Month: September 2024

  • ഉറക്കത്തിലെ ഹൃദയാഘാതം, മരണത്തിന് കാരണമാകുമോ? വിശദമായി അറിയാം

    ഉറക്കത്തിലെ ഹൃദയാഘാതം, മരണത്തിന് കാരണമാകുമോ? വിശദമായി അറിയാം

    ഉറക്കത്തിൽ മരണം സംഭവിക്കുന്നതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഹൃദയാഘാതം മൂലം ഹൃദയത്തിന്റെ താളം തെറ്റുകയും എന്തെങ്കിലും റിഥം അതായത് അരിത്‌മിയ എന്നു പറയുന്ന പെട്ടെന്നുണ്ടാകുന്ന കാർഡിയാക് അറസ്റ്റ് മൂലം സംഭവിക്കുന്ന മരണം. ഇതല്ലാതെ ഹൃദയത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടായി പെട്ടെന്ന് അത് അടഞ്ഞു പോവുകയും ഹാർട്ട് അറ്റാക്കിലേക്കു നയിക്കുകയും ചെയ്യുന്നു. അതുമൂലവും പെട്ടെന്നുള്ള മരണം ഉണ്ടാകാം.

    രക്തക്കുഴലുകളുടെ ബ്ലോക്കില്ലാതെയുള്ള ചില ഹൃദ്രോഗങ്ങളും ഉണ്ട്. അതിൽ പലതും ജന്മനാ ഉണ്ടാകുന്ന പല വൈകല്യങ്ങള്‍ കൊണ്ടുള്ളതാണ്. ആ രോഗാവസ്ഥയ്ക്ക് ലോങ് ക്യൂറ്റി സിൻഡ്രോം (Long QT Syndrome) എന്നു പറയാറുണ്ട്. ഒരു ഇസിജി എടുത്ത് നോക്കിയാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. മറ്റു ചില അനുബന്ധ രോഗങ്ങളിലും പെട്ടെന്ന് ഒരു കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയും ഉറക്കത്തിൽ മരണം ഉണ്ടാവുകയും ചെയ്യാറുണ്ട്. അതുപോലെ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി അല്ലെങ്കിൽ ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ഇങ്ങനെയുള്ള രോഗാവസ്ഥകൾ, ചെറിയ കുട്ടികളിൽ കാണുന്ന സഡൻ ഇൻഫന്റ് സിൻഡ്രോം എന്ന അവസ്ഥ, ഇവയിലെല്ലാം തന്നെ പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിക്കുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.

    പലപ്പോഴും ഇതിനെ തടയാൻ പറ്റുന്നതല്ല. ഒരു ഹെല്‍ത് ചെക്കപ്പ് ചെയ്യുന്നതു വഴി, ഇസിജി എടുത്താൽ പ്രശ്നം മനസ്സിലാവുകയും കൂടുതൽ െടസ്റ്റ് ചെയ്ത് രോഗമുണ്ടോ എന്ന് ഉറപ്പിക്കുകയും ചെയ്യാം. അതുപോലെ ഈ അസുഖങ്ങൾ പലപ്പോഴും കുടുംബത്തിൽ പലർക്കും ഉണ്ടാകുന്നതായിട്ട് കണ്ടു വരുന്നുണ്ട്. പല തലമുറകളിലും ഇങ്ങനെ സഡൻ കാർഡിയാക് മരണങ്ങൾ ഉള്ള ഹിസ്റ്ററി പല രോഗികൾക്കും കാണാറുണ്ട്. ഒരു വ്യക്തിക്ക് അങ്ങനെ സംഭവിക്കുമ്പോൾ സഹോദരങ്ങൾക്കോ മക്കൾക്കോ ഈ രോഗം ഇല്ല എന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തേണ്ടതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/09/28/uae-546/
    https://www.pravasiinfo.com/2024/09/28/uae-rent/
  • വെർച്വൽ റിയാലിറ്റിയിലൂടെ താജ്മഹൽ കാണാം; പളുങ്കുപോലെ കണ്ണിനെ അമ്പരപ്പിക്കും വെണ്ണക്കൽകൊട്ടാംരം; ഒറ്റക്ലിക്കിൽ കാണാൻ അവസരം ഒരുക്കി ഗൂഗിൾ

    വെർച്വൽ റിയാലിറ്റിയിലൂടെ താജ്മഹൽ കാണാം; പളുങ്കുപോലെ കണ്ണിനെ അമ്പരപ്പിക്കും വെണ്ണക്കൽകൊട്ടാംരം; ഒറ്റക്ലിക്കിൽ കാണാൻ അവസരം ഒരുക്കി ഗൂഗിൾ

    ഇന്ത്യൻ നഗരമായ ആഗ്രയിലെ വെണ്ണക്കൽ കൊട്ടാരമായ താജ്മഹൽ കാണാൻ ആ​ഗ്രഹിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരത്താണിത്. ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്ക് ഷാജഹാൻ ചക്രവർത്തിയാണ് താജ്മഹൽ പണികഴിപ്പിച്ചത്. വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ഈ മഹാദ്ഭുതം മുഗൾ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായി കരുതപ്പെടുന്നു. 1983ൽ താജ്മഹൽ യുനെസ്‌കോ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടംനേടി. 1631ലാണ് താജ്മഹലിന്റെയും സമീപത്തുള്ള സ്മാരകങ്ങളുടെയും നിർമാണം തുടങ്ങിയത്. ആയിരക്കണക്കിന് കലാകാരന്മാരും ശിൽപ്പികളും ചേർന്ന് 22 വർഷമെടുത്താണ് പണി പൂർത്തിയാക്കിയത്. അന്ന് 3.2 കോടിയാണതിനു വേണ്ടി ചക്രവർത്തി ചെലവിട്ടത്.എല്ലാ വർഷവും, ലോകമെമ്പാടുമുള്ള നാല് ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് താജ്മഹൽ സന്ദർശിക്കുന്നത്. ഈ സന്ദർശകരിൽ 500,000-ത്തിലധികം വിദേശത്തുനിന്നുള്ളവരാണ്. ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.

    Virtual Tour 1:https://artsandculture.google.com/story/zAUxtGbI2DyODQ

    യുനെസ്‌കോ ഈ കൂറ്റൻ കെട്ടിടത്തെ ഔദ്യോഗിക ലോക പൈതൃക സൈറ്റായി തിരഞ്ഞെടുത്തു. കാൽനടയാത്രക്കാരുടെ തിരക്ക് ഈ ലോകാത്ഭുതത്തെ പ്രതികൂലമായി ബാധിക്കുന്നതായി യുനെസ്കോ അഭിപ്രായപ്പെടുന്നു. എന്നിട്ടും, താജ് കാണാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കുറ്റപ്പെടുത്താൻ പ്രയാസമാണ്. കാരണം, മധ്യവർഗം വളരുന്നു, അവരുടെ രാജ്യത്തെ വലിയ നിധികൾ സന്ദർശിക്കാൻ സമയം ചെലവഴിക്കുന്നു.

