Month: March 2023

  • പ്രവാസികൾ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല; കാരണം ഇതാണ്

    പ്രവാസികൾ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല; കാരണം ഇതാണ്

    ദുബായ് ∙ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ ആദായനികുതി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടാത്ത കാർഡ് ഉടമകള്‍ മാർച്ച് 31 മുൻപ് പാൻ ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം. എന്നാൽ പ്രവാസികൾക്ക് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസികളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
    ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് നാല് വിഭാഗങ്ങളെ പാൻ-ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1961-ലെ ആദായനികുതി നിയമം അനുസരിച്ച് പ്രവാസിയായ ആൾ, ഇന്ത്യൻ പൗരൻമാരല്ലാത്തവർ, എൺപത് വയസ്സ് പൂർത്തിയായവർ, അസം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ താമസിക്കുന്നവർ എന്നിവരാണ് ഇവർ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

    https://www.pravasiinfo.com/2023/03/13/ramadan-working-hours-announced-for-private-sector-in-uae/
    https://www.pravasiinfo.com/2023/03/13/a-fine-of-20-lakh-dirhams-and-imprisonment-for-publishing-false-content-while-accepting-money-in-the-uae/
    https://www.pravasiinfo.com/2023/03/13/dubai-police-rolls-royce-biometric-services-will-be-used-by-investigation/
    https://www.pravasiinfo.com/2023/03/13/court-tenant-ordered-to-pay-over-dh160000-for-occupying-apartment-for-4-years-without-paying-rent/