സെക്കൻഡിൽ 127,500 ജിബി ഡേറ്റ; വാർത്ത കേട്ട് ഞെട്ടേണ്ട, സംഗതി സത്യമാണ്

ജപ്പാനിലെ ഗവേഷകർ ഡേറ്റാ ട്രാൻസ്മിഷൻ വേഗത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. നിലവിലെ ഇന്റർനെറ്റിനേക്കാൾ ഒരു ലക്ഷം മടങ്ങ് വേഗമുള്ള ഡേറ്റാ കൈമാറ്റമാണ് ഇവർ സാധ്യമാക്കിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയിലെ (എൻഐസിടി) നെറ്റ്‌വർക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേയ് 30നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു മൾട്ടി-കോർ ഫൈബറിലൂടെ (എംസിഎഫ്) സെക്കൻഡിൽ 1.02 പെറ്റാബിറ്റ് ഡേറ്റ വിജയകരമായി കൈമാറ്റം ചെയ്തുവെന്നാണ് ഗവേഷകർ അറിയിച്ചത്. ഡേറ്റയുടെ യൂണിറ്റിനെ സൂചിപ്പിക്കുന്നതാണ് പെറ്റാബിറ്റ് (പിബി). ഒരു പെറ്റാബിറ്റ് … Continue reading സെക്കൻഡിൽ 127,500 ജിബി ഡേറ്റ; വാർത്ത കേട്ട് ഞെട്ടേണ്ട, സംഗതി സത്യമാണ്