ന അളവ് കുഞ്ഞിൻ്റെ വളർച്ചയെയും വികാസത്തെയും ബാധിക്കും. ഗർഭാവസ്ഥയിൽ അമിതമായ കഫീൻ കഴിക്കുന്നത് മാസം തികയാതെയുള്ള ജനനം, കുഞ്ഞിൻ്റെ ഭാരം തുടങ്ങിയവയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. കാപ്പി കുടിക്കണം എന്ന നിർബന്ധം ഉള്ളവർ കഫീൻ പ്രതിദിനം 200 മില്ലിഗ്രാമായി പരിമിതപ്പെടുത്തുക. ഇത് ഏകദേശം ഒരു ചെറിയ കപ്പ് കാപ്പിയിൽ കാണപ്പെടുന്ന അളവാണ്. കാപ്പിക്ക് പകരം, കുങ്കുമപ്പൂവോ ഏലക്കായോ ചേർത്ത് ചെറുചൂടുള്ള പാൽ കുടിക്കാൻ ശ്രമിക്കുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/05/uae-1022/#google_vignette
    https://www.pravasiinfo.com/2024/12/05/uae-1023/
  • ഈ മൊബൈല്‍ ഫോണുകളില്‍ അടുത്തവര്‍ഷം മുതൽ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല, മുന്നറിയിപ്പ് നൽകി അധികൃതർ

    ഈ മൊബൈല്‍ ഫോണുകളില്‍ അടുത്തവര്‍ഷം മുതൽ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല, മുന്നറിയിപ്പ് നൽകി അധികൃതർ

    2025 ല്‍ വിവിധ ഉപകരണങ്ങളില്‍ വാട്സാപ്പ് നിശ്ചലമാകും. അടുത്തവര്‍ഷം മെയ് അഞ്ച് മുതൽ, 15.1-നേക്കാൾ പഴയ ഐഒഎസ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുൾപ്പെടെ പഴയ ഐഫോണ്‍ മോഡലുകളുള്ള ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയില്ല. നിലവിൽ, ആൻഡ്രോയിഡ് 5.0ലും പുതിയ പതിപ്പുകളിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളും ഐഒഎസ് 12ലും അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളെയും വാട്സാപ്പ് പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളുമായി ഒത്തുചേരാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കുള്ള പിന്തുണ വാട്സാപ്പ് നിർത്തലാക്കും. അതേസമയം, ആൻഡ്രോയിഡ് ഉപയോക്താക്കളെ ഈ അപ്‌ഡേറ്റ് ബാധിക്കില്ല. സാധാരണ പോലെ വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാം. പുതിയ ഐഫോണ്‍ മോഡലുകളുള്ള ഉപയോക്താക്കൾക്ക് ഐഒഎസ് 15.1ലേക്കോ അതിനുമുകളിലോ അപ്‌ഡേറ്റ് ചെയ്യാനാകുന്നവർക്ക് ലഭ്യമായ ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ പ്രവർത്തിപ്പിക്കുന്നിടത്തോളം ആപ്പിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. ആപ്പിൻ്റെ പ്രകടനം ഒപ്റ്റിമൈസ് ചെയ്യുക, മൊബൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ ഫീച്ചറുകൾ, നൂതനതകൾ എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് വാട്ട്‌സ്ആപ്പ് ഊന്നിപ്പറഞ്ഞു. പഴയ ഉപകരണങ്ങൾക്കുള്ള പിന്തുണ നിർത്തുന്നത്, ആധുനിക സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്ലാറ്റ്‌ഫോമിനെ അനുവദിക്കുമെന്ന് വാട്സാപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വിശദീകരിക്കുന്നു. അതിനാൽ ഇതിന് പുതിയവയെ പിന്തുണയ്‌ക്കാനും സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ നിലനിർത്താനും കഴിയും.