    പേഴ്‌സ്യൻ, തുർക്കിക്ക്, സാരസൻ, യൂറോപ്പ്യൻ, രാജപുത് ശൈലികളുടെ സമഞ്ജസമായ സമ്മേളനമാണ് താജ്മഹലിനെ വേറിട്ടതാക്കുന്നത്. കേവലമായ ഒരു ശവകുടീരത്തിൽ നിന്ന് കാലാതിവർത്തിയായ പ്രണയകുടീരമായി ആ വെണ്ണക്കൽ സൗധം മാറിയതും അതുകൊണ്ടു തന്നെ. ഉസ്താദ് അഹമ്മദ് ലാഹോറി, ഉസ്താദ് ഈസ എന്നിവരാണ് താജ്മഹലിന്റെ മുഖ്യ ശിൽപികളായി വിലയിരുത്തപ്പെടുന്നത്. കുംഭഗോപുരത്തിന്റെ താഴെയാണ് മുംതാസ് മഹലിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്. തൊട്ടടുത്തു തന്നെ ഷാജഹാന്റെ കബറിടവുമുണ്ട്. തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന താജ്മഹൽ ഇപ്പോൾ ആർക്കിയോളജിക്കൽ വകുപ്പിന് കീഴിലാണ്.

    Virtual Tour 2 https://artsandculture.google.com/story/zAUxtGbI2DyODQ

    ഒരു ദശാബ്ദത്തിനിടെ താജ്മഹൽ പണിയാൻ 20,000-ത്തിലധികം കരകൗശല വിദഗ്ധരെ കൊണ്ടുവന്നു. വെളുത്ത മാർബിൾ കല്ലുകൾ വിലയേറിയ കല്ലുകളിൽ നിന്ന് കൊത്തിയ പൂക്കളുടെ വിശദാംശങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.

    Google വെർച്വൽ റിയാലിറ്റിയെക്കുറിച്ച്

    കൊവിഡ് ബാധിച്ച് യാത്ര നഷ്ടപ്പെട്ടവർക്കായി വെർച്വൽ റിയാലിറ്റി സംവിധാനവുമായി ഗൂഗിൾ. ലോകത്തിലെ നിധികൾ ഓൺലൈനിൽ എത്തിക്കുന്നതിന് Google കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കുന്ന 2000-ലധികം പ്രമുഖ മ്യൂസിയങ്ങളിൽ നിന്നും ആർക്കൈവുകളിൽ നിന്നുമുള്ള ഉള്ളടക്കം Google Arts & Culture അവതരിപ്പിക്കുന്നു.

    താജ്മഹൽ കാണുക: https://artsandculture.google.com/story/zAUxtGbI2DyODQ

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/09/27/uae-540/
    https://www.pravasiinfo.com/2024/09/27/uae-541/#google_vignette
  • മികച്ച വരുമാനമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം; എങ്കിൽ ഇതാ ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി അവസരങ്ങൾ, ഉടൻ അപേക്ഷിക്കൂ

    മികച്ച വരുമാനമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം; എങ്കിൽ ഇതാ ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി അവസരങ്ങൾ, ഉടൻ അപേക്ഷിക്കൂ

    യുഎഇയിലെ റീട്ടെയിൽ വ്യവസായത്തിൽ നിങ്ങൾ സംതൃപ്തമായ ഒരു കരിയറിനായി തിരയുകയാണോ? വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു പ്രശസ്ത റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിനപ്പുറം നോക്കേണ്ട. തൊഴിൽ ആവശ്യകതകൾ, ലഭ്യമായ ഒഴിവുകൾ, അപേക്ഷാ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട അറിഞ്ഞുകൊണ്ട് നൽകിക്കൊണ്ട് യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റ് കരിയറിൽ ജോലി സുരക്ഷിതമാക്കാം.

    ലുലു ഹൈപ്പർമാർക്കറ്റ് കരിയറിന് യോഗ്യത നേടുന്നതിന്, നിങ്ങൾ ചില ആവശ്യകതകൾ പാലിക്കേണ്ടതുണ്ട്. ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ ദയവായി ശ്രദ്ധിക്കുക:

    -നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
    -യുഎഇ ഇതര പൗരന്മാർക്ക് സാധുതയുള്ള വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം.
    -കുറഞ്ഞത് 1 വർഷത്തെ പ്രസക്തമായ അനുഭവം അഭികാമ്യമാണ്, പ്രത്യേകിച്ച് ഒരു റീട്ടെയിൽ അല്ലെങ്കിൽ ഉപഭോക്തൃ സേവന ക്രമീകരണത്തിൽ.
    -ചില സ്ഥാനങ്ങൾക്ക് ഒരു ബാച്ചിലേഴ്സ് ബിരുദം ആവശ്യമായി വന്നേക്കാം.
    -ഇംഗ്ലീഷിൽ പ്രാവീണ്യം അനിവാര്യമാണ്, അറബി ഭാഷയിലുള്ള അറിവ് പ്രയോജനകരമാണ്.
    -നേതൃത്വം, ടീം വർക്ക്, ഫലപ്രദമായ ആശയവിനിമയ കഴിവുകൾ എന്നിവ വളരെ വിലമതിക്കുന്നു.

     SEND YOUR CV: [email protected]

    APPLY NOW:  Lulu Hypermarket Offical Page.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

    https://www.pravasiinfo.com/2024/09/16/uae-492/
  • ജിമ്മിലെ മരണങ്ങള്‍ തുടര്‍കഥയാകുമ്പോള്‍; വ്യായാമത്തിനു മുമ്പ് പരിശോധന നല്ലത്, അറിയാം ഇക്കാര്യങ്ങള്‍

    ജിമ്മിലെ മരണങ്ങള്‍ തുടര്‍കഥയാകുമ്പോള്‍; വ്യായാമത്തിനു മുമ്പ് പരിശോധന നല്ലത്, അറിയാം ഇക്കാര്യങ്ങള്‍

    കുഴഞ്ഞുവീണു മരിക്കുന്ന മിക്ക സംഭവങ്ങളിലും അതിനു പ്രധാനകാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങളായിരിക്കും. ഒന്നുകിൽ ഹൃദയാഘാതമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിശ്ചലമാകുന്നത്, അല്ലെങ്കിൽ ഹൃദയത്തിന്റെ താളം അഥവാ സ്പന്ദനം അമിത വേഗത്തിലാകുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ. ചെറുപ്പക്കാരിൽ എന്തുകൊണ്ടാണ് ഇങ്ങനെ കൂടുതലായി കാണുന്നതെന്നു ചോദിച്ചാൽ വ്യക്തമായ മറുപടിയില്ല; ചില സാധ്യതകളാണു പറയാനാകുക.

