
‘പുതിയ വിസ’; സ്പോൺസറോ, ജോലിയോ ഇല്ലാതെ തന്നെ ഇനി യുഎഇയിൽ താമസിക്കാം; അതും 10 വർഷം വരെ
സ്പോൺസറോ, ജോലിയോ ഇല്ലാതെ തന്നെ ഇനി യുഎഇയിൽ 10 വർഷം വരെ താമസിക്കാം, അതെ യുഎഇ ഗോള്‍ഡന്‍ വിസയിലൂടെ അസ് സാധ്യമാക്കാം. ലോകമെമ്പാടുമുള്ള മികച്ച കണ്ടന്‍റ് റൈറ്റർമാർ, പോഡ്‌കാസ്റ്റർമാർ, വീഡിയോ പ്രൊഡ്യൂസർമാർ എന്നിവർക്കെല്ലാം യുഎഇ ഗോൾഡൻ വിസ നൽകും. യുഎഇയില്‍ താമസിച്ചുകൊണ്ട് ജോലി ചെയ്യാം. ദുബായിലെ ക്രിയേറ്റേഴ്‌സ് എച്ച്ക്യു എന്ന പുതിയ സംരംഭത്തിലൂടെയാണ് യുഎഇ ഗോൾഡൻ വിസ പ്രോഗ്രാം വിപുലീകരിക്കുന്നത്. എഴുത്തുകാർക്ക് മാത്രമല്ല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ, ഓഡിയോ, കണ്ടന്‍റ് എന്നിവ സൃഷ്ടിക്കുന്നവര്‍ക്ക് മികച്ച അവസരം ലഭിക്കും. ഇതിനായി ജനുവരി 13ന് എമിറേറ്റ്സ് ടവേഴ്സിൽ ക്രിയേറ്റേഴ്‌സ് ഹെഡ് ക്വാർട്ടേഴ്സ് എന്ന സംരംഭം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 20 രാജ്യങ്ങളിൽ നിന്നുള്ള 100 പേരെ ഇതിനോടകം തന്നെ യുഎഇ ക്ഷണിച്ചുകഴിഞ്ഞു. പുതിയ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി യുഎഇ സർക്കാർ കണ്ടന്‍റ് ക്രിയേറ്റേഴ്‌സ് സപ്പോർട്ട് ഫണ്ടിലേക്ക് 4080 കോടി ഡോളർ അനുവദിച്ചു കഴിഞ്ഞു. കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും വിസയുടെ പരിധിയിൽ കൊണ്ടുവരാം. നിബന്ധനകള്‍- അപേക്ഷകരുടെ പ്രായം 25 വയസോ അതിൽ കൂടുതലോ ആയിരിക്കണം. ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ എന്ന നിലയിലെ മികവുതെളിയിക്കുന്ന ട്രാക്ക് റെക്കോർഡ് ഉണ്ടായിരിക്കണം. സാമ്പത്തിക സ്ഥിരതയുള്ളയാളായിരിക്കണം. പാസ്‌പോർട്ട്, പ്രായത്തിൻ്റെ തെളിവ്, പ്രൊഫഷണൽ യോഗ്യതാപത്രങ്ങൾ, പ്രവൃത്തി പരിചയം, ഫിനാൻഷ്യൽ സ്റ്റേറ്റ്മൻ്റ് എന്നിവ സഹിതം ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)