    വാട്സാപ്പ് ഇനി പിന്തുണയ്ക്കുന്നില്ലെങ്കിൽ എന്ത് സംഭവിക്കും

    2025 മെയ് സമയപരിധിക്ക് ശേഷവും വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാൻ നിങ്ങൾ ഒന്നുകിൽ പുതിയ ഐഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം അല്ലെങ്കിൽ ഏറ്റവും പുതിയ ഐഒഎസ് പതിപ്പിലേക്ക് (സാധ്യമെങ്കിൽ) അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. വാട്ട്‌സ്ആപ്പ് അതിൻ്റെ വെബ്‌സൈറ്റിൽ പ്രസ്താവിച്ചു, “ഞങ്ങൾ നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പിന്തുണയ്‌ക്കുന്നത് നിർത്തുന്നതിന് മുമ്പ്, നിങ്ങളെ വാട്ട്‌സ്ആപ്പിൽ അറിയിക്കുകയും അപ്‌ഗ്രേഡ് ചെയ്യാൻ നിരവധി തവണ ഓർമ്മപ്പെടുത്തുകയും ചെയ്യും. പുതിയ ഐഫോണ്‍ മോഡലുകളുള്ളവർക്ക്, 15.1-നേക്കാൾ മുമ്പാണ് ഐഒഎസ് പതിപ്പ് പ്രവർത്തിപ്പിക്കുന്നതെങ്കിൽപ്പോലും നിങ്ങൾക്ക് ഏറ്റവും പുതിയ ഐഒഎസ് പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനും മാറ്റം പ്രാബല്യത്തിൽ വന്നാൽ വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാനും കഴിയും. അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങളുടെ ഐഫോണിൽ ക്രമീകരണങ്ങൾ > പൊതുവായ > സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് എന്നതിലേക്ക് പോകുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/04/bigticket-9/
    https://www.pravasiinfo.com/2024/12/04/currency-31/
  • ജോലി ഇല്ലെങ്കിലും സാമ്പത്തികം ഭദ്രമാക്കാം, അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

    ജോലി ഇല്ലെങ്കിലും സാമ്പത്തികം ഭദ്രമാക്കാം, അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

    കയ്യില്‍ പണമുണ്ടായിരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ശക്തി തന്നെയാണ്. അത് ജോലിയുള്ളവര്‍ ആയാലും അല്ലാത്തവര്‍ ആയാലും. സ്വന്തം കാര്യങ്ങള്‍ക്കും ഭാവിയിലെ ആവശ്യങ്ങള്‍ക്കുമായി സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. എന്നാല്‍ ജോലി ചെയ്യാത്തവരെ സംബന്ധിച്ചെടുത്തോളം അത് അല്‍പ്പം വെല്ലുവിളിയുമാണ്. എന്നാല്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഏതൊരു സ്ത്രീയ്ക്കും സാമ്പത്തികമായി ശക്തി നേടാനും ഭാവി സുരക്ഷിതമാക്കാനും പണം വിദഗ്ധമായി കൈകാര്യം ചെയ്യാനും സാധിക്കും. അതിനുള്ള ഏഴ് എളുപ്പവഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.

    സാമ്പത്തികകാര്യങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുക പണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭര്‍ത്താവിനെയോ കുടുംബത്തിലെ ആണുങ്ങളെയോ ഏല്‍പ്പിക്കാതെ സ്വന്തമായി തന്നെ കൈകാര്യം ചെയ്യാന്‍ പരിശീലിക്കുക. ദിവസമോ ആഴ്ചയിലൊരിക്കലോ ചിലവുകളും വരവും ബാങ്ക് ബാലന്‍സുമെല്ലാം പരിശോധിക്കുക. വരവുചിലവുകള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ ബജറ്റ് തയ്യാറാക്കുക. മറ്റാരെങ്കിലുമായി അക്കൗണ്ട് വിവരങ്ങളോ സമ്പാദ്യ വിവരങ്ങളോ പങ്കുവെക്കുന്നുണ്ടെങ്കില്‍ ഒരിക്കലും അതിന്റെ നിയന്ത്രണം അവരെ ഏല്‍പ്പിക്കാതിരിക്കുക. ഇനി സ്വന്തമായി ഒരു വരുമാനവും ഇല്ലാത്തവരാണെങ്കില്‍ പങ്കാളിക്കൊപ്പം ഇത്തരം കാര്യങ്ങളില്‍ ഇടപെടുക. ഓരോ മാസവുമുള്ള അടവുകളെ കുറിച്ചും വരവുചിലവുകളെ കുറിച്ചും ക്യതൃമായി അറിഞ്ഞിരിക്കുക.