    താളം തെറ്റിക്കുന്ന ഹോർമോണുകൾ

    ശാരീരികമായി വളരെയധികം അധ്വാനിക്കുന്നവരും വ്യായാമം ചെയ്യുന്നവരുമായ യുവാക്കൾ മരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ അടുത്തകാലത്തുണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും സിനിമ, കായിക മേഖലയിൽ പ്രവർത്തിക്കുന്നവർ. ജിമ്മിലും മറ്റും നന്നായി വർക്കൗട്ട് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ചില ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കും. പ്രത്യേകിച്ച്, രക്തത്തിലെ അഡ്രിനാലിന്റെ തോത് വളരെയധികം ഉയരും. ഇതുമൂലം ഹൃദയതാളത്തിൽ വ്യതിയാനമുണ്ടാകാം. ഇതിനെ ‘കാർഡിയാക് അരിത്‌മിയ’ എന്നാണു പറയുക. ഒരാളെ പെട്ടെന്നുള്ള മരണത്തിലേക്കു തള്ളിവിടാൻ ഇതുമതി. അത്തരം സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട ജീവൻ രക്ഷാമാർഗമാണു കാർഡിയോപൾമനറി റെസസിറ്റേഷൻ (സിപിആർ). എന്നാൽ, എങ്ങനെയാണു സിപിആർ ചെയ്യേണ്ടതെന്നതു രക്ഷിക്കാനെത്തുന്നയാൾ അറിയണം. അങ്ങനെയെങ്കിൽ കുഴഞ്ഞു വീഴുന്നവരിൽ ചിലരെയെങ്കിലും ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ‌ കഴിയും. രണ്ടാമത്തെ കാരണം ഹൃദയാഘാതം തന്നെയാണ്. രക്തധമനികൾ പെട്ടെന്ന് അടഞ്ഞുപോകുമ്പോൾ ഹൃദയത്തിലെ മാംസപേശികൾക്കു കേടുപാടു സംഭവിക്കും. ഇതുമൂലം രക്തസമ്മർദം പെട്ടെന്നു താഴുക, ഹൃദയതാളങ്ങളിൽ വ്യതിയാനം സംഭവിക്കുക എന്നീ അവസ്ഥകളുണ്ടാകുകയും അതു മരണത്തിലേക്കു നയിക്കുകയും ചെയ്യാം.

    നമ്മൾ അറിയാത്ത ഹൃദയ പരാജയം

    രോഗമാണെന്നു നമുക്കു മനസ്സിലാക്കാനാകാത്തൊരു രോഗമുണ്ട്– ഡൈലേറ്റഡ് കാർഡിയോമയോപ്പതിയെ (ഡിസിഎം) തുടർന്നുണ്ടാകുന്ന ഹൃദയ പരാജയം. കോവിഡ് പോലുള്ള ശക്തമായ വൈറൽ പനിയുടെ പാർശ്വഫലമായാണ് ഇത്തരം അസുഖമുണ്ടാകുന്നത്. പനിയെത്തുടർന്നു ചെറിയ ശ്വാസംമുട്ടോ ചുമയോ അനുഭവപ്പെടും. ഡോക്ടർമാർ ആന്റിബയോട്ടിക്കോ മറ്റു മരുന്നുകളോ നൽകും. പക്ഷേ, ഈ വൈറൽ പനി ഹൃദയത്തിലെ മാംസപേശികളെ ബാധിക്കും (വൈറൽ മയോകാർഡൈറ്റിസ്). പലപ്പോഴും ഇതു കണ്ടെത്താൻ വൈകും. വൈറൽ പനിയുമായി ചികിത്സ തേടുന്ന ഒരാളിന്റെ ഹൃദയ പരിശോധനകൾ (എക്കോകാർഡിയോഗ്രാം, ഇസിജി തുടങ്ങിയവ) സാധാരണഗതിയിൽ നടത്താറില്ല. അതിനാൽ വൈറൽ മയോകാർഡൈറ്റിസ് കണ്ടെത്താൻ കാലതാമസമുണ്ടാകും. മാംസപേശികളിലെ നീർക്കെട്ട് അല്ലെങ്കിൽ അണുബാധ മൂലം ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയും. അതു മെല്ലെ ഹൃദയപരാജയത്തിലേക്കു നീങ്ങും; നമ്മൾ അറിയുക പോലുമില്ല. കാർഡിയോമയോപ്പതി എന്ന ഈ അസുഖം അമിതമായി കായികാധ്വാനത്തിൽ ഏർപ്പെടുമ്പോൾ പെട്ടെന്നു ഹൃദയ സ്തംഭനത്തിനുള്ള സാഹചര്യം സൃഷ്ടിക്കും. അങ്ങനെ ആളുകൾ പെട്ടെന്നു കുഴ‍ഞ്ഞു വീഴും.

    സൂക്ഷിക്കണം മനസ്സിനെയും

    മാനസിക സമ്മർദം അഥവാ സ്ട്രെസ് മൂലം പെട്ടെന്നു കുഴഞ്ഞുവീണ് ഒരാൾ മരിക്കുമോയെന്നു സംശയം തോന്നാം. സാധാരണഗതിയിൽ ഒരാളിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വിരളമാണ്. എന്നാൽ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, രക്തധമനിയിൽ തടസ്സങ്ങളുള്ളവർ, വാൽവിനു തകരാറുള്ളവർ, കാർഡിയോമയോപ്പതിയുള്ളവർ തുടങ്ങിയവരിൽ താങ്ങാനാകുന്നതിലുമപ്പുറം സമ്മർദമുണ്ടായാൽ പെട്ടെന്നു ഹൃദയതാളങ്ങൾക്കു വ്യതിയാനം വന്നു ഹൃദയം നിശ്ചലമാകാം. ഇതും കൃത്യസമയത്തു കണ്ടെത്താൻ നമുക്കു കഴിയില്ല.

