
കുവൈത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഏറ്റവും അധികം പേർ ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തിയത് ഈ റമദാനിൽ
കുവൈത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഏറ്റവും അധികം പേർ ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തിയത് ഈ വർഷം റമദാൻ മാസത്തിൽ. ഇസ്‌ലാം മത പ്രചാരണ സമിതി ഡയറക്ടർ ജനറൽ അമ്മാർ അൽ-കന്ദറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം റമദാൻ 29 വരെയായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ 730 പേരാണ് ഇസ്‌ലാം ആശ്ലേഷിച്ചത്. പുരുഷൻമാരും സ്ത്രീകളുമായ 78 മത പ്രചാരകരുടെ ശ്രമഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം അറിയിച്ചു. സമിതിയുടെ നേതൃ ത്വത്തിൽ ഈ റമദാൻ മാസത്തിൽ “ചേഞ്ച് ദെയർ ലൈവ്സ്” എന്ന പേരിൽ പ്രത്യേക പ്രചാരണ പരിപാടി നടത്തിയിരുന്നതായും കന്തറി അറിയിച്ചു.അമുസ്ലിമുകൾക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു പ്രചാരണ പരിപാടി ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിലായി ഏകദേശം 1,200 പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും 1,700 പ്രഭാഷണ കിറ്റുകൾ വിതരണം ചെയ്തതായും കന്ദറി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)