
കുവൈത്തിനും അമേരിക്കയുടെ പകരച്ചുങ്കം; ഈ ഉത്പന്നങ്ങൾക്ക് വിലകൂടും
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ കസ്റ്റംസ് നികുതിയേ തുടർന്ന് അത് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ സംബന്ധിച്ച് കുവൈത്തിലും ചർച്ചകൾ ഉയരുന്നു.പകരം നികുതി നയത്തിന്റെ ഭാഗമായി കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് 10 ശതമാനം കസ്റ്റംസ് നികുതിയാണ് യു എസ് ഏർപ്പെടു ത്തിയിരിക്കുന്നത്. അമേരിക്കയുമായി തുറന്ന വിപണി നയം പിന്തുടരുകയും കുറഞ്ഞ കസ്റ്റംസ് നികുതി പ്രയോഗിക്കുകയും ചെയ്യുന്ന രാജ്യമാണ് കുവൈത്ത്. ഈ സാഹചര്യത്തിൽ,അമേരിക്കയുടെ പുതിയ പകരം നികുതി നയം കുവൈത്ത്-അമേരിക്ക വ്യാപാര ബന്ധത്തിൽ എന്ത് മാറ്റങ്ങൾ വരുത്തും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. അമേരിക്കയുടെ പുതിയ നികുതി നയം പ്രകാരം കുവൈത്തിന് മേൽ 10% നികുതിയാണ് ഏർപ്പെടു ത്തിയിരിക്കുന്നത്. ഇത് ഏറ്റവും കുറഞ്ഞ നിരക്കായതിനാൽ കുവൈത്തിനു മേൽ ഇതിന്റെ നേരിട്ടുള്ള ആഘാതം ബാധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്. .എങ്കിലും ഇതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. കുവൈത്ത് കറൻസിയുടെ മൂല്യം ഡോളറുമായി ബന്ധിപ്പിച്ചിരിയ്ക്കുന്നതിനാലാണ് ഇത്. കുവൈത്ത് ഒരു പ്രധാന ഇറക്കുമതി ആശ്രിത രാജ്യമായതിനാൽ,അമേരിക്കയുടെ പുതിയ നികുതിനയം കുവൈത്തിനു മേൽ അത്രത്തോളം നേരിട്ടുള്ള സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്. . 2024-ൽ കുവൈത്ത്-അമേരിക്ക വ്യാപാര വിനിമയം 350 ബില്യൺ ഡോളറായിരുന്നു, ഇതിൽ 345 കോടി ഡോളറും അമേരിക്കൻ ഉത്പന്നങ്ങൾ കുവൈത്തിലേക്ക് ഇറക്കുമതി ചെയ്തതാണ്. അതായത് 5 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ മാത്രമാണ് കുവൈത്ത് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ , കുവൈത്തിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി 60.2% കുറഞ്ഞു 36.52 ദശലക്ഷം ഡോളറായി ചുരുങ്ങുകയും ചെയ്തു.2019-ൽ 1.56 കോടി ദിനാർ ആയിരുന്ന കയറ്റുമതി 2022-ൽ 5.19 കോടി ദിനാറായി ഉയർന്നെങ്കിലും, 2023-ൽ അത് 28.2 ദശലക്ഷം ദിനാറായി വീണ്ടും കുറഞ്ഞു. അമേരിക്കയുടെ പുതിയ പകരം തീരുവ നയം കുവൈത്തിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ചെലവ് വർദ്ധിക്കാൻ കാരണമാകും.തൽഫലമായി, കുവൈത്ത് ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ മത്സരാധിക്യവും കയറ്റുമതിയും കുറയാൻ കാരണമാകുകയും ചെയ്യും..ഇതിനു പുറമെ കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനും പുതിയ നികുതി നയം കാരണമാകും.. ഇതിന് പരിഹാരമായി കുവൈത്ത് അതിന്റെ നികുതി നയത്തിൽ മാറ്റം കൊണ്ടുവരുമോ എന്നും സാമ്പത്തിക വിദഗ്ദർ ഉറ്റുനോക്കുന്നുണ്ട്. ചുരുക്കത്തിൽ അമേരിക്കയുടെ പുതിയ പകരം നികുതി നയം സമീപ ഭാവിയിൽ പ്രത്യക്ഷവും പരോക്ഷവുമായ നിരവധി സാമ്പത്തിക പ്രത്യാഘാ തകങ്ങൾക്ക് കാരമാകുമെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)