    അവഗണിക്കരുതാത്ത മുന്നറിയിപ്പുകൾ

    പെട്ടെന്നു ഹൃദയസ്തംഭനം ഉണ്ടാകുന്നവർക്കു ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുൻപു ശരീരം ചില മുന്നറിയിപ്പുകൾ നൽകാറുണ്ട്. നമ്മൾ പലപ്പോഴും അത് അവഗണിക്കും. അകാരണമായി ഉണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടൽ, കാരണം മനസ്സിലാക്കാൻ കഴിയാത്ത ക്ഷീണം, ഊർജസ്വലതയില്ലായ്മ, ഉറങ്ങണമെന്ന തോന്നൽ തുടങ്ങിയവ നമ്മുടെ ഹൃദയാരോഗ്യം കുറയുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കണം. ഇത്തരം സൂചനകൾ ലഭിക്കുമ്പോൾതന്നെ വിദഗ്ധപരിശോധന നടത്തുന്നതുവഴി ചികിത്സ തേടാനും പെട്ടെന്നുള്ള മരണങ്ങൾ ഒഴിവാക്കാനും കഴിയും.

    വ്യായാമത്തിനു മുൻപ് പരിശോധന നല്ലത്

    ഒരു പ്രത്യേക വ്യായാമമുറ ആരംഭിക്കുകയോ അല്ലെങ്കിൽ ജീവിതശൈലിയിൽ ക്രമീകരണം വരുത്തുകയോ ചെയ്യുന്നവർ അതിനു മുൻപു വിദഗ്ധ പരിശോധനയ്ക്കു വിധേയരാകുന്നതാണു നല്ലത്. ഉദാഹരണത്തിന്, ജിംനേഷ്യത്തിൽ വർക്ക്ഔട്ട് ആരംഭിക്കുന്നതിനു മുൻപു ശരീരം, പ്രത്യേകിച്ചു ഹൃദയം ആ സമ്മർദം താങ്ങുമോയെന്നറിയണം. കാർഡിയോളജിസ്റ്റിനെ സമീപിച്ചു വിശദപരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷമേ വ്യായാമം ആരംഭിക്കാവൂ. അമിത രക്തസമ്മർദം, ഹൃദയത്തിലെ മാംസപേശികൾക്ക് അമിതമായ കട്ടിയുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധനകളിലൂടെ കണ്ടെത്താൻ കഴിയും. അതിനനുസരിച്ചു ജീവിതശൈലി ചിട്ടപ്പെടുത്തിയാൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

  • മുതിര്‍ന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: പദ്ധതി അടുത്തയാഴ്ച മുതല്‍, കൂടുതലറിയാം…

    മുതിര്‍ന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: പദ്ധതി അടുത്തയാഴ്ച മുതല്‍, കൂടുതലറിയാം…

    മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. രാജ്യവ്യാപകമായി ആരംഭിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലായിരിക്കും ആദ്യം നടപ്പാക്കുക. പദ്ധതിയില്‍ ചേരാന്‍ യോഗ്യരായവര്‍ ആയുഷ്മാന്‍ മൊബൈല്‍ ആപ്പ് വഴിയോ പിഎംജെവൈ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കേണ്ടതുണ്ട്. 70 വയസ്സോ അതിന് മുകളിലോ ഉള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. പ്രായം സ്ഥിരീകരിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കുമായി ആധാര്‍ കാര്‍ഡ് ആവശ്യമാണ്.

    പദ്ധതിയില്‍ ചേര്‍ന്നാല്‍ കാത്തിരിപ്പ് കാലയളവില്ലാതെ ഉടനെതന്നെ ആരോഗ്യ പരിരക്ഷ ലഭിക്കും. രജിസ്‌ട്രേഷനും കൈവൈസി നടപടിക്രമങ്ങള്‍ക്കും ശേഷം വ്യക്തികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. നിശ്ചിത പ്രായത്തിന് മുകളിലുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കുമായി പ്രതിവര്‍ഷം പരമാവധി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ഒരാള്‍ക്ക് 1,102 രൂപയാണ് വാര്‍ഷിക പ്രീമിയം. 60ശതമാനം വിഹിതം കേന്ദ്ര സര്‍്ക്കാര്‍ നല്‍കും. 40 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരും. നീതി ആയോഗ് സമിതിയുടെ ശുപാര്‍ശ പ്രകാരം കേന്ദ്രത്തിന്റെ പ്രീമിയം വര്‍ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 70 വയസ്സും അതിന് മുകളിലുള്ളവരെയും ചേര്‍ത്ത് പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചത്. പ്രാരംഭ ചെലവുകള്‍ക്കായി 3,437 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

  • പ്രവാസികൾക്കായി നോർക്ക ബിസിനസ് ക്ലിനിക്; എങ്ങനെ ഉപയോഗപ്പെടുത്താം; അറിയാം വിശദമായി

    പ്രവാസികൾക്കായി നോർക്ക ബിസിനസ് ക്ലിനിക്; എങ്ങനെ ഉപയോഗപ്പെടുത്താം; അറിയാം വിശദമായി

    നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം 2024 സെപ്റ്റംബര്‍ 12 ന് റസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മികച്ച സംരംഭകമേഖലകളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, വിവിധ ലൈസൻസുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഴിയും നോര്‍ക്ക റൂട്ട്സ് വഴിയും നല്‍കിവരുന്ന വിവിധ സേവനങ്ങള്‍ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുളള അവബോധം നല്‍കുന്നതിനും നിലവിലെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും സഹായിക്കുന്നതാണ് സേവനം. ചടങ്ങില്‍ നോര്‍ക്ക ബിസ്സിനസ്സ് ക്ലിനിക്കിന്റെ ലോഗോ പ്രകാശനം സിഇഒ അജിത് കോളശ്ശേരി നിര്‍വഹിക്കും. ഓണ്‍ലൈനായും ഓഫ് ലൈനായുമുളള നോര്‍ക്ക ബിസിനസ് ക്ലിനിക്ക് സേവനം പ്രയോജനപ്പെടുത്തുന്നതിന് 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019 മുതല്‍ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

  • എന്തിനും ഏതിനും എ.ഐ സഹായം; ഉപയോക്താക്കളെ വിസ്മയിപ്പിക്കാൻ പുതിയ ഫോണിലെ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ: പുതിയ ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

    എന്തിനും ഏതിനും എ.ഐ സഹായം; ഉപയോക്താക്കളെ വിസ്മയിപ്പിക്കാൻ പുതിയ ഫോണിലെ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ: പുതിയ ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

    വൈവിധ്യമാർന്ന സവിശേഷതകളുമായാണ് ആപ്പിൾ ഐഫോൺ 16 എത്തിയിരിക്കുന്നത്. അതിൽ ശ്രദ്ധേയമാകുകയാണ് ആപ്പിൾ ഇന്റലിജൻസ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ സ്വകാര്യതയ്ക്കുള്ള അസാധാരണമായ മുന്നേറ്റമായാണ് ഇതിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത മാസം യു.എസ് ഇംഗ്ലീഷിൽ ആദ്യ സെറ്റ് ഫീച്ചറുകൾ പുറത്തിറക്കുന്നതോടെ ആപ്പിൾ ഇൻ്റലിജൻസ് സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റായി ലഭ്യമാകും.

