
ഏഴ് വയസുകാരനെ കാണാതായി, മണിക്കൂറുകള്‍ക്കുള്ളില്‍ മാതാപിതാക്കളെ ഏല്‍പ്പിച്ച് യുഎഇ പോലീസ്
കാണാതായ ഏഴുവയസുകാരനായ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി യുഎഇ പോലീസ്. ഏഷ്യക്കാരനായ ആൺകുട്ടിയെ അജ്മാനിലെ ഒരു പ്രധാന റോഡിൽ വെച്ചാണ് ഒറ്റയ്ക്ക് നടന്നുപോകുന്നതായി കണ്ടെത്തിയത്. ഒരു മണിക്കൂറിനുള്ളിൽ മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. ആ സമയത്ത് കുട്ടിയെ കാണാതായതായി റിപ്പോർട്ടുകളൊന്നും ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന്, കുട്ടിയുടെ കുടുംബത്തെ കണ്ടെത്താൻ പോലീസ് തീരുമാനിച്ചു. മാതാപിതാക്കളെ കണ്ടെത്തുന്നതിനിടയില്‍ പോലീസ് കുട്ടിയെ പരിചരിക്കുകയും ഉച്ചഭക്ഷണവും ആവശ്യമായതെല്ലാം നൽകുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ മാതാപിതാക്കളെ കണ്ടെത്തി ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ കുട്ടിയെ കൈമാറി. മകനെ കണ്ടെത്താൻ സഹായിച്ചതിന് പോലീസിനോട് നന്ദി പറയുകയും സംഭവം ആവർത്തിക്കാതിരിക്കാൻ അവനെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് പറയുകയും ചെയ്തു. കുട്ടികളെ എപ്പോഴും നിരീക്ഷിക്കാനും വാതിലുകൾ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും അജ്മാൻ പോലീസ് താമസക്കാരോട് ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)