    ഭാവിയെ കുറിച്ച് ഒരു പ്ലാന്‍ വേണം ഭാവിയെ കുറിച്ച് കൃത്യമായൊരു പ്ലാനിംഗ് ഉള്ളത് സാമ്പത്തികമായി സുരക്ഷിതമാകുന്നതില്‍ പ്രധാനമാണ്. വാര്‍ധക്യകാലം സുരക്ഷിതമാക്കുന്നതിന് ഒരു നീക്കിയിരുപ്പ് ഉണ്ടാകുന്നത് നല്ലതാണ്. പൊതുവേ പുരുഷന്മാരേക്കാള്‍ ആയുസ്സ് കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ട് പങ്കാളിയുടെ സാമ്പത്തിക രപിന്തുണ നഷ്ടമായാലുള്ള അവസ്ഥ മുമ്പില്‍ കാണണം. മറ്റാര്‍ക്കും ബാധ്യതയാകാതിരിക്കാന്‍ വാര്‍ധക്യ കാലത്തേക്ക് മാത്രമായി ഒരു സമ്പാദ്യം മാറ്റിവെക്കുക.

    ലോണ്‍ നല്ലതാണ് ബാധ്യതകള്‍ സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളി ആണെങ്കിലും ലോണുകള്‍ ഒന്നും ഇല്ലെങ്കില്‍ അതും സാമ്പത്തികസുരക്ഷയ്ക്ക് വെല്ലുവിളി ആണെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന ഭയത്താല്‍ ഇവര്‍ക്ക് പണം വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ മടിക്കും. അതുകൊണ്ട് വളരെ ആലോചിച്ച് സാമ്പത്തികമായി വലിയ ബാധ്യതയാകാത്ത ലോണിനോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുക, അത് വിദഗ്ധമായി ഉപയോഗപ്പെടുത്തുക.

    ഉയര്‍ന്ന പലിശയുള്ള ലോണുകള്‍ കുറയ്ക്കുക ചില വായ്പകള്‍ നല്ലതാണെങ്കില്‍ മറ്റുചില വായ്പകള്‍ എന്നന്നേക്കുമായി നമ്മളെ കുരുക്കിലാക്കും. ഉയര്‍ന്ന പലിശ ഈടാക്കുന്ന വായ്പകള്‍ എടുക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. അത്തരം വായ്പകള്‍ ഉണ്ടൈങ്കില്‍ എത്രയും വേഗം അവ തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക.

    ബാങ്കുകളുമായി നല്ല ബന്ധം പുലര്‍ത്തുക സാമ്പത്തികമായി ആശ്രയിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക. സാമ്പത്തികമായ സഹായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അക്കൗണ്ട് സംബന്ധമായ സംശയങ്ങള്‍ക്കും ആരെയാണ് ബന്ധപ്പെടേണ്ടത് എന്നുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. പലിശസംബന്ധമായതും ലോണ്‍ സംബന്ധമായതുമായ കാര്യങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാന്‍ ഇവര്‍ക്ക് സാധിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/03/uae-1003/#google_vignette
    https://www.pravasiinfo.com/2024/12/03/uae-1004/
  • ഒന്നല്ല, രണ്ടല്ല, നിരവധി ഗുണങ്ങള്‍, എമിറേറ്റ്സ് ഐഡിയെ കുറിച്ച് കൂടുതല്‍ അറിയാം