    ആപ്പിൾ ഇൻ്റലിജൻസിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് അവരുടെ എഴുത്ത് മെച്ചപ്പെടുത്താനാകും. ഐഒഎസിൽ നിർമ്മിച്ച സിസ്റ്റം വൈഡ് റൈറ്റിംഗ് ടൂളുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മെയിൽ, കുറിപ്പുകൾ, പേജുകൾ, തേർഡ് പാർട്ടി ആപ്പുകൾ എന്നിവയുൾപ്പെടെ അവർ എഴുതുന്ന മിക്കവാറും എല്ലായിടത്തും വാചകം തിരുത്തിയെഴുതാനും പ്രൂഫ് റീഡുചെയ്യാനും സംഗ്രഹിക്കാനും കഴിയും. കുറിപ്പുകളിലും ഫോൺ ആപ്പുകളിലും, ഉപയോക്താക്കൾക്ക് ഓഡിയോ റെക്കോർഡ് ചെയ്യാനും പകർത്താനും സംഗ്രഹിക്കാനും കഴിയുമെന്നതും പ്രത്യേകതയാണ്. ഫോൺ ആപ്പ് ഉപയോഗിച്ച് കോൾ റെക്കോർഡ് ചെയ്യുന്നതിന് മുന്നറിയിപ്പുമുണ്ടാകും. കോൾ അവസാനിച്ചുകഴി‍ഞ്ഞാൽ പ്രധാന മിനിറ്റ്സ് മാർക്ക് ചെയ്യാനുമാകും.

    കൂടാതെ മെയിലിലെ മുൻഗണനാ സന്ദേശങ്ങൾക്കും അറിയിപ്പുകൾക്കും മുൻഗണന നൽകാൻ ആപ്പിൾ ഇന്റലിജൻസ് ഉപയോക്താക്കളെ സഹായിക്കുന്നു, ഇമെയിലുകളുടെ ഉള്ളടക്കം മനസ്സിലാക്കുകയും പ്രാധാന്യമനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്ന സവിശേഷതയും ഇക്കൂട്ടത്തിലുണ്ട്. ഉപയോക്താവിന്റെ ഇൻബോക്‌സിൽ ഉടനീളം, ആദ്യത്തെ കുറച്ച് വരികൾ പ്രിവ്യൂ ചെയ്യുന്നതിന് പകരം ഓരോ ഇമെയിലിന്റെയും ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ ചുരുക്കി വായിക്കാനുള്ള സംവിധാനവുമുണ്ടാകും.

    ഇമേജ് പ്ലേ ഗ്രൗണ്ട് ഉൾപ്പെടെ, ഈ വർഷാവസാനവും തുടർന്നുള്ള മാസങ്ങളിലും കൂടുതൽ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ പുറത്തിറങ്ങും. ഇത് ഉപയോക്താക്കളെ നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കുന്നതാണ്. ഒരു വിവരണം ടൈപ്പ് ചെയ്തുകൊണ്ടോ ഒരു സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ ഫോട്ടോ തിരഞ്ഞെടുത്ത് ഒറിജിനൽ ജെൻമോജി സൃഷ്ടിക്കാനുള്ള കഴിവുള്ള ഇമോജിയെ തികച്ചും പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകും. സിരി, റൈറ്റിംഗ് ടൂളുകൾ തുടങ്ങിയ ഐഒഎസ്18 സവിശേഷതകൾ ഉപയോഗിക്കുമ്പോൾ, ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ചാറ്റ്ജിപിടി ആക്സസ് ചെയ്യാനുമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

    https://www.pravasiinfo.com/2024/09/09/uae-481/
    https://www.pravasiinfo.com/2024/09/09/uae-482/
  • ശരീരത്തിലെ ഈ മാറ്റങ്ങള്‍ അവഗണിക്കരുത്, ബ്ലഡ് കാന്‍സറിന്റെ ആദ്യ സൂചനകളാകാം

    ശരീരത്തിലെ ഈ മാറ്റങ്ങള്‍ അവഗണിക്കരുത്, ബ്ലഡ് കാന്‍സറിന്റെ ആദ്യ സൂചനകളാകാം

    ബ്ലഡ് കാന്‍സര്‍ അഥവാ രക്താര്‍ബുദം കാന്‍സറുകളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ ഒന്നാണ്. രക്തകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മജ്ജയില്‍ നിന്നുമാണ് മിക്കവാറും രക്താര്‍ബുദത്തിന്റെ ആരംഭം. രക്ത കോശങ്ങള്‍ അനിയന്ത്രിമായി വളരുകയും സാധാരണനിലയിലുള്ള, ആരോഗ്യമുള്ള രക്തകോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് രക്താര്‍ബുദം. മറ്റേത് രോഗത്തെയും പോലെ തുടക്കത്തിലേ രോഗം തിരിച്ചറിയുക രക്താര്‍ബുദ ചികിത്സയില്‍ നിര്‍ണ്ണായകമാണ്.

    രക്താര്‍ബുദത്തിന്റെ നമ്മള്‍ അറിയുന്ന ലക്ഷണങ്ങളും സൂചനകളും അല്ലാതെ ര്ക്താര്‍ബുദത്തിന്റെ ആദ്യ സൂചനകള്‍ എന്ന് പറയാവുന്ന തരത്തില്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. മറ്റ് രോഗങ്ങള്‍ കൊണ്ടും ഈ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാകാം. എന്തായാലും ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണുന്നത് ഉചിതമാണ്.

    രക്താര്‍ബുദത്തിന്റെ അത്തരം ചില ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നറിയാം.

    ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍

    രക്താര്‍ബുദമുള്ള ചിലയാളുകളില്‍ ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ വരാറുണ്ട്. ത്വക്കിന് താഴെയുള്ള രക്തസ്രാവമാണ് ഇത്തരം പാടുകള്‍ ഉണ്ടാക്കുന്നത്. പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുന്നതാണ് ഇത്തരം രക്തസ്രാവത്തിന് കാരണം. പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുന്നത് രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്.

