
പങ്കാളി മരിച്ചാല്‍ അഞ്ച് ദിവസത്തെ അവധി മാത്രമല്ല ലഭിക്കുക; യുഎഇയിലെ പുതിയ നിയമം അറിയാം
പങ്കാളി മരിച്ചല്‍ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഭാര്യയോ ഭര്‍ത്താവോ മരിച്ചദിവസം മുതലാണ് അഞ്ച് ദിവസത്തെ അവധി കണക്കാക്കുക. രണ്ട് വർഷം കാലാവധിയുള്ള വിസയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം. പിതാവ്, മാതാവ്, മക്കള്‍, സഹോദരന്‍, സഹോദരി, മുത്തച്ഛന്‍, മുത്തശ്ശി, പുത്രന്‍, പുത്രി ഇവരിലാരെങ്കിലും മരിച്ചാല്‍ മൂന്ന് ദിവസത്തെ അവധിയോടു കൂടിയ ശമ്പളവും നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. കുഞ്ഞ് ജനിക്കുമ്പോൾ പരിചരണത്തിന് മാതാപിതാക്കൾക്ക് അഞ്ച് ദിവസത്തെ അവധി നൽകണമെന്നും മന്ത്രാലയം അറിയിച്ചു. അവധി ഒന്നിച്ചോ കുഞ്ഞ് ജനിച്ചദിവസം മുതൽ ആറ് മാസത്തിനുള്ളിലോ നൽകിയാൽ മതി. രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പരീക്ഷ എഴുതുന്നതിന് 10 ദിവസം വരെ അവധി നൽകാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സ്വദേശികൾക്ക് ദേശീയ പരിശീലന പദ്ധതികളിൽ പങ്കെടുക്കുന്നതിന് ശമ്പളത്തോടൊപ്പമുള്ള അവധി നൽകണമെന്നും സ്വകാര്യകമ്പനികൾക്ക് മന്ത്രാലയം നിർദേശം നൽകി. ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് അവധി നൽകേണ്ടത്. തൊഴിലാളികൾക്ക് വാർഷികാവധി നൽകാതെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രാലയത്തിന്‍റെ നിർദേശത്തിലുണ്ട്. രണ്ട് വർഷം കഴിഞ്ഞിട്ടും അവധി നൽകാതിരിക്കുന്നത് നിയമലംഘനമായി കണക്കാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)