
യുഎഇയിലാണോ താമസം: തണുപ്പുകാലത്ത് ഇക്കാര്യം ശ്രദ്ധിക്കണം
ശൈത്യകാല സുരക്ഷയെക്കുറിച്ച് യുഎഇയിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി. വീടുകളിൽ സുരക്ഷിതമല്ലാത്ത ഹീറ്റിങ് രീതികള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. കാർബൺ മോണോക്സൈഡ് വിഷബാധയ്ക്കും തീപിടുത്തത്തിനുമെല്ലാം കാരണമായേക്കാവുന്ന മരം/കരി ഉപയോഗിച്ചുള്ള ഹീറ്റിങ് ഒഴിവാക്കണം. ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. വീടിനുള്ളിൽ മരമോ കരിയോ ഉപയോഗിച്ച് ചൂടാക്കുന്നത് വ്യക്തികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. പ്രത്യേകിച്ച് ഉറക്കത്തിൽ ശ്വാസം മുട്ടാനുള്ള സാധ്യത ഏറെയാണ്. തുറന്നതോ നല്ല വായുസഞ്ചാരമുള്ളതോ ആയ സ്ഥലങ്ങളിൽ മാത്രം ഇവ ഉപയോഗിക്കുന്നതാണ് നല്ലത്. ഉപയോഗത്തിന് ശേഷം തീ പൂർണ്ണമായി അണച്ചുവെന്ന് ഉറപ്പാക്കണം. ഫർണിച്ചറുകൾ, തുണിത്തരങ്ങൾ തുടങ്ങിയ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളിൽ നിന്ന് ഹീറ്ററുകൾ അകലെയായിരിക്കണം. ഇലക്ട്രിക് വയറുകളിൽ കേടുപാട് ഇല്ല എന്ന കാര്യം ഉറപ്പാക്കണം. കുട്ടികളെ ഹീറ്ററുകളുടെ അടുത്ത് കളിക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അവരെ പരിശീലിപ്പിക്കണം. ഇത്തരം സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലൂടെ എമര്‍ജന്‍സി ടീമുകളെ ബന്ധപ്പെടണമെന്നും അവരുമായി സഹകരിക്കണമെന്നും സിവിൽ ഡിഫന്‍സ് അതോറിറ്റി വ്യക്താക്കി.
☝️☝️
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)