    ഭാരം കുറയുക

    അകാരണമായി ഭാരം കുറയുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണ്. ഭാരം കുറയാന്‍ ശ്രമിക്കാതെ തന്നെ ഭാരം കുറയുക, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

    അകാരണമായ ചൊറിച്ചില്‍

    രക്താര്‍ബുദമുള്ള ചിലയാളുകളില്‍ അകാരണമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കൈകളിലും കാലുകളിലും ഉടലിലും. നാഡികളുടെ അഗ്രഭാഗത്തെ ഉത്തേജിപ്പിക്കുന്ന ഹിസ്റ്റമൈന്‍ എന്ന രാസവസ്തുവാണ് ചൊറിച്ചിലിന് കാരണമാകുന്നത്.

    മുറിവ്, ബ്ലീഡിംഗ്

    രക്താര്‍ബുദമുള്ളയാളുകളില്‍ മുറിവുകള്‍ ഉണ്ടായാല്‍ വളരെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാകാം. കട്ട പിടിക്കാനുള്ള രക്തത്തിന്റെ കഴിവിനെ കാന്‍സര്‍ ബാധിക്കുന്നത് കൊണ്ടാണിത്. അടിക്കടി മൂക്കില്‍ നിന്നും രക്തം വരിക, മോണകളില്‍ നിന്ന് രക്തം വരിക, ചെറിയ പരിക്കുകള്‍ പറ്റുമ്പോള്‍ പോലും വലിയ തോതില്‍ രക്തസ്രാവം ഉണ്ടാകുക എന്നിവയെല്ലാം രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്.

    അടിക്കടി അണുബാധ

    രക്താര്‍ബുദം നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ദുര്‍ബലമാക്കും. രോഗങ്ങള്‍ക്കെതിരെയും അണുബാധയ്‌ക്കെതിരെയും പോരാടാനുള്ള ശരീരത്തിന്റെ ശേഷി കുറയും. അടിക്കടി ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഒരു ഡോക്ടറെ കാണുക.

    ലിംഫ് നോഡില്‍ വീക്കം

    കഴുത്തിലോ കക്ഷത്തിലോ നാഭിയിലോ ഉള്ള ലിഫ് നോഡുകളില്‍ വീക്കമുണ്ടാകുന്നത് രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്. ഇവ തൊടുമ്പോള്‍ വേദനയുണ്ടാകാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

    https://www.pravasiinfo.com/2024/09/08/uae-468/
    https://www.pravasiinfo.com/2024/09/08/currency-rate-3/
    https://www.pravasiinfo.com/2024/09/08/obituary-30/
  • ഓണാഘോഷം കളറാക്കാൻ സുഹൃത്തുക്കൾക്ക് ആശംസാകാർഡ് അയച്ചാലോ, നിങ്ങളുടെ ഫോട്ടോയും പേരും വച്ച് ആശംസകൾ അയയ്ക്കാം; ഇതാ ഒരു കിടിലൻ ആപ്പ്

    ഓണാഘോഷം കളറാക്കാൻ സുഹൃത്തുക്കൾക്ക് ആശംസാകാർഡ് അയച്ചാലോ, നിങ്ങളുടെ ഫോട്ടോയും പേരും വച്ച് ആശംസകൾ അയയ്ക്കാം; ഇതാ ഒരു കിടിലൻ ആപ്പ്

    ജാതിമതഭേതമന്യേ കേരളക്കരയാതെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. കേരളത്തിന്റെ ഔദ്യോഗിക സംസ്ഥാന വിളവെടുപ്പുത്സവമാണ് ഓണം.ഇതിഹാസ രാജാവായ മഹാബലി/മാവേലി സംസ്ഥാനത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുന്ന ഒരു വിളവെടുപ്പുത്സവമാണ് ഓണം. മലയാളി കലണ്ടർ പ്രകാരം ഓഗസ്റ്റ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ ചിങ്ങമാസത്തിലാണ് ഉത്സവം. കൊല്ലവർഷം എന്ന മലയാളവർഷത്തിന്റെ ആരംഭം കൂടിയാണിത്.ഓണം ഫോട്ടോ എഡിറ്റർ ആപ്പ് , ഓണാഘോഷത്തിന്റെ ചൈതന്യം പിടിച്ചെടുക്കാനും ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു ടൂൾ പരിചയപ്പെടാം. ഉപയോക്തൃ-സൗഹൃദ ഇന്റർഫേസും വൈവിധ്യമാർന്ന സവിശേഷതകളും ഉള്ളതിനാൽ, ഈ ആഹ്ലാദകരമായ അവസരത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന അതിശയകരമായ ചിത്രങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ അപ്ലിക്കേഷൻ ഉപയോ​ഗപ്പെടുത്താവുന്നതാണ്. നിങ്ങളുടെ ഫോട്ടോകൾ മനോഹരവും ക്രിയാത്മകവുമായ രീതിയിൽ വ്യക്തിഗതമാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഓണം തീം ഫ്രെയിമുകൾ, സ്റ്റിക്കറുകൾ, ഫിൽട്ടറുകൾ എന്നിവയുടെ വിപുലമായ ശ്രേണി ആപ്പ് വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാർന്ന പൂക്കളുടെ ഫ്രെയിമുകൾ, പരമ്പരാഗത രൂപങ്ങൾ, ഉത്സവ ആശംസകൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം, ഇവയെല്ലാം ഈ അവസരത്തിന്റെ ഉത്സവഭാവം പൂർത്തീകരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. നിങ്ങളുടെ ചിത്രങ്ങൾക്ക് കാലാതീതമായ സ്പർശം നൽകുന്നതിന് വിന്റേജ്, ബ്ലാക്ക് ആൻഡ് വൈറ്റ്, സെപിയ എന്നിവയുൾപ്പെടെ വിവിധ ഫിൽട്ടറുകളും ഇഫക്റ്റുകളും ആപ്പ് വാഗ്ദാനം ചെയ്യുന്നു.നിങ്ങളുടെ ചിത്രങ്ങളിലേക്ക് വാചകം ചേർക്കാനുള്ള കഴിവാണ് ഓണം ഫോട്ടോ എഡിറ്റർ ആപ്പിന്റെ സവിശേഷതകളിലൊന്ന്. തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന ഫോണ്ടുകളും വർണ്ണങ്ങളും ഉപയോഗിച്ച്, നിങ്ങളുടെ ഫോട്ടോകളിലേക്ക് നിങ്ങളുടേതായ വ്യക്തിഗത ടച്ച് ചേർക്കാനും നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി മനോഹരവും പ്രചോദനാത്മകവുമായ സന്ദേശങ്ങൾ സൃഷ്ടിക്കാനും കഴിയും. നിങ്ങൾക്ക് ഇമോട്ടിക്കോണുകളും സ്റ്റിക്കറുകളും നിങ്ങളുടെ ഫോട്ടോകളിലേക്ക് ചേർക്കാനും നിങ്ങളുടെ ചിത്രങ്ങളിലേക്ക് കളിയായതും രസകരവുമായ ഘടകം ചേർക്കാനും കഴിയും.നിങ്ങളുടെ ഫോട്ടോകൾ എളുപ്പത്തിൽ എഡിറ്റ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ലളിതവും അവബോധജന്യവുമായ ഇന്റർഫേസ് ഉപയോഗിച്ച് ഉപയോക്തൃ-സൗഹൃദമായാണ് ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നിങ്ങളുടെ ഫോട്ടോകളുടെ തെളിച്ചവും ദൃശ്യതീവ്രതയും നിങ്ങൾക്ക് എളുപ്പത്തിൽ ക്രോപ്പ് ചെയ്യാനും തിരിക്കാനും ക്രമീകരിക്കാനും കഴിയും, നിങ്ങളുടെ ചിത്രങ്ങൾ മികച്ചതായി കാണുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഫോട്ടോകൾ നിങ്ങളുടെ ഉപകരണത്തിൽ സംരക്ഷിക്കാനും സോഷ്യൽ മീഡിയയിൽ പങ്കിടാനും അല്ലെങ്കിൽ മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാൻ പ്രിന്റ് ഔട്ട് ചെയ്യാനും കഴിയും.
    ഓണാഘോഷത്തിന്റെ ആവേശം പകർത്താനും ആഘോഷിക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഓണം ഫോട്ടോ എഡിറ്റർ ആപ്പ്. നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടുന്നതിനോ അല്ലെങ്കിൽ ഈ സന്തോഷകരമായ അവസരത്തിന്റെ ശാശ്വതമായ ഓർമ്മ സൃഷ്ടിക്കുന്നതിനോ നിങ്ങൾ മനോഹരമായ ചിത്രങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഫോട്ടോകൾ വേറിട്ടുനിൽക്കാൻ ആവശ്യമായതെല്ലാം ഈ ആപ്പിൽ ഉണ്ട്.
    ഓണം ഫോട്ടോ എഡിറ്റർ നിങ്ങളുടെ ഫോട്ടോകളിലേക്ക് മനോഹരമായ ഓണം തീം ഫ്രെയിമുകൾ ചേർക്കാൻ നിങ്ങളെ അനുവദിക്കുന്ന രസകരവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഒരു ആപ്പാണ്. തിരഞ്ഞെടുക്കാൻ 50-ലധികം ഫ്രെയിമുകൾ ഉപയോഗിച്ച്, വരും വർഷങ്ങളിൽ നിങ്ങൾ വിലമതിക്കുന്ന അതിശയകരമായ ഫോട്ടോകൾ നിങ്ങൾക്ക് എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയും. കൂടാതെ, ആപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും പൂർണ്ണമായും സൗജന്യമാണ്.