    ഒന്നല്ല, രണ്ടല്ല, നിരവധി ഗുണങ്ങള്‍, എമിറേറ്റ്സ് ഐഡിയെ കുറിച്ച് കൂടുതല്‍ അറിയാം

    യുഎഇയിലെ പ്രവാസികള്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമാണ് എമിറേററ്സ് ഐഡി. ഇലക്ട്രോണിക് ചിപ്പ് ഈ കാര്‍ഡില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. കാര്‍ഡ് ഉടമയുടെ എല്ലാ വിവരങ്ങളും ഈ കാര്‍ഡില്‍ ഉണ്ടാകും. അംഗീകൃത അധികാരികള്‍ക്ക് അത് പരിശോധിക്കാന്‍ കഴിയും. എമിറേറ്റ്സ് ഐഡി രാജ്യത്തുടനീളം തിരിച്ചറിയല്‍ രേഖയായും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നു. എമിറേറ്റ്സ് ഐഡിയുടെ മറ്റ് ഗുണങ്ങള്‍ അറിയാം…

    രാജ്യത്ത് എളുപ്പത്തില്‍ എന്‍ട്രി , എക്സിറ്റ് (പ്രവേശിക്കാനും പുറത്തുകടക്കാനും)- രാജ്യത്തെ ഇമിഗ്രേഷന്‍, എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കാര്യക്ഷമമാണ്. എമിറേറ്റ്സ് ഐഡി ഇല്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഈ പ്രക്രിയകള്‍ പൂര്‍ത്തിയാകും. എന്നാല്‍, എമിറേറ്റ്സ് ഐഡി ഒരു മുന്‍തൂക്കം നല്‍കുന്നു. യുഎഇയിലെ താമസക്കാർക്ക് അവരുടെ മുഖം സ്‌കാൻ ഉപയോഗിച്ച് ഇ-ഗേറ്റുകളിലൂടെ ബോർഡിങ് പാസ് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും കഴിയും.

    വിസ രഹിത യാത്ര- യുഎഇ നിവാസികൾക്ക് ലോകമെമ്പാടുമുള്ള നിരവധി ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ഉപയോഗിച്ച് യാത്ര ചെയ്യാനാകും.

    ഇന്ധനത്തിന് പണമടയ്ക്കാം- രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ഇന്ധനത്തിന് പണമടയ്ക്കാം. അടുത്ത തവണ ഒരു അഡ്‌നോക് സ്റ്റേഷനിൽ ഇന്ധനം നിറയ്ക്കുകയാണെങ്കിൽ, ഒരു അഡ്‌നോക് വാലറ്റിനായി രജിസ്റ്റർ ചെയ്യണം. നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി വാലറ്റുമായി ലിങ്ക് ചെയ്‌ത് അതിൽ ഫണ്ട് ലോഡ് ചെയ്യാം. അതിനാൽ, ഭാവിയിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുന്നതിനുപകരം, ഇന്ധനത്തിന് പണമടയ്ക്കാൻ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം.

    ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലേ? ഒരു പ്രശ്നവുമില്ല!– ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിന് എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം.

    വിസ നില പരിശോധിക്കാം- എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് വിസ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം. ജിഡിആർഎഫ്എ (GDRFA ദുബായ്) അല്ലെങ്കിൽ ഐസിപി (ICP യുഎഇ) വെബ്‌സൈറ്റിൽ നിങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.

    യാത്രാ നിരോധനം പരിശോധിക്കാം- ദുബായ് പോലീസ് ആപ്ലിക്കേഷൻ അല്ലെങ്കിൽ ഐസിപി വെബ്സൈറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് യാത്രാ നിരോധനം കിട്ടിയിട്ടുണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കാം. സേവന വിഭാഗത്തിലേക്ക് പോയി യാത്രാ നിരോധന ഓപ്ഷൻ തെരഞ്ഞെടുക്കുക, തുടർന്ന് നിങ്ങൾക്ക് യാത്രാ നിരോധനമുണ്ടോയെന്ന് പരിശോധിക്കാൻ എമിറേറ്റ്സ് ഐഡി വിശദാംശങ്ങൾ നൽകുക.