    ഈ ആപ്പ് എങ്ങനെ ഉപയോഗിക്കാം?

    നിങ്ങളുടെ ഫോട്ടോയിലേക്ക് ആകർഷകമായ ഫ്രെയിമുകൾ ചേർക്കുക
    ക്യാമറയിൽ നിന്നുള്ള ഫോട്ടോ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഗാലറിയിൽ നിന്ന് ഫോട്ടോ തിരഞ്ഞെടുക്കുക
    റൊട്ടേഷൻ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ ക്രോപ്പ് ചെയ്യുക
    നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ഫ്രെയിമുകളിലേക്ക് യോജിപ്പിക്കാൻ ഫോട്ടോ തിരിക്കുക, സ്കെയിൽ ചെയ്യുക, സൂം ഇൻ ഔട്ട് ചെയ്യുക, ഫ്ലിപ്പ് ചെയ്യുക
    നിങ്ങളുടെ ഫോട്ടോയിൽ സ്റ്റിക്കറുകൾ ചേർക്കുക
    കൂടുതൽ ഫലപ്രദമാക്കാൻ ഫിൽട്ടർ ഇഫക്റ്റ് ചേർക്കുക
    ഫോട്ടോകൾ ഗാലറിയിൽ സംരക്ഷിക്കുക
    സോഷ്യൽ മീഡിയ വഴി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പങ്കിടുക അല്ലെങ്കിൽ വാൾപേപ്പറായി സജ്ജമാക്കുക
    ആശംസകളിൽ നിങ്ങളുടെ ഫോട്ടോ ചേർക്കുക
    ഫീച്ചറുകൾ:

    ഓണാശംസകൾ സൃഷ്‌ടിക്കുകയും ഓണം ഫോട്ടോ ഫ്രെയിം നേരിട്ട് പങ്കിടുകയും ചെയ്യുക.
    ഓണം ഫ്രെയിമുകളിലേക്ക് നിങ്ങൾക്ക് ഇഷ്‌ടമുള്ളതുപോലെ തിരിക്കുക, സ്കെയിൽ ചെയ്യുക, സൂം ഇൻ-ഔട്ട് ചെയ്യുക, ഫ്ലിപ്പ് ചെയ്യുക
    നിങ്ങളുടെ ഓണം ഫോട്ടോ ഫ്രെയിം ഒരു ഫോൺ വാൾപേപ്പറായി സജ്ജീകരിക്കുക.
    സൂപ്പർ ക്വാളിറ്റിയോടെ മനോഹരമായ ഓണം ഫോട്ടോ ഫ്രെയിമുകളുടെ ശേഖരം ഉപയോഗിച്ച് നിങ്ങളുടെ എല്ലാ മികച്ച ക്ലിക്കുകളുടെ ചിത്രങ്ങളും നിങ്ങൾക്ക് ഫ്രെയിം ചെയ്യാം.
    ഓണം ഫോട്ടോ ഫ്രെയിം ഉപയോഗിച്ച് SD കാർഡിലേക്ക് നിങ്ങളുടെ അവസാന ഫോട്ടോ സംരക്ഷിക്കുക.
    നിങ്ങളുടെ ചിത്രം ക്ലാസിക് ആക്കാൻ ഓണം സ്റ്റിക്കറുകൾ 2023-ന്റെ വിപുലമായ ശ്രേണി ഉപയോഗിക്കുക.
    ഗ്രേ സ്കെയിൽ, ഹ്യൂ, കോൺട്രാസ്റ്റ്, നിരവധി വർണ്ണ ഇഫക്റ്റുകൾ, ഫിൽട്ടറുകൾ എന്നിവയും അതിലേറെയും പോലുള്ള ഫോട്ടോ ഇഫക്റ്റുകൾ നൽകുക.
    ഓണം ഫോട്ടോ ഫ്രെയിമുകളിൽ 50+ സ്റ്റിക്കറുകൾക്കൊപ്പം 60++ ഓണാശംസകൾ 2023 അടങ്ങിയിരിക്കുന്നു.
    ആപ്പ് ഡൗൺലോഡ് ചെയ്യാം :ANDROID https://play.google.com/store/apps/details?id=com.krapps.onamphotoframes

    APPLE:

    https://apps.apple.com/in/app/onam-wishes-gif-recipes-music/id6504676445

    ANDROID https://play.google.com/store/apps/details?id=com.abni.onamphotoframe

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

  • സാധാരണമെന്ന് കരുതി അവഗണിക്കുന്ന ഈ രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തിന് മുന്നോടി; അറിഞ്ഞിരിക്കാം ഈക്കാര്യങ്ങൾ

    സാധാരണമെന്ന് കരുതി അവഗണിക്കുന്ന ഈ രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തിന് മുന്നോടി; അറിഞ്ഞിരിക്കാം ഈക്കാര്യങ്ങൾ

    ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം നമ്മുടെ ആരോഗ്യത്തേയും ഹൃദയാരോഗ്യത്തേയും നശിപ്പിക്കുന്നു. ഉറങ്ങാന്‍ കിടന്ന വ്യക്തി ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് പലപ്പോഴും നമ്മള്‍ പല കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാവുന്നതും. പുരുഷന്‍മാരില്‍ ഹൃദ്രോഗത്തിന് മുന്നോടിയായി നിലനില്‍ക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാതെ പോവുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. അഡ്ലെയ്ഡ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ ഗാരി വിറ്റെര്‍ട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സാധാരണ കാണുന്ന രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. പലപ്പോഴും ഉദ്ധാരണക്കുറവും രാത്രിയില്‍ മൂത്രമൊഴിക്കുന്ന നോക്ടൂറിയ പോലുള്ള താഴ്ന്ന മൂത്രനാളി ലക്ഷണങ്ങളും ആണ് ഹൃദ്രോഗ സാധ്യതയെക്കുറിച്ച് പറയുന്നത്.

    രോഗാവസ്ഥകള്‍ ശ്രദ്ധിക്കണം

    പുരുഷന്മാരില്‍ ഉണ്ടാവുന്ന ഉദ്ധാരണക്കുറവും നോക്റ്റൂറിയ പോലുള്ള അവസ്ഥകളും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. എന്നാല്‍ പലരും ഇത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ല എന്നത് അല്‍പം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇവ രണ്ടും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഈ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയുന്നത് വഴി കാര്‍ഡിയോമെറ്റബോളിക് പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ശരിയായ ചികിത്സ ഉറപ്പിക്കുന്നതിനും സാധിക്കുന്നു. ഇത് പുരുഷന്മാരിലെ രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

    പഠനഫലം ഇപ്രകാരം

    BJU ഇന്റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ച 2021 ലെ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പുരുഷന്മാരില്‍ ഒരാളെ വരെ ഉദ്ധാരണക്കുറവ് ബാധിക്കുന്നു എന്നാണ് പറയുന്നത്. 2022-ല്‍ നടത്തിയ പഠനത്തില്‍ ഉദ്ദാരണക്കുറവുള്ള പുരുഷന്‍മാര്‍ക്ക് പലപ്പോഴും വിട്ടുമാറാത്ത രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയേയും സൂചിപ്പിക്കുന്നു. പഠനത്തിന്റെ ഭാഗമായി ഡോ. സാം തഫാരിയുടെ അഭിപ്രായത്തില്‍ പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു.

    രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക

    എന്ത് രോഗമാണെങ്കിലും ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ് പ്രധാന കാര്യം. അതിന് ശേഷം മാത്രമേ നിങ്ങള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും പുരുഷന്‍മാരില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയരുന്ന അവസ്ഥയുണ്ടാവുന്നു. അനുയോജ്യമായ പരിചരണവും ചികിത്സയും ഉറപ്പ് വരുത്തുക എന്നതാണ് രോഗാവസ്ഥയെ ലഘൂകരിക്കുന്നതിനുള്ള ഏക പോംവഴി. സ്ത്രീകളേക്കാള്‍ ഗുരുതരമായ അവസ്ഥ പലപ്പോഴും നിലനില്‍ക്കുന്നത് പുരുഷന്‍മാരിലാണ്. അതിന് കാരണം പലപ്പോഴും അപകടങ്ങളും രോഗാവസ്ഥയും ലഘൂകരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

    സാധാരണ ഹൃദ്രോഗ ലക്ഷണങ്ങള്‍

    ഹൃദ്രോഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന സാധാരണ ലക്ഷണങ്ങളിലൊന്നാണ് നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ചിന് ചുറ്റും ഉണ്ടാവുന്ന അസ്വസ്ഥതകള്‍. ഇത് പലപ്പോഴും എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം എന്നില്ല. ചിലരില്‍ അത്ര തീവ്രവുമായ വേദനയല്ല ഉണ്ടാവുന്നത്. പലര്‍ക്കും പല തരത്തിലായേക്കാം. ചിലരില്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നു. സ്ഥിരമായ സമ്മര്‍ദ്ദം, ഞെരുക്കം പോലെ തോന്നുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഈ അസ്വസ്ഥത ശാരീരിക അദ്ധ്വാനത്തിനിടയിലോ വൈകാരിക സമ്മര്‍ദ്ദത്തിലോ എല്ലാം സംഭവിക്കാം. ചിലപ്പോള്‍ കൈകളിലേക്കോ കഴുത്തിലേക്കോ താടിയെല്ലിലേക്കോ വേദനയുടെ ആഴം കൂടുന്നതിനുള്ള സാധ്യതയുണ്ട്.

    ശ്വാസതടസ്സം

    ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഏതെങ്കിലും സാഹചര്യത്തില്‍ നേരിടേണ്ടി വന്നാല്‍ അതിനെ നിസ്സാരമാക്കരുത്. പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലോ അല്ലെങ്കില്‍ വ്യായാമത്തിനിടയിലോ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ശ്രദ്ധിക്കണം. രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് കുറയുന്നതും ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതും എല്ലാം ഇത്തരത്തില്‍ ശ്വാസതടസ്സത്തിന് കാരണമാകുന്നു. കൂടാതെ ക്ഷീണം കാലുകളിലും കണങ്കാലുകളിലും വീക്കം പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം ശ്വാസതടസ്സമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

    https://www.pravasiinfo.com/2024/09/03/uae-traffic/
    https://www.pravasiinfo.com/2024/09/03/uae-police-5/