    സർക്കാർ സേവനങ്ങൾ ഓൺലൈനായി പരിശോധിക്കാം– ഒരു താമസക്കാരന് എമിറേറ്റ്സ് ഐഡി ലഭിച്ചുകഴിഞ്ഞാൽ സർക്കാർ സേവനങ്ങൾ ആക്സസ് ചെയ്യുന്നത് വളരെ എളുപ്പമാകും. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുമുള്ള സേവനങ്ങൾ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടലുകളിൽ ഒന്ന് താമസക്കാർക്ക് ഉപയോഗിക്കാം.

    ഡ്രൈവിങ് ലൈസൻസ് നേടാം– ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് അപേക്ഷിക്കുന്നതും കർശനമായ പരിശോധനകൾ നൽകുന്നതും യുഎഇയിൽ എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ഒരു അപേക്ഷകന് എമിറേറ്റ്സ് ഐഡി ഉണ്ടായിരിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/02/bigticket-8/#google_vignette
    https://www.pravasiinfo.com/2024/12/02/uae-995/
  • വിദേശയാത്ര നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; ജാഗ്രത നിർദേശവുമായി നോര്‍ക്ക

    വിദേശയാത്ര നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; ജാഗ്രത നിർദേശവുമായി നോര്‍ക്ക

    വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയില്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കവറേജിലൂടെ സഹായിക്കും. സന്ദര്‍ശകവിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് കുറച്ച് കാലത്തേക്ക് മാത്രം സന്ദര്‍ശനം നടത്തുന്നവരെ ഉദ്ധേശിച്ചുള്ളതാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് പരിരക്ഷ മറ്റ് സാഹചര്യങ്ങളിലും കിട്ടും. ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്‌ളൈറ്റ് റദ്ദാകുക, യാത്രയില്‍ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പാസ്‌പോര്‍ട്ട് നഷ്ടമാകുന്ന സാഹചര്യത്തില്‍ പരാതി നല്‍കുന്നത് മുതല്‍ പുതിയതിന് അപേക്ഷിക്കുന്നത് വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇന്‍ഷുറന്‍സ് കവറേജ് സഹായകമാകുമെന്ന് നോര്‍ക്ക അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/02/uae-994/
  • വിമാനത്തിൽ പറക്കാൻ ഇനി ചിലവേറും: വ്യോമയാന ഇന്ധനത്തിന് വില വർധിപ്പി ച്ചു

    വിമാനത്തിൽ പറക്കാൻ ഇനി ചിലവേറും: വ്യോമയാന ഇന്ധനത്തിന് വില വർധിപ്പി ച്ചു

    എണ്ണക്കമ്പനികൾ വ്യോമയാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ നേരത്തെ വർധിപ്പിച്ചിരുന്നു. ഒരുമാസത്തിന് പിന്നാലെ ഡിസംബറില്‍ വീണ്ടും ഇന്ധനവില വർധിപ്പിച്ചതോടെയാണ് വിമാനക്കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്.3.3 ശതമാനത്തിന്റെ വളർച്ചയാണ് എടിഎഫിന്റെ വിലയിൽ ഒരുമാസം കൊണ്ട് ഉണ്ടായത്. ഡൽഹിയിൽ ഒരു കിലോലിറ്റർ എടിഎഫിന് 91,856.84 രൂപയും കൊൽക്കത്തയിൽ 94,551.63 രൂപയും മുംബൈയിൽ 85,861.02 രൂപയും ചെന്നൈയിൽ 95,231.49 രൂപയുമാണ് ഇന്നത്തെ വില.

    ഒക്ടോബർ ഒന്നിന് കിലോലിറ്ററിന് 5,883 രൂപയും സെപ്റ്റംബർ ഒന്നിന് 4,495.5 രൂപയും കുറച്ചിരുന്നു. പിന്നീട് നവംബർ മാസത്തിൽ ഇന്ധന വില 1318 രൂപയും ഡിസംബർ ഒന്നിന് 2941 രൂപയും വില വർധിപ്പിക്കുകയായിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/01/uae-990/
    https://www.pravasiinfo.com/2024/12/01/uae-992/#google_vignette